വിവാഹത്തില്‍നിന്നുള്ള പിന്‍മാറ്റം ആത്മഹത്യാപ്രേരണയല്ല; കാമുകനും കുടുംബത്തിനും എതിരായ നടപടികള്‍ റദ്ദാക്കി

യുവതിയും കാമുകനും മൂന്നുമാസത്തോളം ഒരുമിച്ചായിരുന്നു താമസമെന്നും യുവാവിന്റെ കുടുംബം ഈ ബന്ധം അംഗീകരിച്ചിരുന്നെന്നും കോടതി നിരീക്ഷിച്ചു
Supreme Court
Supreme Court
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ആത്മഹത്യ ചെയ്താല്‍ പ്രേരണാക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. തെലങ്കാനയില്‍ കാമുകന്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത നടപടികള്‍ റദ്ദാക്കിയാണ് ജഡ്ജിമാരായ ജെബി പര്‍ദിവാല, കെ വിനോദ് ചന്ദ്രന്‍ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 306ാം വകുപ്പ് പ്രകാരം ആത്മഹത്യാപ്രേരണയായി ഇത് കണക്കാക്കാന്‍ സാധിക്കില്ലെന്ന് കോടതി ഉത്തരവില്‍ വിശദീകരിച്ചു. യുവതിയുടെ കാമുകനെ ഒന്നാംപ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവാവിന്റെ മാതാപിതാക്കള്‍, സഹോദരി, സുഹൃത്ത്, സഹോദരിയുമായി വിവാഹം നിശ്ചയിച്ചിരുന്നയാള്‍ എന്നിവരെ കൂട്ടുപ്രതികളാക്കി.

യുവതിയും കാമുകനും മൂന്നുമാസത്തോളം ഒരുമിച്ചായിരുന്നു താമസമെന്നും യുവാവിന്റെ കുടുംബം ഈ ബന്ധം അംഗീകരിച്ചിരുന്നെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ പിന്നീട് യുവാവ് വിവാഹത്തില്‍ നിന്നും പിന്‍മാറി. മറ്റുപ്രതികള്‍ ഇതിനുപ്രേരിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ യുവതി ജീവനൊടുക്കിയത് ഇവര്‍ കാരണമാണെന്നും തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നു കോടതി വിലയിരുത്തി.

Supreme Court
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്‌കിന്റെ വിമര്‍ശനം
Supreme Court
'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍
Summary

Refusal to marry cannot by itself amount to abetment of suicide: SC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com