
തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രക്ഷോഭത്തിൽ ഒറ്റക്കെട്ടെന്ന് ഇന്ത്യാ മുന്നണി നേതാക്കൾ പറഞ്ഞു. പൊലീസ് തടഞ്ഞാലും പ്രതിഷേധത്തില്‍ നിന്ന് പിന്തിരിയില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്നും പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ഇന്ത്യാ സഖ്യത്തിലെ എംപിമാർ മൂന്ന് ബസ്സുകളിലായി ജന്തർ മന്തറിലേക്ക് പുറപ്പെട്ടു. ഇന്ത്യാ സഖ്യത്തിലെ മുഴുവൻ പാർട്ടികളും ഒറ്റക്കെട്ടായി പ്രതിഷേധത്തിനുണ്ട്. യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരും പ്രതിഷേധത്തിനായി തെരുവിലുണ്ട്.
തനിക്കെതിരെ 45 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. 100 എഫ്ഐആറുകളാണ് ലക്ഷ്യം. ഓരോ എഫ്ഐആറും തനിക്ക് മെഡലുകളാണെന്നും രാഹുൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍, വോട്ടര്‍ പട്ടിക പരിഷ്കരണം തുടങ്ങിയ വിഷയങ്ങളില്‍ ശനിയാഴ്ച ജന്തര്‍ മന്തറില്‍ വന്‍ പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഇക്കാര്യം അറിയിച്ച് ഡല്‍ഹി പൊലീസിന് ഔദ്യോഗികമായി കത്തു നല്‍കിയതായി സിജെപി വക്താവ് സൗരവ് ദാസ് അറിയിച്ചു.
ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതിയില്ലെന്ന് ഡൽഹി പൊലീസ്. ജന്തർ മന്തറിലേക്കുള്ള വഴികൾ പൊലീസ് അടച്ചു. വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. എംപിമാരുടെ ബസ്സിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമുണ്ട്. ബസ് പൊലീസ് തടഞ്ഞാൽ ഇറങ്ങി നടക്കാനാണു തീരുമാനമെന്ന് എംപിമാർ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷനിൽ വ്യവസ്ഥാപിത പരിഷ്കരണങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി. രാജ്യത്തെ യുവാക്കൾ ഒക്ടോബർ 10ന് ജന്തർ മന്തറിൽ ഒത്തുകൂടുമെന്ന് സിജെപി കോ കൺവീനർ സൗരവ് ദാസ്. ഇതൊരു നീണ്ട പോരാട്ടമാണ്. എല്ലാവരും ബാഗുകൾ പാക്ക് ചെയ്ത് പ്രതിഷേധത്തിൽ പങ്കാളികളാകണമെന്നും സൗരവ് ദാസ് ആഹ്വാനം ചെയ്തു.
മറ്റൊരു സമരമുഖം തുറക്കപ്പെടുകയാണ്. വെളിപ്പെടുത്തപ്പെടാത്ത ഒരു സമര രംഗത്തേക്ക് ഞാനടക്കമുള്ള എംപിമാരുടെ സംഘം യാത്രതിരിച്ചിരിക്കുന്നു.... സിപിഎം എംപി എ എ റഹിം ഫെയ്സ്ബുക്കിൽ കുറിച്ചു
തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിവാദത്തിൽ രാഷ്ട്രപതിക്ക് കത്ത്. പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടണമെന്നാണ് കത്തിലെ ആവശ്യം. സിപിഎം എംപി ജോൺ ബ്രിട്ടാസ് ആണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്ത് അയച്ചിരിക്കുന്നത്.
ജന്തർ മന്തറിലേക്ക് നീങ്ങിയ രാഹുൽ ഗാന്ധി അടക്കമുള്ള എൺപിമാർ അടങ്ങിയ പ്രതിഷേധക്കാരുടെ വാഹനം തടഞ്ഞ് ഡൽഹി പൊലീസും കേന്ദ്രസേനകളും. തുടർന്ന് ബസ്സിൽ നിന്ന് രാഹുൽ ഗാന്ധി പുറത്തിറങ്ങി. പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളും എംപിമാരും രാഹുലിനൊപ്പമുണ്ട്. എൺപിമാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കാനാണ് പൊലീസിന്റെ ശ്രമം. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്
ജന്തര്‍ മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിനെ ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. പൊലീസ് വാഹനം തടയാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ബസ് തടഞ്ഞതിനെത്തുടര്‍ന്ന് പുറത്തിറങ്ങിയ പ്രിയങ്ക ഗാന്ധി റോഡില്‍ കിടന്ന് പ്രതിഷേധിച്ചു.
#WATCH | Delhi: Lok Sabha LoP Rahul Gandhi being detained by the Police near Jantar Mantar. INDIA bloc MPs say they were beaten up by the Police and stopped from moving towards the protest site. (Video: Congress) https://t.co/AzUqdwDDe6
— ANI (@ANI) October 7, 2026
മുഖ്യമന്ത്രി വിഡി സതീശനും പ്രതിഷേധത്തിന്റെ ഭാഗമായി. സമരക്കാര്‍ക്കൊപ്പം ചേര്‍ന്ന വിഡി സതീശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേരള ഹൗസില്‍ നിന്നും നടന്നാണ് വിഡി സതീശന് പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നത്.
പ്രിയങ്ക ഗാന്ധി എംപിയെ ബലം പ്രയോഗിച്ച് നീക്കി വനിത പൊലീസ്.
VIDEO | Delhi: Congress MP Priyanka Gandhi (@priyankagandhi) lied down on road clutching the constitution, shouted 'Vande Mataram' as Police officials tried to forcibly remove her from protest site. (Full video available on PTI Videos - https://t.co/bIyFWTfmBd) #Delhi #Congress #CEC
— Press Trust of India (@PTI_News) October 7, 2026
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കും വരെ പ്രക്ഷോഭം തുടരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഇതിനെ തടയാൻ സാധിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ജന്തര്‍ മന്തര്‍ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പൊലീസ് വിട്ടയച്ചു. നേരത്തെ കസ്റ്റഡിയിലെടുത്ത രാഹുലിനെ ഡല്‍ഹി പൊലീസ് ബാരഖംബ സ്റ്റേഷനിലെത്തിച്ചിരുന്നു. ഇവിടേക്ക് മുഖ്യമന്ത്രി വിഡി സതീശനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമെത്തി. രാഹുലിനെ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ തങ്ങളേയും അറസ്റ്റ് ചെയ്യണമെന്ന് വിഡി സതീശന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പൊലീസ് രാഹുലിനെ കാണാന്‍ സതീശനെ അനുവദിച്ചത്.
രാജ്യത്തെ വോട്ടര്‍ പട്ടിക അട്ടിമറിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി വിഡി സതീശന് ആരോപിച്ചു. ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരമാണിത്. കോണ്‍ഗ്രസ് സമരം ചരിത്രത്തില്‍ രേഖപ്പെടുത്തും. രാഹുല്‍ഗാന്ധി ഊര്‍ജ്ജം പകരുന്ന നേതാവാണ്. കേരളത്തിന്റെ പൂര്‍ണ പിന്തുണ സമരത്തിനുണ്ട്. ഈ സമരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി വിഡി സതീശന് പറഞ്ഞു.
രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രിയങ്ക ഗാന്ധിയെയും ഡല്‍ഹി പൊലീസ് വിട്ടയച്ചു. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തിരുന്ന പ്രിയങ്കയ്ക്ക് പുറമെ, മറ്റ് പ്രതിപക്ഷ നേതാക്കളെയും ഛത്രസാല്‍ സ്റ്റേഡിയത്തില്‍ നിന്ന് മോചിപ്പിച്ചു. രണ്ടു മണിക്കൂര്‍ കസ്റ്റഡിയില്‍ വെച്ച ശേഷമാണ് രാഹുലിനെ പാരഖംബ പൊലീസ് സ്റ്റേഷനില്‍ നിന്നും വിട്ടയച്ചത്. കസ്റ്റഡിയില്‍ നിന്നും മോചിതനായ രാഹുല്‍ഗാന്ധി തന്റെ വസതിയിലെത്തി
VIDEO | Delhi: Lok Sabha LoP and Congress MP Rahul Gandhi (@RahulGandhi) arrives at his residence. (Full video available on PTI Videos - https://t.co/d8jp61yd2p) #Delhi https://t.co/kRKjx0bV1r
— Press Trust of India (@PTI_News) October 7, 2026
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൻറെ ഭാഗമായി രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കേസെടുത്ത് പൊലീസ്. ആകാശവാണി ഭവനിൽ അതിക്രമിച്ചു കയറി എന്നാരോപിച്ചാണ് കേസ്
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വീണ്ടും വര്‍ധിപ്പിച്ചു. അദ്ദേഹത്തിന്റെ വസതിക്ക് ചുറ്റും, തെരഞ്ഞടുപ്പ് കമ്മീഷന് ആസ്ഥാനത്തും, വ്യക്തിഗത സുരക്ഷയ്ക്കുമായി കൂടുതല്‍ സേനാംഗങ്ങളെ വിന്യസിച്ചു
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ എംപിമാരെ ഭക്ഷണത്തിന് ക്ഷണിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഉച്ചയ്ക്ക് 1,45ന് കോണോട്ട് പ്ലേസിലെ മോഎറ്റ്സ് റെസ്റ്റോറന്റിലേക്കാണ് എംപിമാരെ ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചത്.
VIDEO | Delhi: Congress president Mallikarjun Kharge is set to host a lunch meeting for INDIA bloc MPs at Moet's Restaurant in Connaught Place. Visuals from the restaurant. (Full video available on PTI Videos - https://t.co/d8jp61yd2p) https://t.co/7On7xCOq2I
— Press Trust of India (@PTI_News) October 8, 2026
ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ ഇന്നും പ്രതിഷേധത്തിന് സാധ്യത. പ്രതിഷേധത്തിൽ ഇന്നലെ ഭാഗമാകാതിരുന്ന സമാജ്വാദി പാർട്ടി ഇന്ന് രംഗത്തിറങ്ങുമെന്നാണ് അറിയുന്നത്. കോണോട്ട് പ്ലേസിലെ കഫേയിൽ ഒത്തുചേരുന്ന പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് നീങ്ങിയേക്കുമെന്നാണ് സൂചന.
ഗ്യാനേഷ് കുമാർ വിഷയത്തിൽ ബീഹാറിലും പ്രതിഷേധവുമായി ഇന്ത്യ മുന്നണി. ലോക്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് ആർജെഡി നേതാവ് തേജസ്വി യാദവ് നേതൃത്വം നൽകി.
VIDEO | Patna: Bihar Leader of Opposition and RJD leader Tejashwi Yadav (@yadavtejashwi) climbs over the barricade as he leads the INDIA bloc's march to Lok Bhavan. (Full video available on PTI Videos - https://t.co/d8jp61yd2p) #Bihar #Patna https://t.co/tgu9whDlKm
— Press Trust of India (@PTI_News) October 8, 2026
ബംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിന് ജനകീയ വിചാരണയോടെ തുടക്കം. നടൻ പ്രകാശ് രാജ്, അഭിജിത്ത് ദീപ്കെ തുടങ്ങിയവർ ഫ്രീഡം പാർക്കിലെത്തി.
The CJP protest kicks off with a "People’s Tribunal" on the Special Intensive Revision (SIR) at Freedom Park, Bengaluru. Joining the ground are CJP founder Abhijeet Dipke, co-convener Ashutosh Ranka, YouTuber Dhruv Rathee, and actor-activist Prakash Raj. #FreedomPark #CJP https://t.co/jG24gcnYPd
— Arun Dev (@ArunDev1) October 8, 2026
പ്രതിപക്ഷ എംപിാർക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒരുക്കുന്ന ഉച്ചഭക്ഷണത്തിൽ പങ്കെടുക്കാനായി പുറപ്പെട്ട് പ്രിയങ്ക ഗാന്ധി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വീട്ടിൽ നിന്നാണ് കോണോട്ട് പ്ലേസിലെ കഫേയിലേക്ക് പ്രിയങ്ക തിരിച്ചത്.
VIDEO | Delhi: Congress MP Priyanka Gandhi Vadra leaves from Lok Sabha LoP Rahul Gandhi's residence. #DelhiNews #PriyankaGandhiVadra #RahulGandhi (Full video available on PTI Videos - https://t.co/d8jp61yd2p) https://t.co/leGQ6qCEim
— Press Trust of India (@PTI_News) October 8, 2026
പ്രതിപക്ഷ എംപിമാർക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉച്ചഭക്ഷണം ഒരുക്കിയിട്ടുള്ള മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
VIDEO | Delhi: Heavy security deployed outside Moets restaurant in Connaught Place as Congress leaders gather for lunch. For the second consecutive day, Congress president Mallikarjun Kharge is hosting a lunch for INDIA bloc leaders at a restaurant here. (Full video available on PTI Videos - https://t.co/bIyFWTeOLF) #Delhi #INDIAbloc
— Press Trust of India (@PTI_News) October 8, 2026
ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ടുള്ള സമരം ഇന്നും തുടരുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. കൂടുതൽ ശക്തമായ സമരം തുടരാൻ തന്നെയാണ് തീരുമാനം എന്നും ഉച്ചഭക്ഷണ സമയത്ത് ഭാവി പ്രക്ഷോഭ പരിപാടിക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
#WATCH | Delhi: Congress MP K Suresh says, "... Today also, we are continuing our protest against Gyanesh Kumar, the Chief Election Commissioner. Yesterday was the first day, and we had an aggressive protest against Gyanesh Kumar. Today, the INDIA Bloc leaders will meet and decide to continue the protest..."
— ANI (@ANI) October 8, 2026
ഇന്ത്യ സഖ്യത്തിലെ പത്ത് നേതാക്കൾക്ക് രാഷ്ട്രപതിയെ കാണാൻ അനുമതി. നാളെയാണ് സന്ദരശനാനുമതി ലഭിച്ചിട്ടുള്ളത്. 15 അംഗ സംഘത്തിനുള്ള അനുമതിയാണ് ഇന്ത്യ സഖ്യം തേടിയിരുന്നത്. എന്നാൽ സംഘത്തിലെ അംഗങ്ങളുടെ എണ്ണം പത്തായി കുറയ്ക്കാൻ രാഷ്ട്രപതി ഭവൻ നിർദേശിക്കുകയായിരുന്നു.
ജനാധിപത്യത്തെ തിരിച്ചു പിടിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കൂമാർ രാജിവച്ച് ഒഴിയും വരെ തെരുവിൽ പ്രക്ഷോഭം തുടരുമെന്നും സിജെപി നേതാവ് അഭിജിത്ത് ദീപ്കെ. ബംഗളൂരുവിലെ സമരവേദിയിൽ പ്രസംഗിക്കുകയായിരുന്നു ദീപ്കെ.
മോഎറ്റ്സ് റെസ്റ്റോറൻറിൽ പ്രതിപക്ഷ എംപിമാർ ഒത്തുകൂടിയതിൻറെ വിഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്
Chaliye Shuru Karte Hain 😉 https://t.co/OlD7qcN74R
— Congress (@INCIndia) October 8, 2026
ഇന്ത്യ മുന്നണിയിലെ പ്രതിപക്ഷ എംപിമാർക്കായി ഖാർഗെ ഒരുക്കിയ ഉച്ചഭക്ഷണം സമാപിച്ചു. സിഇസിക്കെതിരായ ഇന്നത്തെ പ്രക്ഷോഭത്തിന് രൂപം നൽകി. രാജ്ഘട്ടിലേക്കുള്ള മാർച്ച് അൽപ്പസമയത്തിനുള്ളിൽ ആരംഭിക്കുമെന്നാണ് സൂചന.
ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ജനങ്ങളുടെ അധികാരം കവരുകയാണെന്നും ഇന്ത്യ മുന്നണി എംപിമാർ രാജ്ഘട്ടിൽ സമാധാനപരമായി കുത്തിയിരുപ്പ് സമരം നടത്തുമെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ
VIDEO | Delhi: Congress president Mallikarjun Kharge (@kharge) after hosting a lunch at Moets restaurant in Connaught Place for INDIA bloc leaders, says, "We all, the MPs of the INDIA alliance, are going to Gandhi Smarak, where we will hold a sit-in, and peacefully sitting there, we will only pray that the BJP government, Modi, and Shah are given wisdom, and that what they are doing is not in the interest of the country, whether it is the matter of vote theft, or the rising inflation in the country today, and the problem of the youth..." (Full video available on PTI Videos - https://t.co/bIyFWTfmBd) #Delhi #INDIAbloc #CEC #Protest
— Press Trust of India (@PTI_News) October 8, 2026
പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് എന്നിവർ ക്രിമിനൽ ഗൂഢാലോചനയിലൂടെ ഇന്ത്യയെ റാഞ്ചിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭരണഘടന ഇല്ലാതാക്കി വോട്ട് കവർന്ന ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും രാഹുൽ പറഞ്ഞു.
#WATCH | Delhi: LoP Lok Sabha Rahul Gandhi says, "Around 300 MPs—from the Rajya Sabha and Lok Sabha—wish to stage a peaceful protest. We have been prevented from protesting for two days now. On the first day, we were stopped outside the Election Commission. Subsequently, we expressed our desire to protest at Jantar Mantar, yet yesterday, as you witnessed, we were stopped there as well; our people were assaulted. The reality is that Narendra Modi, Amit Shah, Gyanesh Kumar, and Mohan Bhagwat have hijacked India through a criminal conspiracy, destroyed the Constitution, and stolen votes. We, the Opposition, assure you that action will be taken. They will be brought to justice. This is our guarantee. You will see these four individuals brought to justice"
— ANI (@ANI) October 8, 2026
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യത്തിലെ എംപിമാർ മൂന്നു ബസുകളിലായി രാജ്ഘട്ടിലേക്ക്
VIDEO | Delhi: INDIA bloc leaders, including Congress chief Mallikarjun Kharge (@kharge) and, Lok Sabha LoP and party MP Rahul Gandhi (@RahulGandhi), board a bus as they head towards Gandhi Smarak to stage a protest. (Full video available on PTI Videos - https://t.co/bIyFWTfmBd) #Delhi #INDIAbloc #Protest #cec #Congress #RahulGandhi
— Press Trust of India (@PTI_News) October 8, 2026
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിൻറെ ഭാഗമായി ഇന്ത്യ മുന്നണിയിലെ എംപിമാർ രാജ്ഘട്ടിലെത്തി. സമാധാനപരമായ കുത്തിയിരുപ്പ് സമരം നടത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ നേരത്തെ അറിയിച്ചിരുന്നു.
VIDEO | Buses carrying INDIA bloc MPs reach Raj Ghat. The MPs are going to hold a sit-in protest against CEC Gyanesh Kumar. #ElectionCommission #INDIAblocprotest https://t.co/HvXmOxBLty
— Press Trust of India (@PTI_News) October 8, 2026
രാഹുൽ വനിതാ കോൺസ്റ്റബിളിനോട് അപമര്യാദയായി പെരുമാറിയെന്നും പ്രിയങ്ക വനിതാ ഉദ്യോഗസ്ഥയെ ഇടിച്ചെന്നും ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധത്തിൽ പുതിയ പോര്
സിജെപി സമരത്തിനായി ഡല്‍ഹിയില്‍ എത്തിയ യൂട്യൂബര്‍ ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു, 150ലേറെ സിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായതായി റിപ്പോര്‍ട്ട്
സിജെപി പ്രക്ഷോഭം തുടങ്ങുന്നതിനു മുന്‍പു തന്നെ മോദി പരാജയം സമ്മതിച്ചെന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെ. പ്രവര്‍ത്തകരെ വ്യാപകമായി കസ്റ്റഡിയില്‍ എടുക്കുന്നത് അതാണ് വ്യക്തമാക്കുന്നതെന്ന് ദീപ്കെ എക്സില്‍ പറഞ്ഞു.
Modi has accepted defeat even before our protest has begun.
— Abhijeet Dipke (@abhijeet_dipke) October 10, 2026
The mass crackdown on protesters and the shutdown of Delhi are not signs of strength, but of a leader terrified of his own people.
സിജെപി സമര വേദിയില്‍ എത്തിയ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒപ്പമുണ്ടായിരുന്ന കെഎന്‍ ബാലഗോപാലും ജോണ്‍ ബ്രിട്ടാസ് എംപിയും കസ്റ്റഡിയില്‍
പ്രക്ഷോഭത്തിനായി ഡല്‍ഹിയില്‍ എത്തിയ സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ വിമാനത്തില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു
സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്ത് ഡല്‍ഹി പൊലീസ്
പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ജന്തര്‍ മന്തറിലേക്കു മാര്‍ച്ച് നടത്താന്‍ സുപ്രീം കോടതി അഭിഭാഷകര്‍
സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ടായിട്ടും ജനജീവിതം തടസ്സപ്പെടുത്തുന്ന വിധത്തില്‍ അധികൃതര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷക ശൈലേന്ദ്ര മണി ത്രിപാഠിയാണ് കോടതിയലക്ഷ്യ ഹര്‍ജിയുമായി എത്തിയത്.
പിണറായി വിജയനെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. മൂന്നര മണിക്കൂര്‍ വാഹനത്തില്‍ വിവിധയിടങ്ങളില്‍ കറക്കിയശേഷമാണ് സ്റ്റേഷനിലെത്തിച്ചത്.
പിണറായിയുമായി പൊലീസ് ഡൽഹി നഗരത്തിൽ വട്ടംചുറ്റി | Delhi | Pinarayi vijayan #delhi #cpm #pinarayivijayan #protest #gyaneshkumar #sir https://t.co/okTMWlWUnh
— Samakalika Malayalam (@samakalikam) October 10, 2026
സിജെപി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യമറിയിക്കാന്‍ എത്തിയ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അടിയന്തരാവസ്ഥയേക്കാള്‍ വലുതാണ് ഡല്‍ഹിയിലെ സാഹചര്യമെന്ന് മമതാ ബാനര്‍ജി പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. തങ്ങളുടെ നിരവധി നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആരെയും ജന്തര്‍ മന്തറിനുള്ളിലേക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്നും മമത പറഞ്ഞു.
#WATCH | Delhi: AAP national convener Arvind Kejriwal detained by Delhi Police. https://t.co/9URcPP9Rex
— ANI (@ANI) October 10, 2026
കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായ് ശങ്കര്‍ ദിപ്കെ (80) മരിച്ചു. സിജെപി പ്രതിഷേധത്തിനായി ഡല്‍ഹിയിലെത്തിയ അഭിജീത് ദിപ്കെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇനിന് പിന്നാലെയാണ് മുത്തശ്ശി മരിച്ചതായുള്ള വിവരം ലഭിച്ചത്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ വിണ്ടും പ്രതിഷേധം. സഫ്ദര്‍ജംഗ് ഫ്ലൈ ഓവറില്‍ വിദ്യാര്‍ഥി സംഘടനയായ ഐസയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
ഡല്‍ഹിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കാനെത്തിയ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇടപെട്ട് മുഖ്യമന്ത്രി വി ഡി സതീശന്. കസ്റ്റഡിയിലുള്ള സ്ഥിതി ഗതികള്‍ അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി.
ഡല്‍ഹിയില്‍ സമരം തുടരുമെന്ന് സിജെപി
അഭിജീത് ദിപ്കെയുള്പ്പടെ കസ്റ്റഡിയിലുള്ളവരെ വിട്ടയച്ച് എക്സിക്യുട്ടീവ് മജിസ്ട്രേറ്റ്. ദിപ്കെയ്ക്കൊപ്പം അറസ്റ്റിലായ സൗരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവരും മോചിതരായി.ഒരു വര്‍ഷത്തേക്ക് സമാധാനന്തരീക്ഷം തകര്‍ക്കുന്ന ഒരു പ്രവര്‍ത്തിയിലും ഏര്‍പ്പെടരുത് എന്ന നിബന്ധനയോടെയാണ് എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് സിജെപി നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചത്.
അഭിജീത് ദീപ്കെയുള്പ്പടെയുള്ള സിജെപി നേതാക്കള്‍ ഉച്ചക്ക് രണ്ടിന് വാർത്താസമ്മേളനം നടത്തും. പാർട്ടി വക്താവ് അഷുതോഷ് രങ്കയാണ് ഇക്കാര്യം അറിയിച്ചത്
#WATCH | Delhi: CJP leaders Abhijeet Dipke, Ashutosh Ranka, and Saurav Das have been released after they were produced before the Executive Magistrate at Delhi Cantt Police Station. CJP National Spokesperson Ashutosh Ranka says, "We will hold a press conference at 2 PM." https://t.co/v1lNTEbhp3
— ANI (@ANI) October 11, 2026
ഒരു പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദി രാജ്യത്തിന് തീരാ അപമാനമാണെന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഇതിലും വലിയൊരു ഭീരുവിനെയും മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നയാളെയും ഈ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്നും ദീപ്കെ
ഡൽഹി കൊണാട്ട് പ്ലേസിൽ എഫ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഎസ്എഫ് എന്നിവയുടെ സംയുക്ത പ്രതിഷേധം തടഞ്ഞ് പൊലീസ്. പ്രവർത്തകരെ വലിച്ചിഴച്ചു
എസ്എഫ്ഐ ദേശീയ അധ്യക്ഷൻ ആദർശ് എം സജി, ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി തോമസ് എന്നിവർ കസ്റ്റഡിയിൽ
തലസ്ഥാനത്ത് സമാധാനപരമായി ഒത്തുകൂടുന്ന പ്രതിഷേധക്കാരെ പൊലീസ് അനധികൃതമായി തടങ്കലിൽ വെക്കാൻ പാടില്ലെന്ന് സുപ്രീം കോടതി. മെട്രോ, റെയിൽവേ സർവീസുകൾ തടസ്സമില്ലാതെ സാധാരണ നിലയിൽ പ്രവർത്തിക്കണമെന്നും നിയമപരമായ നിബന്ധനകൾക്ക് വിധേയമായി ഇന്റർനെറ്റ് സംവിധാനങ്ങൾ പ്രവർത്തനക്ഷമമായി തുടരണമെന്നും കോടതി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ കരുതൽ തടങ്കലിലായ കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദീപ്കെയെ, മുത്തശ്ശിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കാതെ പൊലീസ് തടഞ്ഞുവെച്ചതായി കുടുംബം ആരോപിച്ചു. ശനിയാഴ്ച മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ അന്തരിച്ച സാവിത്രിബായ് ശങ്കർറാവു ദിപ്കെയുടെ അന്ത്യകർമങ്ങൾക്കായി അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് കൈകൂപ്പി പലതവണ അപേക്ഷിച്ചിട്ടും ഡൽഹി പൊലീസ് തയ്യാറായില്ലെന്നും ബന്ധുക്കൾ.
ജോണ്‍ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. പൊലീസ് മർദിച്ചതായി ബ്രിട്ടാസ്. കസ്റ്റഡിയിലെടുത്തത് വലിച്ചിഴച്ച്. എം.പിയാണെന്ന് പറഞ്ഞിട്ടും കേന്ദ്രസേന കേട്ടില്ലെന്ന് ബ്രിട്ടാസ്.
രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ അന്തരീക്ഷമാണെന്നും ഒരു ആഭ്യന്തരയുദ്ധത്തിന് തുല്യമായ സാഹചര്യത്തിലേക്കാണ് കേന്ദ്രസർക്കാർ രാജ്യത്തെ തള്ളിവിടുന്നതെന്നും കോക്രോച്ച് ജനതാ പാർട്ടി. കേന്ദ്രസർക്കാർ സ്വന്തം രാജ്യത്തെ പൗരന്മാർക്കെതിരെ തന്നെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും തലസ്ഥാനത്ത് അഴിഞ്ഞാടുന്നത് നഗ്നമായ പൊലീസ് രാജാണെന്നും കരുതൽ തടങ്കലിൽ നിന്ന് മോചിതരായ ശേഷം നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ നടത്തിയ ബഹുജന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് 20 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. പൊലീസുകാരെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനുമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വിവിധ സ്റ്റേഷനുകളിലായി കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഐസയുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമ പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ. കണ്ണൂരിൽ നിന്നുള്ള മാധ്യമപ്രവർത്തകയെയാണ് ആദ്യം കസ്റ്റഡിയിൽ എടുത്തത്. ഇത് ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ നടപടി.
കസ്റ്റഡിയിൽ എടുത്ത വാഹനത്തിനുള്ളിൽ പ്രവർത്തകർ മർദനത്തിനു ഇരയായി. വാഹനത്തിൽ .കയറ്റിയതിനുശേഷം പ്രവർത്തകരുടെ ഫോണുകൾ പൊലീസ് തട്ടിയെടുത്തതായി ഐസ.
കസ്റ്റഡിയിലെടുത്ത ജോണ്‍ ബ്രിട്ടാസ് എം.പിയെ പൊലീസ് കയ്യേറ്റം ചെയ്തതായി സിപിഎം. ഡൽഹി പൊലീസ് എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നും പരിക്കേറ്റ് അവശനായ ബ്രിട്ടാസിനെ പെരുവഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും സിപിഎം ആരോപിച്ചു.
Rajya Sabha MP John Brittas was brutally attacked by the Delhi Police. He was later dropped by the roadside, visibly injured and in distress. DELHI POLICE HAS CROSSED ALL LIMITS! https://t.co/0Q5TCpi2Mj
— CPI (M) (@cpimspeak) October 11, 2026
ഡൽഹിയിൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിൽ എടുത്ത ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസിന്റെ വസ്ത്രം വലിച്ചുകീറിയതായി ആരോപണം. പൊലീസ് വാഹനത്തിനുള്ളിൽ നിന്നും എടുത്ത വിഡിയോവിലാണ് ജെയ്ക്ക് ഈ ആരോപണം ഉന്നയിച്ചത്. നിരവധി പേരെ പൊലീസ് അതിക്രൂരമായി മർദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തതായി ജെയ്ക് പറഞ്ഞു,
ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെയും വിദ്യാർത്ഥി സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ തന്നെ പൊലീസ് ബസിനുള്ളിൽ വെച്ച് സിആർപിഎഫ് ജവാന്മാർ ക്രൂരമായി കയ്യേറ്റം ചെയ്തതായി സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. താൻ പാർലമെന്റ് അംഗമാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അഞ്ച് സിആർപിഎഫ് ഉദ്യോഗസ്ഥർ ചേർന്ന് ബസിന്റെ സീറ്റിലേക്ക് തന്നെ ബലമായി അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. സംഭവത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജോൺ ബ്രിട്ടാസിനെ ന്യൂഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും
ഡൽഹിയിലെ തെരുവുകളിൽ വീണ ഓരോ തുള്ളി ചോരയ്ക്കും ബിജെപി സർക്കാർ ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
ഡൽഹി സമരത്തിലെ പൊലീസ് മർദനത്തിൽ കേരളത്തില്‍ എസ്എഫ്ഐ പ്രതിഷേധം. കൊല്ലത്ത് എസ്എൻ കോളജിനു മുൻപിൽ റോഡ് ഉപരോധിക്കുന്നു. പാലക്കാടും എസ്എഫ്ഐ പ്രതിഷേധം. മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
പ്രതിഷേധിക്കാന്‍ ദേശീയ പതാകയുമായി എത്തി എസ്എഫ്ഐ വനിതാ പ്രവര്‍ത്തകര്‍
തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി
ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി. ഇതിനായി സിജെപി നേതാക്കൾ പാർലമെൻറ് പൊലീസ് സ്റ്റേഷനിലെത്തി. സമരത്തിനുള്ള തിയതിയും സമയവും പൊലീസിന് തീരുമാനിക്കാമെന്ന് സിജെപി വക്താവ് സൌരവ് ദാസ്. പത്തു ദിവസം മുമ്പേ അനുമതി തേടണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസ് അനുവദിക്കുന്ന ദിവസം ആ സമയം സമരത്തിന് ഒരുക്കമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
#WATCH | Delhi: Cockroach Janta Party (CJP) Chief Spokesperson Saurav Das says, "Police tells everyone to approach them 10 days in advance. We are now saying that they have the choice to tell us the date and time (for protest at Jantar Mantar). We are giving them 24-hour ultimatum."
— ANI (@ANI) October 12, 2026
പ്രതിപക്ഷ പാർട്ടികളുടെ സുപ്രീം കോടതി മാർച്ചിന് മുന്നോടിയായി സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഡൽഹിയിലെ പട്ടേൽ ചൗക്ക്, ജൻപഥ്, രാജീവ് ചൗക്ക്, മണ്ഡി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ്, ബാരാഖംബ റോഡ് എന്നീ ആറ് മെട്രോ സ്റ്റേഷനുകളിലെ കവാടങ്ങൾ തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ വൈകുന്നേരം നാല് മണി വരെ അടച്ചിടുമെന്ന് ഡിഎംആർസി അറിയിച്ചു. സുരക്ഷാ ഏജൻസികളുടെ നിർദ്ദേശപ്രകാരമാണ് നിയന്ത്രണമെന്നും എന്നാൽ യാത്രക്കാർക്കായി ഈ സ്റ്റേഷനുകളിലെല്ലാം ട്രെയിൻ മാറിക്കയറാനുള്ള തടസ്സമില്ലാതെ ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് സംരക്ഷണം ഒരുക്കുന്നത് മോദി സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വലിയ തെറ്റാണ് സർക്കാർ ചെയ്യുന്നത്. രാജ്യത്തെ ജനത ഒരു വശത്തും മോദി. അമിത് ഷാ, ഗ്യാനേഷ് കുമാർ ത്രയം മറുവശത്തുമെന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും രാഹുൽ.
കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ഇരുനൂറോളം ഉദ്യോഗസ്ഥർ പ്രതിപക്ഷവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും നിർണ്ണായക വിവരങ്ങൾ കൈമാറുന്നുണ്ടെന്നുമുള്ള അവകാശവാദവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ വിഷയങ്ങളിൽ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തുന്ന മാർച്ചിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുൽ ഗാന്ധി നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്.
ഇന്ത്യ' മുന്നണിയുടെ സുപ്രീം കോടതി മാർച്ചിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് ഏർപ്പെടുത്തിയ കനത്ത സുരക്ഷാ നിയന്ത്രണങ്ങളെയും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിനെയും രൂക്ഷമായി ചോദ്യം ചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എന്തുകൊണ്ടാണ് ഇന്ന് ഡൽഹിയെ പൂർണ്ണമായും തടവറയിലാക്കിയിരിക്കുന്നതെന്നും തലസ്ഥാനം ഒരു സൈനിക കോട്ടയായി മാറിയിരിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനം രാജിവച്ച് മാപ്പുസാക്ഷിയാകാൻ ഗ്യാനേഷ് കുമാറിനോട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉറക്കമില്ലാത്ത രാത്രികളിലൂടെയാണ് ഗ്യാനേഷ് കുമാർ കടന്നുപോകുന്നതെന്ന് അറിയാമെന്നും രാഹുൽ കൂട്ടിച്ചേർത്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെന്ന നിലയിൽ അധികം കാലം തുടരമാമെന്ന് കരുതേണ്ടെന്നും രാഹുൽ മുന്നറിയിപ്പു നൽകി.
എഐസിസി ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധവുമായി മഹിളാമോർച്ച. ലൈംഗിക ആരോപണം നേരിടുന്ന എംപിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്നു വൈകുന്നേരം മൂന്നിന് ഹർജി നൽകുമെന്നാണ് രാഹുൽ അറിയിച്ചത്.
ജന്തര്‍ മന്തറിനെ പ്രതിഷേധങ്ങള്‍ അനുവദനീയമായ സ്ഥലങ്ങളില്‍നിന്ന് ഒഴിവാക്കി ഡല്‍ഹി പൊലീസ് ഉത്തരവ്. രാംലീല മൈതാന്‍, ബുറാഡി ഗ്രൗണ്ട്, സിബിഡി ഗ്രൗണ്ട് എന്നിവയാണ് ഡല്‍ഹിയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനുള്ള ഇടങ്ങളെന്ന് ഉത്തരവില്‍ പറയുന്നു.
ജന്തർമന്തറിനെ പ്രതിഷേധങ്ങള്‍ അനുവദനീയമായ സ്ഥലങ്ങളില്‍നിന്ന് ഒഴിവാക്കിയതിനെതിരെ സിജെപി നേതാവ് അഭിഷേക് ദീപ്കെ. ഭീരുവായ ഒരു ഏകാധിപതിയുടെ നടപടികള്‍ മൂലം ജന്തർമന്തർ ഇതിനോടകം തന്നെ ഒരു യുദ്ധക്കളമായി മാറികഴിഞ്ഞെന്നും ഇനി രാജ്യം മുഴുവൻ ജന്തരമന്തറാകുമെന്നും ദീപ്കെ എക്സിൽ കുറിച്ചു.
ജന്തർമന്തറിനെ പ്രതിഷേധങ്ങള്‍ അനുവദനീയമായ സ്ഥലങ്ങളില്‍നിന്ന് ഒഴിവാക്കിയ നടപടി അംഗീകരിക്കില്ലെന്ന് സിജെപി. ഇത് ജനങ്ങളുടെ അവകാശത്തിനുമേലുള്ള കടന്നുക്കയറ്റമാണെന്നും ഏകപക്ഷീയമായ ഈ തീരുമാനം അംഗീകരിക്കില്ലെന്നും സിജെപി വക്താവ് സൌരവ് ദാസ്.
കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് വാഹനത്തിൽ വച്ച് ക്രൂരമായ മർദനത്തിന് ഇരയായതായി ചൂണ്ടിക്കാണിച്ച് രാഷ്ട്രപതിക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എംപി. പൊലീസ് തന്നോട് അപമര്യാദയായി പെരുമാറിയതായും മർദിച്ച ശേഷം വഴിയിൽ തള്ളിയതായും കത്തിൽ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. രാജ്യസഭ ചെയർമാനും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ബ്രിട്ടാസ് കത്തയച്ചിട്ടുണ്ട്
Manhandled, dragged, assaulted n misbehaved inside a police vehicle and dumped by the roadside - for the crime of speaking to the media. This is not merely an assault on an MP. It is an assault on democratic freedoms and the rule of law. More chillingly, it happened within hours of the Supreme Court issuing directions to safeguard peaceful protest and constitutional rights. I have written to the Hon’ble President of India @rashtrapatibhvn , the Chairman of the Rajya Sabha @VPIndia and the Chief Justice of India seeking urgent intervention and fixing accountability for the police personnel, and action on the question of parliamentary privilege. The Government cannot intimidate democracy into silence. It cannot substitute the force of the baton for the force of debate. And it shouldn’t expect the people to surrender their constitutional freedoms merely because those in power find dissent inconvenient. The strength of a democracy lies not in its capacity to suppress dissent, but in its ability to address it.
— John Brittas (@JohnBrittas) October 11, 2026
ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ടുക്കൊണ്ട് സുപ്രീംകോടതിയിലേക്കുള്ള പ്രതിപക്ഷ എംപിമാരുടെ മാർച്ച് ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് മാർച്ച്
#WATCH | Delhi: Visuals from the protest march by INDIA bloc MPs The alliance has called a march to the Supreme Court today. They have also announced that they would file a petition before the apex court in connection with CEC Gyanesh Kumar matter and their allegations with respect to the SIR process. (Visuals from outside Statesman House)
— ANI (@ANI) October 12, 2026
ചലോ ദില്ലി മാർച്ചിൽ രാഹുൽ ഗാന്ധി. പ്രിയങ്കാ ഗാന്ധി. മല്ലികാർജ്ജുൻ ഖാർഗെ എന്നിവരെ കൂടാതെ നേഹാ ബോറയും യോഗേന്ദ്ര യാദവും. രണ്ടു ബസുകളിലായാണ് സംഘം യാത്ര തുടങ്ങിയത്. ബാരകാമ്പയിലെത്തി അവിടെ നിന്നും കാൽനടയായി സുപ്രീംകോടതിയിലേക്ക് നീങ്ങാനാണ് പരിപാടി.
രാഹുൽ ഗാന്ധി അടക്കം ഇന്ത്യ മുന്നണിയിലെ പത്തോളം നേതാക്കള്‍ക്ക് സുപ്രീംകോടതിയിലേക്ക് പ്രവേശനം അനുവദിക്കും. ഹർജി സമർപ്പിക്കാനുള്ള കൌണ്ടറിലേക്കാണ് പ്രവേശനം ഉണ്ടാകുക. പാസ് ഇല്ലാതെ തന്നെ പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാവുന്ന മേഖലയാണിത്.
ദില്ലി മാർച്ചിൽ അണിനിരന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും. ഗ്യാനേഷ് കുമാറിനെതിരായി ഇന്ത്യ മുന്നണി നടത്തിവരുന്ന സമരങ്ങളിൽ ഇതാദ്യമായാണ് സമാജ്വാദി പാർട്ടി പങ്കാളികളാകുന്നത്. ബിജെപിയെ അകറ്റി നിർത്തിയാൽ മാത്രമെ ഇന്ത്യക്ക് രക്ഷയുള്ളൂവെന്നും ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കിൽ ബിജെപിയെ അകറ്റണമെന്നും അഖിലേഷ് പറഞ്ഞു
#WATCH | Delhi: On the INDIA Bloc protest march, Samajwadi Party Chief Akhilesh Yadav says, "The country will be saved only if the BJP is removed. Democracy will be saved if the BJP is removed." https://t.co/qoAYMNXtaT
— ANI (@ANI) October 12, 2026
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ. നാലരയ്ക്ക് മുമ്പ് രാഹുലിനെ കോടതിയിൽ നേരിട്ടെത്താൻ കഴിയാത്തതിനാൽ കോണ്‍ഗ്രസിൻറെ അഭിഭാഷക സംഘമാണ് ഹർജി സമർപ്പിച്ചത്.
ഇന്ത്യ സഖ്യത്തിൻറെ നേതൃത്വത്തിൽ സുപ്രീംകോടതിയിലേക്കുള്ള മാർച്ച് പുരോഗമിക്കുന്നു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, നേഹ ബോറ എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച്. കനത്ത സുരക്ഷാ സന്നാഹമാണ് പരമോന്നത കോടതിക്കു മുന്നിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
VIDEO | Delhi: Lok Sabha LoP Rahul Gandhi, Congress MP Priyanka Gandhi Vadra and AISA president Neha Bora participate in the 'Dilli Chalo' march, demanding action against Chief Election Commissioner Gyanesh Kumar and his resignation. (Full video available on PTI Videos - https://t.co/bIyFWTfmBd)
— Press Trust of India (@PTI_News) October 12, 2026
ചലോ ദില്ലി മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും. ബാരിക്കേഡിന് മുന്നിൽ നിന്ന പ്രവർത്തകരെ പൊലീസ് തള്ളി നീക്കി
ചലോ ദില്ലി മാർച്ചിൽ നിന്നും പിൻവാങ്ങണമെന്ന് പൊലീസ്. ജനക്കൂട്ടം നിയന്ത്രണാതീതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ചലോ ദില്ലി മാർച്ച് സംഘർഷത്തിലേക്ക് നീങ്ങുന്നതിനിടെ ഇന്നത്തെ സമരം അവസാനിപ്പിച്ച് ഇന്ത്യ സഖ്യം. സമരമുഖത്തു നിന്നും നേതാക്കള്‍ മടങ്ങി. ബാരിക്കേഡുകള്‍ മറിച്ചിട്ട് നീങ്ങിയ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരിൽ ചിലർ പൊലീസ് വാഹനത്തിൻറെ കാറ്റ് അഴിച്ചുവിട്ടു. സമരത്തിൽ നിന്നും പിൻമാറണമെന്ന് പൊലീസ് രാഹുൽ ഗാന്ധിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു.
എഐവൈഎഫ്, എഐഎസ്എഫ്, എൻഎസ്യുഐ പ്രതിഷേധം. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. എൻഎസ്യുഐ ദേശീയ പ്രസിഡൻറ് വിനോദ് ഝാക്കർ കസ്റ്റഡിയിൽ.
VIDEO | Delhi: Congress leader Sonia Gandhi arrives at Lok Sabha LoP Rahul Gandhi’s residence to attend the INDIA bloc high-tea meeting. (Full video available on PTI Videos - https://t.co/d8jp61yd2p) https://t.co/RB9xPeekyw
— Press Trust of India (@PTI_News) October 13, 2026
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates