'കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു'; കുഞ്ഞതിഥിയെ വരേവൽക്കാനൊരുങ്ങി സം​ഗീത്, ആശംസകളുമായി നസ്‌ലിനും മാത്യുവും

'ഏറ്റവും പ്രിയപ്പെട്ട താരം വളരെ വേഗം തന്നെ പ്രീമിയറിലേക്ക് എത്തുന്നു'.
Sangeeth Prathap, Ancy
Sangeeth Prathap, Ancyഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് സം​ഗീത് പ്രതാപ്. 'പ്രേമലു' എന്ന ചിത്രത്തിൽ അമൽ ഡേവിസ് ആയെത്തിയാണ് സം​ഗീത് മലയാളികളുടെ ഹൃദയം കീഴടക്കിയത്. അഭിനയത്തിലും എഡിറ്റിങ്ങിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന സം​ഗീത് തന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.

വ്യക്തിജീവിതത്തിലും വളരെ സന്തോഷകരമായ ഘട്ടത്തിലാണ് സം​ഗീതിപ്പോൾ. തങ്ങളും ആദ്യത്തെ കൺമണിയെ വരവേല്ക്കാനുള്ള തയ്യാറെടുപ്പിലാണ് സം​ഗീതും ഭാര്യ ആൻസിയും. മെറ്റേണിറ്റി ഫോട്ടോഷൂട്ടിനൊപ്പം വൈകാരികമായ ഒരു കുറിപ്പും പങ്കുവച്ചിരിക്കുകയാണ് സം​ഗീതിപ്പോൾ. "കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു, തിയറ്റർ ഒരുങ്ങിക്കഴിഞ്ഞു,

ഏറ്റവും പ്രിയപ്പെട്ട താരം വളരെ വേഗം തന്നെ പ്രീമിയറിലേക്ക് എത്തുന്നു. ഞങ്ങളുടെ ഏറ്റവും വലിയ കഥയ്ക്ക് പിന്നിൽ ലോകത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട പെൺകുട്ടിയുണ്ട്, നീ എന്താണോ, ഞങ്ങൾക്ക് നീ എന്തൊക്കെ നൽകിയോ - അതിനെല്ലാം നന്ദി".- എന്നാണ് സംഗീത് കുറിച്ചത്.

ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് സം​ഗീതിനും ആൻസിക്കും ആശംസകൾ നേരുന്നത്. നടൻമാരായ നസ്‌ലിൻ, മാത്യു തോമസ്, രാജേഷ് മാധവൻ തുടങ്ങി നിരവധി താരങ്ങളും ഇരുവർക്കും ആശംസകൾ അറിയിച്ചിട്ടുണ്ട്. 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ആണ് സം​ഗീത് അഭിനയിച്ച് ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. മമിത ബൈജുവിനൊപ്പമുള്ള 'ഹലോ ഡിയർ' ആണ് സം​ഗീതിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Sangeeth Prathap, Ancy
കേദാര്‍നാഥ് ക്ഷേത്ര സന്ദര്‍ശനം ശരിയത്തിന് എതിര്; നടി സാറ അലി ഖാനെതിരെ ഫത്‌വ
Sangeeth Prathap, Ancy
'വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട കഥാപാത്രം, യുദ്ധത്തിന്റെ കാരണക്കാരി തന്നെ അവളാണ്'; ശൂർപ്പണഖയെക്കുറിച്ച് രാകുൽ പ്രീത്
Sangeeth Prathap, Ancy
'ഓമിയെ കാണാന്‍ പറയത്തക്ക ഭംഗിയൊന്നും ഇല്ല'; കുഞ്ഞിനെ അവഹേളിച്ച് കമന്റ്; മറുപടിയുമായി ദിയ കൃഷ്ണ
Summary

Sangeeth Prathap share beautiful photos with his wife.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER