

ന്യൂഡല്‍ഹി: സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ തങ്ങളുടെ ആക്‌സസ് 125 മോഡലില്‍ രണ്ട് പുതിയ കളര്‍ ഓപ്ഷനുകള്‍ കൂടി അവതരിപ്പിച്ചു. മെറ്റാലിക് റോയല്‍ ബ്രോണ്‍സ്, മെറ്റാലിക് മാറ്റ് ബോര്‍ഡോ റെഡ് എന്നി പുതിയ നിറങ്ങള്‍ സ്‌കൂട്ടറിന്റെ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാകും.
മെറ്റാലിക് റോയല്‍ ബ്രോണ്‍സ് നിറം ആക്‌സസ് റൈഡ് കണക്ട് എഡിഷന്‍, റൈഡ് കണക്ട് എബിഎസ് എഡിഷന്‍ എന്നിവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റൈഡ് കണക്ട് ടിഎഫ്ടി എബിഎസ് എഡിഷനില്‍ മാത്രമായാണ് മെറ്റാലിക് മാറ്റ് ബോര്‍ഡോ റെഡ് നിറം ലഭ്യമാകുക. ഇതിന് പുറമേ റൈഡ് കണക്ട് എഡിഷന്‍, റൈഡ് കണക്ട് എബിഎസ് എഡിഷന്‍ എന്നിവയില്‍ പേള്‍ മാറ്റ് അക്വാ സില്‍വര്‍ എന്ന നിറവും സ്റ്റാന്‍ഡേര്‍ഡ് എഡിഷനില്‍ സോളിഡ് ഐസ് ഗ്രീന്‍ എന്ന നിറവും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ എഡിഷന്‍ നിലവിലുള്ള നിറങ്ങളില്‍ തന്നെ തുടരും.പുതുക്കിയ കളര്‍ ഓപ്ഷനുകള്‍ നവംബര്‍ 23 മുതല്‍ സുസുക്കി അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാകും.വില 83,086 രൂപ മുതല്‍ 1,03,780 രൂപ വരെയാണ് (എക്‌സ് ഷോറൂം). റൈഡ് കണക്ട് ടിഎഫ്ടി എബിഎസ് എഡിഷനാമ് ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വില വരുന്നത്. സ്റ്റാന്‍ഡേര്‍ഡ് എഡിഷനാണ് 83,086 രൂപ വില വരുന്നത്.
125 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ സ്‌ട്രോക്ക്, എസ്ഒഎച്ച്‌സി, ടു- വാല്‍വ്, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. സീറ്റിനടിയില്‍ 24.4 ലിറ്റര്‍ സ്റ്റോറേജ് സ്‌പേസ് ഉണ്ട്. വിശാലമായ ഫ്‌ലോര്‍ ബോര്‍ഡ്, നീളമേറിയ സീറ്റ്, എന്നിവ ഈ സ്‌കൂട്ടറിന്റെ ഫീച്ചറുകളാണ്. സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, ടേണ്‍- ബൈ- ടേണ്‍ നാവിഗേഷന്‍, കോള്‍, മെസേജ് അലര്‍ട്ടുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ബ്ല്യൂടൂത്ത് കണക്്ടിവിറ്റിയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് റൈഡ് കണക്ട് വേരിയന്റുകള്‍ വരുന്നത്. റൈഡ് കണക്ട് ടിഎഫ്ടി എബിഎസ് പതിപ്പിന് 4.2 ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേയും റൈഡ് കണക്ട് എബിഎസ് പതിപ്പിലും റൈഡ് കണക്ട് ടിഎഫ്ടി എബിഎസ് പതിപ്പിലും സിംഗിള്‍ ചാനല്‍ ആന്റി- ലോക്ക് ബ്രേക്കിങ് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates