Business

24 മണിക്കൂറിനുള്ളില്‍ പോയത് 210കോടി; വാള്‍ സ്ട്രീറ്റ് തകര്‍ച്ചയ്ക്ക് ശേഷം ഏറ്റവും വലിയ നഷ്ടമുണ്ടായത് വാരന്‍ ബഫറ്റിന്  

അമേരിക്കന്‍ ഓഹരി വിപണിയിലുണ്ടായ വന്‍ തകര്‍ച്ച ലോകത്തെ അതിസമ്പന്നരായ 500പേരുടെ 11400 കോടി ഡോളറാണ് നഷ്ടമാക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

അമേരിക്കന്‍ ഓഹരി വിപണിയിലുണ്ടായ വന്‍ തകര്‍ച്ച ലോകത്തെ അതിസമ്പന്നരായ 500പേരുടെ 11400 കോടി ഡോളറാണ് നഷ്ടമാക്കിയത്. ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തകര്‍ച്ചയാണ് അമേരിക്കന്‍ ഓഹരി സൂചിക രേഖപ്പെടുത്തിയത്. ലോകത്തിലെ അതിസമ്പന്നരില്‍ മൂന്നാമനായ വാരന്‍ ബഫറ്റിനെയാണ് ഓഹരിവിപണി നേരിട്ട ഈ ചാഞ്ചാട്ടം ഏറ്റവുമധികം ബാധിച്ചത്. 510കോടി ഡോളറാണ് വാരന്‍ ബഫറ്റിന്റെ ബെര്‍ക്‌ഷെയര്‍ ഹതാവെയ്ക്ക് നഷ്ടമായത്.

ഓഹരിവിപണിയില്‍ 9.2ശതമാനം കുറവ് നേരിട്ട വെല്‍സ് ഫാര്‍ഗോ ആന്‍ കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന ഓഹരി ബെര്‍ക്‌ഷെയറിന്റെ ഉടമസ്ഥതയിലാണ്. വാരന്‍ ബഫറ്റിന് ശേഷം ഓഹരിവിപണി ചാഞ്ചാട്ടം ഏറ്റവുമധികം ബാധിച്ച കോടീശ്വരന്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ്. 360 കോടി ഡോളറിന്റെ നഷ്ടമാണ് സക്കര്‍ബര്‍ഗിനുണ്ടായത്. ആമസോണ്‍ സിഇഒ ജെഫ് ബെസോസിനും ഓഹരി വിപണി തിരിച്ചടിയായിരുന്നു. 330 കോടി ഡോളറിന്റെ നഷ്ടമാണ് ജെഫ് ബെസോസിന് ഉണ്ടായത്. 

2011 ഓഗസ്റ്റിന് ശേഷം സെന്‍സെക്‌സ് ഇത്ര തകര്‍ച്ചയിലേക്ക് വന്നിട്ടില്ല. ആറുവര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഡൗ ജോണ്‍സ് 1,100 പോയന്റ് താഴ്ന്നു. യുഎസ് ജോബ് ഡാറ്റ പുറത്തുവന്നതിനെതുടര്‍ന്ന് ആഗോള വ്യാപകമായുണ്ടായ കനത്ത വില്‍പന സമ്മര്‍ദമാണ് സൂചികകളെ ബാധിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT