Business

23.73കാരറ്റ് സ്വര്‍ണ്ണം കൊണ്ട് ഹെയര്‍ ഡ്രൈയര്‍; വില 37,900രൂപ 

ഡൈസണ്‍ ബ്രാന്‍ഡ് ഉടമ ജെയിംസ് ഡൈസണ്‍ ആണ് സ്വര്‍ണ്ണ ഡ്രൈയര്‍ അവതരിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സ്വര്‍ണ്ണത്തിന്റെ വില നാള്‍ക്കുനാള്‍ കൂടുമ്പോഴും പരീക്ഷണങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. മാലയും കമ്മലും വളയുമെല്ലാം കടന്ന് ഇപ്പോള്‍ സ്വര്‍ണ്ണം കൊണ്ടുള്ള ഹെയര്‍ ഡ്രൈയര്‍ വരെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ലോകത്താദ്യമായാണ് സ്വര്‍ണ്ണം കൊണ്ടുള്ള ഹെയര്‍ ഡ്രൈയര്‍ അവതരിപ്പിക്കുന്നത്. 23.75കാരറ്റ് സ്വര്‍ണ്ണം ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. 

37,900രൂപയാണ് ഹെയര്‍ ഡ്രൈയറിന്റെ വില. ഡൈസണ്‍ ബ്രാന്‍ഡ് ഉടമ ജെയിംസ് ഡൈസണ്‍ ആണ് സ്വര്‍ണ്ണ ഡ്രൈയര്‍ അവതരിപ്പിച്ചത്. 

വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഭയമില്ലാത്തതുകൊണ്ടുതന്നെയാണ് സ്വര്‍ണ്ണരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരൊന്നും ഒപ്പമില്ലായിരുന്നിട്ടും ഇത്തരത്തിലൊരു പരീക്ഷണത്തിന് തയ്യാറായതെന്ന് ജെയിംസ് പറയുന്നു. ഇത്തരത്തിലൊരു നിര്‍മാണത്തിലേക്ക് കടന്നപ്പോള്‍ മാതൃകയാക്കാന്‍ മുന്നില്‍ ഒന്നും ഇല്ലാതിരുന്നതുകൊണ്ടുതന്നെ ഓരോ ഘട്ടത്തിലും എല്ലാ കാര്യങ്ങളും കൃത്യമായി പരിശോധിച്ചശേഷമാണ് ഡ്രൈയറിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു