Business

ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പെട്രോള്‍ വില

ഇന്നലെ 29 പൈസയുടെ കുറവാണ് പെട്രോള്‍ വിലയിലുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

തുടര്‍ച്ചയായി വിലയിടിവ് തുടരുന്നതിനാല്‍ രാജ്യത്തെ പെട്രോള്‍ വില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്. ആഗോളവിപണിയിലെ ക്രൂഡോയില്‍ വില കുറഞ്ഞതോടെയാണ് ഇന്ത്യയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമുണ്ടായത്. ഇന്നലെ 29 പൈസയുടെ കുറവാണ് പെട്രോള്‍ വിലയിലുണ്ടായത്. ഇതോടെയാണ് ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയത്. 

ന്യൂഡല്‍ഹിയില്‍ പെട്രോള്‍ വില 29 പൈസ കുറഞ്ഞ് 63.32 രൂപയില്‍ എത്തി. ഒക്‌റ്റോബറില്‍ 84 രൂപവരെ എത്തിയതിന് ശേഷമാണ് ഈ തിരിച്ചിറക്കം. ഒക്‌ടോബറില്‍ 91 രൂപവരെ പെട്രോളിന് രേഖപ്പെടുത്തിയ മുംബൈയില്‍ ഇന്നലെ വില 74.89 രൂപ. 66.25 രൂപയാണ് ഡീസലിന് വില. 

കേരളത്തില്‍ ഇന്നലെ പെട്രോളിന് 29 പൈസ കുറഞ്ഞു. തിരുവനന്തപുരത്ത് വില 72.44 രൂപയായിരുന്നു. ഡീസല്‍ ലിറ്ററിന് 32 പൈസ കുറഞ്ഞ് 68.10 രൂപയിലായിരുന്നു ഡീസല്‍ വ്യാപാരം. ഒക്‌ടോബറില്‍ പെട്രോളിന് 87.12 രൂപയിലേക്കും ഡീസലിന് 80.36 രൂപയിലേക്കും കേരളത്തില്‍ വില ഉയര്‍ന്നിരുന്നു. യു.എസ് ക്രൂഡ് വില ബാരലിന് 44.91 ഡോളറിലേക്കും ബ്രെന്റ് ക്രൂഡ് വില 52.20 ഡോളറിലേക്കും കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില താഴുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വിജയ്‌യുടെയും സുവേന്ദുവിന്റെ 'ജനപ്രീതി' ഇന്നറിയാം; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

മാസപ്പടി: പിണറായിക്കെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

വിവാഹത്തില്‍നിന്നുള്ള പിന്‍മാറ്റം ആത്മഹത്യാപ്രേരണയല്ല; കാമുകനും കുടുംബത്തിനും എതിരായ നടപടികള്‍ റദ്ദാക്കി

Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത