'വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട കഥാപാത്രം, യുദ്ധത്തിന്റെ കാരണക്കാരി തന്നെ അവളാണ്'; ശൂർപ്പണഖയെക്കുറിച്ച് രാകുൽ പ്രീത്

'ആഴത്തിലുള്ള നിരവധി മാനങ്ങളുള്ള ഒരു കഥാപാത്രമാണ്'.
Rakul Preet Singh
Rakul Preet Singhഎക്സ്
Edited By:
Updated on: 
1 min read

ബ്രഹ്മാണ്ഡ ചിത്രം 'രാമായണ' റിലീസിനൊരുങ്ങുകയാണ്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂർ ആണ് രാമാനായി എത്തുന്നത്. രാവണനായി യഷ് എത്തുമ്പോൾ ചിത്രത്തിൽ ശൂർപ്പണഖയായി എത്തുന്നത് നടി രാകുൽ പ്രീത് സിങ് ആണ്. ഈ പ്രൊജക്റ്റിലേക്ക് തന്നെ ആകർഷിച്ച ഘടകം എന്താണെന്ന് പറയുകയാണ് രാകുലിപ്പോൾ.

പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ശൂർപ്പണഖ വളരെ തെറ്റിദ്ധരിക്കപ്പെട്ടതും ബഹുമുഖ മാനങ്ങളുള്ളതുമായ ഒരു കഥാപാത്രമാണെന്ന് രാകുൽ വ്യക്തമാക്കി. രാമ- രാവണ യുദ്ധത്തിന് തുടക്കമിട്ട പ്രധാന കാരണം ശൂർപ്പണഖയായിരുന്നു.

ഒരു പ്രത്യേക നിമിഷത്തിന്റെ പേരിൽ മാത്രമാണ് ചരിത്രം ശൂർപ്പണഖയെ ഓർമിക്കുന്നതെന്നും, എന്നാൽ അവരുടെ കഥയ്ക്ക് അതിനേക്കാൾ വലിയ മാനങ്ങളുണ്ടെന്നും താരം കൂട്ടിച്ചേർത്തു. "എനിക്ക് തോന്നുന്നത്, ഇതിൽ ആവേശകരമായ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു എന്നാണ്. ഒന്നാമതായി, ലോകത്തിന് മുന്നിൽ ഇത് ഇന്ത്യയെ പ്രതിനിധീകരിക്കുന്നു.

നമ്മുടെ ചരിത്രവും സത്യവും ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി ഈ സിനിമയിലൂടെ അവതരിപ്പിച്ചിരിക്കുന്നു. രണ്ടാമതായി, ശൂർപ്പണഖ പലപ്പോഴും വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള, എന്നാൽ, ആഴത്തിലുള്ള നിരവധി മാനങ്ങളുള്ള ഒരു കഥാപാത്രമാണ്. യഥാർത്ഥത്തിൽ യുദ്ധം നടക്കാൻ കാരണക്കാരി തന്നെ അവളാണ്.

അതിനാൽ, ഇത്രയധികം വൈവിധ്യമാർന്ന ഭാവങ്ങളുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചത് വളരെ രസകരമായ ഒരു അനുഭവമായിരുന്നു".- രാകുൽ പറഞ്ഞു. അതേസമയം 4000 കോടി ബഡ്ജറ്റിലൊരുങ്ങുന്ന 'രാമായണ'യിൽ സീതയായെത്തുന്നത് നടി സായ് പല്ലവിയാണ്. നവംബർ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Rakul Preet Singh
'ഓമിയെ കാണാന്‍ പറയത്തക്ക ഭംഗിയൊന്നും ഇല്ല'; കുഞ്ഞിനെ അവഹേളിച്ച് കമന്റ്; മറുപടിയുമായി ദിയ കൃഷ്ണ
Rakul Preet Singh
'അക്ക', 'ബത്ത', 'സി​ഗ്മ'... കൊതി തീരും വരെ സിനിമ കാണാം; ഈ ആഴ്ചയിലെ ഒടിടി റിലീസുകളിതാ
Rakul Preet Singh
മോഹന്‍ലാല്‍-അനൂപ് സത്യന്‍ സിനിമയ്ക്ക് തുടക്കം; L 368 ലൂടെ ആ ഹിറ്റ് കോമ്പോ വീണ്ടും...
Summary

Rakul Preet Singh on playing Surpanakha in Ramayana movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER