Updated Suzuki Gixxer range SOURCE: Suzuki
Automobile

ലുക്ക് മാറി, പുതിയ കളറുകളില്‍ സുസുക്കി ജിക്‌സര്‍ ശ്രേണി; അറിയാം വിലയും ഫീച്ചറുകളും

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സുസുക്കി തങ്ങളുടെ ജിക്‌സര്‍ നിര പുതുക്കി വിപണിയിലിറക്കി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സുസുക്കി തങ്ങളുടെ ജിക്‌സര്‍ നിര പുതുക്കി വിപണിയിലിറക്കി. എന്‍ജിനിലോ മറ്റ് സാങ്കേതിക സൗകര്യങ്ങളിലോ മാറ്റങ്ങളില്ലാതെ പൂര്‍ണമായും വിഷ്വല്‍ അപ്‌ഡേറ്റുകളോടെയാണ് പുതിയ ബൈക്കുകള്‍ വിപണിയില്‍ എത്തിയത്.

ജിക്‌സര്‍, ജിക്‌സര്‍ എസ്എഫ്, ജിക്‌സര്‍ 250, ജിക്‌സര്‍ എസ്എഫ് 250, ജിക്‌സര്‍ എസ്എഫ് 250 ഫ്‌ലെക്‌സ് ഫ്യുവല്‍ മോഡലുകളിലാണ് കമ്പനി മാറ്റങ്ങള്‍ വരുത്തിയത്. 155 സിസി വിഭാഗത്തിലെ ജിക്‌സര്‍, ജിക്‌സര്‍ എസ്എഫ് മോഡലുകള്‍ക്ക് ആകര്‍ഷകമായ ഡ്യുവല്‍ ടോണ്‍ ഓപ്ഷനുകള്‍ ലഭിക്കുന്നുണ്ട്.മെറ്റാലിക് ഊര്‍ട്ട് ഗ്രേ, പേള്‍ ബ്ലേസ് ഓറഞ്ച് തുടങ്ങിയ പുതിയ കളര്‍ കോമ്പിനേഷനുകള്‍ ഇവയ്ക്ക് കൂടുതല്‍ സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു. 155 സിസി എന്‍ജിന്‍ 13 ബിഎച്ച്പി കരുത്തും 13.8 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ 250 സിസി എന്‍ജിന്‍ 26 ബിഎച്ച്പി കരുത്തും 22.2 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്.

ജിക്‌സര്‍ 250, ജിക്‌സര്‍ എസ്എഫ് 250 എന്നിവ ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് ഊര്‍ട്ട് േ്രഗ കളര്‍ സ്‌കീമിലാണ് വിപണിയില്‍ എത്തിയത്. ജിക്‌സര്‍ എസ്എഫ് 250 ഫ്‌ലെക്‌സ് ഫ്യുവല്‍ ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് ഓപ്ഷനിലും ലഭ്യമാകും. ജിക്‌സറിന് 1,37,221 രൂപയാണ് എക്‌സ് ഷോറൂം വില. ജിക്‌സര്‍ എസ്എഫ് 1,40,729 രൂപ, ജിക്‌സര്‍ 250 1,84,517, ജിക്‌സര്‍ എസ്എഫ് 250 1,92,768 രൂപ, ജിക്‌സര്‍ എസ്എഫ് 250 ഫ്‌ലെക്‌സ് ഫ്യുവല്‍ 1,98,476 രൂപ എന്നിങ്ങനെയാണ് മറ്റു മോഡലുകളുടെ എക്‌സ് ഷോറൂം വില.

Updated Suzuki Gixxer range launched at Rs 1.37 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയിലേക്ക് എത്തിക്കാൻ ശ്രമം; ഇഡിയുടെ കത്തിൽ യുഡിഎഫ് സർക്കാർ കേസെടുക്കുമോയെന്ന് കേരളം ഉറ്റുനോക്കുന്നു'

വിവാഹ വാഗ്ദാനം നല്‍കി പീഡനം, പോക്‌സോ കേസ്: യുവാവ് കോയമ്പത്തൂരില്‍ നിന്നും പിടിയില്‍

കണ്ണൂർ സർവ്വകലാശാലയിൽ രാഷ്‌ട്രീയക്കളി; രജിസ്ട്രാറെ സിൻഡിക്കേറ്റ് പുറത്താക്കി

132 കിലോമീറ്റര്‍ റേഞ്ച്, വലിയ ബാറ്ററി പായ്ക്ക്; പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വേരിയന്റുമായി കൈനറ്റിക്

ഇടുക്കിയിലെ 16കാരിയുടെ ആത്മഹത്യ: അമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍