മോഹന്‍ലാല്‍-അനൂപ് സത്യന്‍ സിനിമയ്ക്ക് തുടക്കം; L 368 ലൂടെ ആ ഹിറ്റ് കോമ്പോ വീണ്ടും...

അനൂപിന്റെ രണ്ടാമത്തെ ചിത്രമാണിത്.
Mohanlal
Mohanlal
Updated on: 
1 min read

ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍-അനൂപ് സത്യന്‍ ചിത്രത്തിന് തുടക്കം. കൊച്ചിയില്‍ വച്ചാണ് L 368 ന്റെ പൂജ ചടങ്ങ് നടന്നത്. ചടങ്ങില്‍ മോഹന്‍ലാല്‍, മുകേഷ്, ആന്റണി പെരുമ്പാവൂര്‍, സംഗീത് പ്രതാപ്, ടൊവിനോ തോമസ്, ആന്റണി വര്‍ഗീസ് പെപ്പെ തുടങ്ങിയവരും പങ്കെടുത്തു. മകന്റെ സിനിമയ്ക്ക് തിരികൊളുത്തുമ്പോള്‍ സത്യന്‍ അന്തിക്കാടും ഉണ്ടായിരുന്നു.

വരനെ ആവശ്യമുണ്ട് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ വരവറിയിച്ച സംവിധായകനാണ് അനൂപ് സത്യന്‍. അനൂപിന്റെ രണ്ടാമത്തെ ചിത്രമാണിത്. ചിത്രത്തിന് പേര് തീരുമാനിച്ചിട്ടില്ല. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും മുകേഷും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് കരുതപ്പെടുന്നത്.

അനൂപ് സത്യന്‍ തന്നെയാണ് രചനയും നിര്‍വ്വഹിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം അവതരിപ്പിക്കുന്നത്. ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ ആണ് നിര്‍മാണം. ജേക്‌സ് ബിജോയ് ആണ് സംഗീതം. ഷെഹ്നാദ് ജലാലാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. 2027 വിഷു റിലീസായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം നവംബര്‍ ആദ്യ വാരം ആരംഭിക്കും.

അതേസമയം, അതിമനോഹരം ആണ് മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമ. തുടുരം എന്ന വന്‍ ഹിറ്റിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ എസ്‌ഐ ലൗലജന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. രതീഷ് രവിയാണ് തിരക്കഥ. ചിത്രം നിര്‍മിക്കുന്നത് ആഷിഖ് ഉസ്മാന്‍ ആണ്. ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും.

Mohanlal
'എക്‌സ് മെന്നി'ന്റെ ആണിക്കല്ല്; ഓര്‍മകള്‍ കവരാനെത്തിയ അല്‍ഷിമേഴ്‌സ്; പാട്രിക് സ്റ്റുവർട്ടിന് വിട
Mohanlal
'നിവിൻ പോളിക്ക് ഭീഷണി ആകുമോ ?', 'പ്രേമം' റീലുമായി സ്വീഡൻ പൗരൻ; കമന്റുമായി അനുപമയും
Mohanlal
'മൂന്ന് സിംഹങ്ങൾ അവിടെ, എന്റെ സിംഹപ്പെണ്ണ് മുന്നിൽ നിൽക്കുന്നു, ഞാനൊരു എലിയെപ്പോലെ മുട്ടുകുത്തി'; പ്രൊപ്പോസ് ചെയ്തതിനെക്കുറിച്ച് നടൻ
Summary

Mohanlal starrer by Anoop Sathyan begins. Pooja ceremony held in Kochi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER