Sukanya Samriddhi Yojana  പ്രതീകാത്മക ചിത്രം
Business

മകളുടെ ഉപരിപഠനത്തിന് പ്രതിദിനം 233 രൂപ നീക്കിവെയ്ക്കാമോ?, 40 ലക്ഷം സമ്പാദിക്കാം; ഗ്യാരണ്ടീഡ് സ്‌കീം

വിവാഹം, ഉപരിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

വിവാഹം, ഉപരിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്.

2015ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി പദ്ധതി ആരംഭിച്ചത്. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി. നിക്ഷേപിക്കുന്ന മുഴുവന്‍ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആദ്യത്തെ 15 വര്‍ഷത്തേക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വര്‍ഷം ആകുമ്പോഴാണ് കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിയായ 15 വര്‍ഷം കഴിഞ്ഞാലും അക്കൗണ്ടില്‍ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടില്‍ നിന്ന് 50 ശതമാനം വരെ പണം പിന്‍വലിക്കാം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുകയും വിവാഹിതയാകുകയും ചെയ്താല്‍, അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്.

ചില പ്രത്യേക സാഹചര്യങ്ങളില്‍ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യാം. അതായത് അക്കൗണ്ട് കൈവശമുള്ള പെണ്‍കുട്ടിക്ക് ജീവന് ഭീഷണിയായ ഒരു രോഗം മൂലം ചികിത്സ ആവശ്യമായി വന്നാലോ, അക്കൗണ്ട് നടത്തുന്ന രക്ഷിതാവ് മരണപ്പെട്ടാലോ നേരത്തെ തന്നെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ അനുവാദമുണ്ട്. പലിശനിരക്ക് സര്‍ക്കാര്‍ ഓരോ പാദത്തിലും അവലോകനം ചെയ്യുകയും തീരുമാനിക്കുകയും ചെയ്യുന്നു.

ഉദാഹരണമായി സുകന്യ സമൃദ്ധി യോജനയില്‍ പ്രതിവര്‍ഷം 84,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍, വളരെ എളുപ്പത്തില്‍ 40 ലക്ഷത്തിലധികം രൂപയുടെ ഒരു വലിയ തുക സമ്പാദിക്കാന്‍ സാധിക്കും. മകള്‍ക്ക് 10 വയസ്സുള്ളപ്പോള്‍, അതായത് 2026-ല്‍ ഈ നിക്ഷേപം ആരംഭിക്കുകയാണെങ്കില്‍, 15 വര്‍ഷം കൊണ്ട് ആകെ നിക്ഷേപം 12,60,000 രൂപയായിരിക്കും. ഇതില്‍ നിന്നും ഏകദേശം 27,61,987 രൂപ പലിശയായി ലഭിക്കും. അതനുസരിച്ച് 2047ല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആകെ ലഭിക്കുന്ന തുക 40,21,987 രൂപയായിരിക്കും.

പ്രതിദിനം ഏകദേശം 233 രൂപ മാറ്റിവെയ്ക്കുകയാണെങ്കില്‍ പ്രതിമാസ നിക്ഷേപം ഏകദേശം 6,990 രൂപയും വാര്‍ഷിക നിക്ഷേപം ഏകദേശം 83,880 രൂപയും ആയിരിക്കും. ഈ കണക്കുകൂട്ടലുകള്‍ പ്രകാരം, 21 വര്‍ഷത്തിന് ശേഷം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 40,16,241 രൂപ ലഭിക്കുന്നതാണ്.

233/day investment in SSY: You can create Rs 40 lakh fund for your daughter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാണിയപ്പാറ പള്ളിയിലെ കല്ലറ വിവാദം: ദുരൂഹതകൾ നീങ്ങി; കല്ലറയിലുള്ളത് രേഖകളിലുള്ള രണ്ട് മൃതദേഹങ്ങൾ മാത്രം

'ഓടിക്കാന്‍ ആഗ്രഹം തോന്നി, ഉത്തരവാദിത്തമില്ലാതെ വഴിയരികില്‍ നിര്‍ത്തിയിടാമോ?' കെഎസ്ആര്‍ടിസി ബസ് കടത്തിക്കൊണ്ടുപോയ യുവാവ് പിടിയില്‍

'ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് ശ്രമിക്കുന്നത് സംവരണം അവസാനിപ്പിക്കാന്‍, അമിത് ഷാ പ്രതിപക്ഷത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നു'

യുവതലമുറയെ പിടിക്കാൻ സിഐടിയു അടിമുടി മാറുന്നു; സമരരീതികളിൽ സോഷ്യൽ മീഡിയയും എഐയും

പാനമ 'കടന്നു'; നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കി ക്രൊയേഷ്യ