'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

​Jantar Mantar Protest: Pinarayi Vijayan criticizes police action
പിണറായി വിജയന്‍
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ എട്ട് മണിക്കൂറിന് ശേഷം വിട്ടയച്ചു. മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ പിണറായി വിജയന്‍, ജോണ്‍ ബ്രിട്ടാസ്, കെ എന്‍ ബാലഗോപാല്‍ എന്നിവരെ രാവിലെ 10.30 ടെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം വൈകീട്ട് 6.30ടെയാണ് മൂവരെയും വിട്ടയച്ചത്.

വിട്ടയച്ചതിന് പിന്നാലെ പൊലീസ് നടപടിയെ രൂക്ഷമായാണ് പിണറായി വിജയന്‍ വിമര്‍ശിച്ചത്. വളരെ വിചിത്രമായ രീതിയാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും കസ്റ്റഡിയിലെടുത്ത് മൂന്നര മണിക്കൂര്‍ റോഡിലൂടെ ചുറ്റിച്ചെന്നും അദ്ദേഹം പറഞ്ഞു.

​Jantar Mantar Protest: Pinarayi Vijayan criticizes police action
മെസി വിവാദം: സ്പോണ്‍സറുടെ കണക്ക് 70 കോടി, സ്റ്റേഡിയം നവീകരണത്തിന് ചെലവായത് 8.44 കോടി!

'ഒരു പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടുവരാനാണെങ്കില്‍ ഇത്ര സമയം എടുക്കണോ? എന്തിനാണ് മൂന്നര മണിക്കൂര്‍ സമയം റോഡിലൂടെ കറക്കിയതെന്നറിയില്ല. വളടെ വിചിത്രമായ അനുഭവമാണ് ഉണ്ടായത്. ഇതിനിടെ ഛത്രസാല്‍ സ്‌റ്റേഡിയത്തില്‍ 10 മിനിറ്റ് ചെലവഴിച്ചു. രാജ്യത്ത് ജനാധിപത്യവിരോധത്തിനെതിരായ വികാരം ശക്തിപ്പെട്ടു വരുകയാണ്. ഈ പ്രതിഷേധത്തില്‍ ഇത്തരത്തില്‍ പങ്കുവഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രക്ഷോപം കരുത്തോടെ വളര്‍ന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

​Jantar Mantar Protest: Pinarayi Vijayan criticizes police action
ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി
​Jantar Mantar Protest: Pinarayi Vijayan criticizes police action
വീണ്ടും ന്യൂനമര്‍ദ്ദം, ബുധനാഴ്ച വരെ മഴ; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഉന്നതാധികാരികളുടെ നിര്‍ദേശം അനുസരിച്ചാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു സമീപനമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. 'മൂന്നര മണിക്കൂര്‍ സമയം ഒരു ചെറിയ വാഹനത്തില്‍ ഇട്ട് കറക്കുകയല്ലേ, ഈ സമീപനത്തില്‍ യോചിക്കാന്‍ കഴിയില്ല. വാഹനത്തില്‍ നല്ല രീതിയില്‍ സംസാരിച്ചുവെന്നത് കൊണ്ട് സമീപനം നല്ലതാണെന്ന് പറയാനാകില്ല. പ്രക്ഷോപത്തെ അടിച്ചമര്‍ത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. ഇതുകൊണ്ടൊന്നും പ്രക്ഷോപത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ല. കൂടുതല്‍ ശക്തിയോടെ പ്രക്ഷോഭമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Summary

​Jantar Mantar Protest: Pinarayi Vijayan criticizes police action

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com