വ്യാപാരത്തിനിടെ ഏകദേശം ഏഴുശതമാനം വരെയാണ് മുന്നേറിയത് ഫയൽ
Business

ഒറ്റയടിക്ക് തിരിച്ചുപിടിച്ചത് 57,000 കോടി; അദാനി ഗ്രൂപ്പ് കമ്പനികളില്‍ മുന്നേറ്റം, ഓഹരി വിപണിയിലും നേട്ടം

ഇന്നലെ കനത്ത ഇടിവ് നേരിട്ട അദാനി ഗ്രൂപ്പ് കമ്പനികള്‍ ഇന്ന് തിരിച്ചുകയറി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്നലെ കനത്ത ഇടിവ് നേരിട്ട അദാനി ഗ്രൂപ്പ് കമ്പനികള്‍ ഇന്ന് തിരിച്ചുകയറി. വ്യാപാരത്തിനിടെ ഏകദേശം ഏഴുശതമാനം വരെയാണ് മുന്നേറിയത്.

ഇന്നലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 90,000 കോടിയുടെ നഷ്ടമാണ് നേരിട്ടത്. ഇന്ന് വ്യാപാരത്തിനിടെ വിപണി മൂല്യത്തിലേക്ക് 57000 കോടി രൂപയാണ് തിരിച്ചുപിടിച്ചത്. അദാനി എനര്‍ജി സൊല്യുഷന്‍സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ് , അദാനി എന്റര്‍പ്രൈസസ് എന്നിവ നാലു ശതമാനം മുതല്‍ ഏഴുശതമാനം വരെയാണ് ഉയര്‍ന്നത്.

ന്യൂഡല്‍ഹി ടെലിവിഷന്‍, അദാനി പോര്‍ട്‌സ്, എസിസി, അദാനി വില്‍മല്‍ എന്നിവ രണ്ടുമുതല്‍ മൂന്ന് ശതമാനം വരെ മുന്നേറി. നിലവില്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂല്യം 15.28 ലക്ഷം കോടി രൂപയാണ്. കനത്ത ഇടിവ് നേരിട്ട ഇന്നലെ 14,72,009.88 കോടിയായിരുന്നു വിപണി മൂല്യം. വ്യാപാരത്തിനിടെ 56,615.23 കോടിയാണ് തിരിച്ചുപിടിച്ചത്.

വ്യാപാരത്തിനിടെ അദാനി എനര്‍ജി സൊല്യുഷന്‍സ് ഏഴുശതമാനം മുന്നേറി 1014.50 രൂപയായാണ് ഉയര്‍ന്നത്. അദാനി ഗ്രീന്‍ എനര്‍ജി ഓഹരിക്ക് 1,839 രൂപ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. അദാനി എന്റര്‍പ്രൈസസ് 3000 രൂപയ്ക്ക് മുകളിലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിയും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. സെന്‍സെക്‌സ് 73000ലേക്ക് അടുക്കുകയാണ്. നിഫ്റ്റി 22000 പോയിന്റിന് മുകളിലാണ്. അദാനി ഗ്രൂപ്പ് കമ്പനികള്‍ തന്നെയാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. കൂടാതെ ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോകോര്‍പ്പ്, ഗ്രാസിം ഓഹരികളും മുന്നേറുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT