Business

ഐഡിയയുടെ ഈ ഓഫര്‍ ഒരേയൊരു നഗരത്തില്‍ മാത്രം

പുതിയ ഇന്റര്‍നെറ്റ് ഓഫറുമായാണ് ഐഡിയ എത്തിയിരിക്കുന്നത്. 595 രൂപ മുടക്കിയാല്‍ പത്ത് ജിബി ഡാറ്റ നല്‍കുന്നതാണ് ഇപ്പോഴത്തെ ഓഫര്‍

Author : സമകാലിക മലയാളം ഡെസ്ക്

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ ഓഫറുകളുമായി ഐഡിയ. പുതിയ ഇന്റര്‍നെറ്റ് ഓഫറുമായാണ് ഐഡിയ എത്തിയിരിക്കുന്നത്. 595 രൂപ മുടക്കിയാല്‍ പത്ത് ജിബി ഡാറ്റ നല്‍കുന്നതാണ് ഇപ്പോഴത്തെ ഓഫര്‍. 2017ല്‍ തന്നെ കമ്പനി ഈ ഓഫര്‍ ആരംഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ കൂടുതല്‍ ആനുകൂല്യങ്ങളാണ് ഉപയോക്താക്കള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 

പുതിയ ഓഫറനുസരിച്ച് 112 ദിവസമായിരുന്ന കലാവധി 140 ദിവസത്തേക്ക് നീട്ടി. പത്ത് ജിബി ഡാറ്റയ്‌ക്കൊപ്പം 250 മിനുട്ട് സൗജന്യ കോള്‍, ദിവസേന 100 സൗജന്യ എസ്.എം.എസ് എന്നിവയാണ് പുതിയ ആനുകൂല്യങ്ങള്‍. 

ഉപയോക്താക്കളെ സംബന്ധിച്ച് മികച്ച ഓഫറാണെങ്കിലും സേവനം ഇന്ത്യ മുഴുവന്‍ ഇപ്പോള്‍ ലഭ്യമാക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. നിലവില്‍ ഈ ഓഫര്‍ കൊല്‍ക്കത്തയില്‍ മാത്രമാണ് ലഭിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

റിവര്‍ ഇന്‍ഡി ഇനി ഫ്‌ളിപ്കാര്‍ട്ടിലൂടെയും വാങ്ങാം; അറിയേണ്ടതെല്ലാം

പെനാൽറ്റി വിളിച്ചത് മാത്രമേ റഫറിക്ക് ഓർമയുള്ളു... അടിയോടടി! (വിഡിയോ)

റാഫിയയ്ക്കൊരു മൂലകോശ ദാതാവിനെ തേടി ഒഴുകിയെത്തി മനുഷ്യസ്നേഹം; അരീക്കോട് കണ്ടത് പ്രതീക്ഷയുടെ ജനക്കൂട്ടം