Business

1999 രൂപയ്ക്ക് ആപ്പിള്‍ ഫോണ്‍ സ്വന്തമാക്കാം..!!

പഴയ സ്മാര്‍ട്‌ഫോണ്‍ മാറ്റി വാങ്ങുന്നവര്‍ക്ക് ഡിസ്‌കൗണ്ട് സൗകര്യവും ആപ്പിള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Author : സമകാലിക മലയാളം ഡെസ്ക്

1999 രൂപ മാസ തവണയില്‍ ആപ്പിള്‍ ഫോണ്‍ സ്വന്തമാക്കാന്‍ അവസരം. ആക്‌സിസ് ബാങ്ക്, സിറ്റി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് മാസ തവണയില്‍ ആപ്പിള്‍ ഐഫോണ്‍ എക്‌സ്ആര്‍ സ്വന്തമാക്കാനുള്ള ഏറ്റവും നല്ല സുവര്‍ണാവസരമാണിത്. പഴയ സ്മാര്‍ട്‌ഫോണ്‍ മാറ്റി വാങ്ങുന്നവര്‍ക്ക് ഡിസ്‌കൗണ്ട് സൗകര്യവും ആപ്പിള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ക്യാഷിഫൈ വഴി ഫോണ്‍ മാറ്റി വാങ്ങുന്നവര്‍ക്കാണ് ഡിസ്‌കൗണ്ട് ലഭിക്കുക. ആപ്പിളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന റെഡിങ്ടണ്‍, ഇന്‍ഗ്രാം, റാഷി പെരിഫെറല്‍സ് എന്നിവ വഴിയും പഴയ സ്മാര്‍ട്‌ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്ത് ഐഫോണ്‍ എക്‌സ്ആര്‍ വാങ്ങാന്‍ സൗകര്യമുണ്ട്. ആപ്പിളിന്റെ 2,000 ത്തോളം അംഗീകൃത സ്‌റ്റോറുകളില്‍ ഈ ഓഫര്‍ ലഭ്യമാണ്. 

ഇതിനു പുറമേ സിറ്റി ബാങ്ക്, ആക്‌സിസ് ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് ഉപയോഗിച്ചുളള ഇഎംഐ, നോണ്‍ ഇഎംഐ ഇടപാടുകള്‍ക്ക് 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ക്യാഷിഫൈ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. പഴയ ഫോണുകള്‍ക്ക് എത്രയാണ് ഓഫര്‍ വില എന്നത് സംബന്ധിച്ച മുഴുവന്‍ വിവരവും വെബ്‌സൈറ്റിലുണ്ട്. 

പഴയ ഗ്യാലക്‌സി നോട്ട് 8 എക്‌സ്‌ചേഞ്ച് ചെയ്താല്‍ 23,450 രൂപ ഡിസ്‌കൗണ്ടില്‍ ഐഫോണ്‍ എക്‌സ്ആര്‍ വാങ്ങാം. 6 ജിബി റാമും 64 ജിബി സ്‌റ്റോറേജുമുളള വണ്‍പ്ലസ് 5ടിക്ക് 13,700 രൂപ വിലക്കിഴിവില്‍ ഐഫോണ്‍ എക്‌സ്ആര്‍ വാങ്ങാനും അവസരമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT