സെല്‍റ്റോസ് എസ്‌യുവി, image credit: kia 
Business

10.89 ലക്ഷം മുതല്‍ വില, 18 വേരിയന്റുകള്‍, മൂന്ന് എന്‍ജിന്‍ ഓപ്ഷന്‍; സെല്‍റ്റോസിന്റെ അപ്‌ഡേറ്റഡ് പതിപ്പ് വിതരണത്തിന് -വീഡിയോ

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ, അവരുടെ ജനപ്രിയ മോഡലായ സെല്‍റ്റോസ് എസ്‌യുവിയുടെ അപ്‌ഡേറ്റഡ് പതിപ്പിന്റെ വിതരണം ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ, അവരുടെ ജനപ്രിയ മോഡലായ സെല്‍റ്റോസ് എസ്‌യുവിയുടെ അപ്‌ഡേറ്റഡ് പതിപ്പിന്റെ വിതരണം ആരംഭിച്ചു. ഈ മാസത്തിന്റെ തുടക്കത്തിലാണ് പുതിയ അപ്‌ഡേറ്റഡ് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 18 വേരിയന്റുകളിലാണ് 2023 മോഡല്‍ കിയ സെല്‍റ്റോസ് പുറത്തിറക്കിയിരിക്കുന്നത്. ജൂലൈ 21നാണ് കമ്പനി വില പുറത്തുവിട്ടത്. ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാന്റ് വിറ്റാര തുടങ്ങിയവയോടാണ് സെല്‍റ്റോസ് മത്സരിക്കുന്നത്. 

18 വേരിയന്റുകളില്‍ പുറത്തിറക്കിയ സെല്‍റ്റോസിന്റെ പുതിയ പതിപ്പിന് 10.89 ലക്ഷം മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളോട് കൂടിയാണ് പുതിയ എസ് യുവി പുറത്തിറക്കിയത്. 2023 കിയ സെല്‍റ്റോസിലുള്ള എഞ്ചിനുകളില്‍ ആദ്യത്തേത് 113 ബിഎച്ച്പി പവറും 144 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5-ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, പെട്രോള്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്, സിവിടി യൂണിറ്റ് ഓപ്ഷനുകളില്‍ ലഭ്യമാണ്. രണ്ടാമത്തെ എഞ്ചിന്‍ 1.5-ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ്, ഡീസല്‍ എഞ്ചിനാണ്. ഇത് 114 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. 157.81 ബിഎച്ച്പി പവറും 253 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് മറ്റൊന്ന്. 

വാഹനത്തിന്റെ ഡിസൈന്‍ തീം തന്നെ പുതിയതാണ്. സ്പോര്‍ട്ടി ഡിസൈന്‍ ഘടകങ്ങളാണ് ഈ കാറിന്റെ ഏറ്റവും വലിയ സവിശേഷത. അപ്ഡേറ്റ് ചെയ്ത മോഡലിന്റെ ഇന്റീരിയറില്‍ പുതിയ ഡ്യുവല്‍ സ്‌ക്രീന്‍ ലേഔട്ടാണ് കിയ നല്‍കിയിട്ടുള്ളത്. ഇത് കൂടുതല്‍ ഹൈടെക്കായി അനുഭവപ്പെടുന്നു.കിയ സെല്‍റ്റോസിന്റെ 2023 മോഡലിലുള്ള ഏറ്റവും മികച്ച സവിശേഷത ലെവല്‍-2 ADAS സാങ്കേതികവിദ്യയാണ്. ഈ സാങ്കേതികവിദ്യയില്‍ ഓട്ടോ എമര്‍ജന്‍സി ബ്രേക്കിങ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട്, ലെയ്ന്‍-കീപ്പിംഗ് അസിസ്റ്റ്, ബ്ലൈന്‍ഡ്-സ്‌പോട്ട് മോണിറ്ററിങ് എന്നിവയടക്കമുള്ള ആക്ടീവ് സുരക്ഷാ സവിശേഷതകള്‍ ഉള്‍പ്പെടുന്നു. 2023 കിയ സെല്‍റ്റോസ് മോഡലില്‍ ഡ്യൂവല്‍ 10.25 ഇഞ്ച് സ്‌ക്രീനുകളാണ് നല്‍കിയിട്ടുള്ളത്. ഇതിലൊന്ന് ഇന്‍ഫോടെയ്ന്‍മെന്റിനും മറ്റൊന്ന് ഇന്‍സ്ട്രുമെന്റേഷനുമാണ്. 

 ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT