'ഐതിഹാസിക റെഡ് ബോൾ കാലം'...! മുഷ്ഫിഖര്‍ റഹീം ടെസ്റ്റ് അവസാനിപ്പിക്കുന്നു...

മുന്‍ ബംഗ്ലാദേശ് നായകന്റെ വിരമിക്കല്‍ സ്ഥിരീകരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് മേധാവ് തമീം ഇഖ്ബാല്‍
Mushfiqur Rahim celebration
Mushfiqur Rahimx
Updated on: 
2 min read

ധാക്ക: ബംഗ്ലാദേശിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഇതിഹാസ താരം മുഷ്ഫിഖര്‍ റഹീമിന്റെ വിരമിക്കല്‍ സ്ഥിരീകരിച്ച് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് തമീം ഇഖ്ബാല്‍. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ അരങ്ങേറുന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് പോരാട്ടം റഹീമിന്റെ ഐതിഹാസിക ടെസ്റ്റ് കരിയറിലെ അവസാന മത്സരമായിരിക്കും.

ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ നിന്നു ഇതിനകം വിരമിച്ച 39കാരന്‍ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ടെസ്റ്റ് കരിയറിനാണ് വിരമാം കുറിക്കുന്നത്. 108 ടെസ്റ്റുകളില്‍ നിന്നു 14 സെഞ്ച്വറികളും 30 അര്‍ധ സെഞ്ച്വറികളും ഇതുവരെ മുഷ്ഫിഖര്‍ റഹീം റെഡ് ബോളില്‍ നേടി. 7,062 റണ്‍സ് നടി. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ബംഗ്ലാദേശ് താരവും മുഷ്ഫിഖര്‍ റഹീം തന്നെ. മുഷ്ഫിഖര്‍ റഹീമിന്റെ സഹ താരമായി കളിച്ച ആള്‍ കൂടിയാണ് നിലവില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ഭരിക്കുന്ന തമീം ഇഖ്ബാല്‍.

'മുഷ്ഫിഖ് കുറച്ചു ദിവസം മുന്‍പ് എന്നെ വിളിച്ച് ഇക്കാര്യം പറയുകയായിരുന്നു. വാര്‍ത്താസമ്മേളനം വിളിച്ച് ഇക്കാര്യം പറയാന്‍ ഞാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം എന്നോട് വെളിപ്പെടുത്താനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ബംഗ്ലാദേശിന്റെ മഹാനായ താരമാണ് മുഷ്ഫിഖര്‍'- തമിം വ്യക്തമാക്കി.

നാഴികക്കല്ലുകള്‍

2005ല്‍ ലോര്‍ഡ്‌സിലാണ് മുഷ്ഫിഖര്‍ റഹീം ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ആദ്യ രണ്ട് ഇന്നിങ്‌സുകളില്‍ 19, 3 എന്നിവയായിരുന്നു സ്‌കോര്‍. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ അദ്ദേഹം ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ മിസ്റ്റര്‍ ഡിപന്റബിള്‍ ബാറ്ററായി മാറി. ബംഗ്ലാദേശ് ക്രിക്കറ്റിനെ ടെസ്റ്റിലെ മികച്ച ടീമാക്കുന്നതില്‍ മുഷ്ഫിഖര്‍ റഹീം വഹിച്ച പങ്ക് നിര്‍ണായകമാണ്. 219 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ 6697 റണ്‍സും ടി20യില്‍ 1495 റണ്‍സും താരം ബംഗ്ലാദേശ് ജേഴ്സിയില്‍ നേടി.

Mushfiqur Rahim celebration
'വൈഭവം'!!!... 'ടെസ്റ്റിലും കൊടുങ്കാറ്റാകൂ...'!

ടെസ്റ്റില്‍ ബംഗ്ലാദേശിനായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമെന്ന നേട്ടം നേരത്തെ തന്നെ മുഷ്ഫിഖറിന്റെ പേരിലാണ്. താരം 2022ലാണ് 5000 റണ്‍സ് കടന്നത്. 2024ല്‍ 6000 റണ്‍സും പിന്നിട്ടു. ടെസ്റ്റില്‍ ബംഗ്ലാദേശിനായി 5000, 6000, 7000 റണ്‍സുകള്‍ നേടുന്ന ആദ്യ ബാറ്ററെന്ന അപൂര്‍വതയും താരത്തിന്റെ പേരിലാണ്. 6000 റണ്‍സില്‍ നിന്നു വെറും 25 ഇന്നിങ്സുകള്‍ കളിച്ചാണ് താരം 7000 റണ്‍സില്‍ അതിവേഗം എത്തിയത്.

ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ ആദ്യ ബംഗ്ലാദേശ് ബാറ്ററാണ് മുഷ്ഫിഖര്‍. മൊത്തം 3 ഇരട്ട സെഞ്ച്വറികള്‍ അദ്ദേഹം ബംഗ്ലാദേശിനായി ഇതുവരെ നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുഷ്ഫിഖ് 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ബംഗ്ലാദേശ് താരമായി. അയര്‍ലന്‍ഡിനെതിരെ സെഞ്ച്വറി നേടിയാണ് അദ്ദേഹം ഈ നാഴികക്കല്ല് ആഘോഷിച്ചത്. നൂറാം ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന അപൂര്‍വ ബാറ്ററുടെ പട്ടികയിലും താരം തന്റെ പേര് എഴുതി വച്ചു.

ഈ മാസം ആദ്യമാണ് മുഷ്ഫിഖര്‍ ടെസ്റ്റില്‍ 7,000 റണ്‍സ് തികച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പോരാട്ടത്തിലാണ് നേട്ടം. ഈ നേട്ടത്തില്‍ എത്തുന്ന ആദ്യ ബംഗ്ലാ ബാറ്ററും മുഷ്ഫിഖര്‍ റഹീമാണ്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ കരുത്തരായ എതിരാളികള്‍ക്കു മേല്‍ ടെസ്റ്റ് ക്രിക്കറ്റ് വിജയമെന്ന ഐതിഹാസിക നേട്ടങ്ങള്‍ സമ്മാനിച്ച നായകനുമാണ് മുഷ്ഫിഖര്‍ റഹീം. ടെസ്റ്റ് ഫോര്‍മാറ്റില്‍ ബംഗ്ലാദേശിനെ കന്നി ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച നായകനും മുഷ്ഫിഖര്‍ റഹീമാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും സ്വാധീനമുള്ള വ്യക്തി കൂടിയാണ് മുഷ്ഫിഖര്‍.

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ടെസ്റ്റ് പോരാട്ടമാണ് ഇംഗ്ലണ്ടിനെതിരെ അരങ്ങേറുന്നത്. രണ്ട് ടെസ്റ്റുകളടങ്ങിയ ഹോം പരമ്പരയിലെ ആദ്യ പോരാട്ടം മിര്‍പുരിലാണ്. ഈ മത്സരമായിരിക്കും മുഷ്ഫിഖറിന്റെ ബംഗ്ലാ ജേഴ്‌സിയിലെ അവസാന പോരാട്ടം.

Mushfiqur Rahim celebration
സെഞ്ച്വറി നേടി അമയ് പൊരുതി, പക്ഷേ... ലീഡ് വഴങ്ങി കേരളം
Mushfiqur Rahim celebration
'ഇരട്ട ഗോള്‍'... അച്ഛന്റെ 'Mauuu' ആഘോഷം അനുകരിച്ച് 'റൊണാള്‍ഡോ ജൂനിയര്‍'! (വിഡിയോ)
Summary

Bangladesh's most-capped Test player Mushfiqur Rahim will bring the curtain down on his illustrious career in the longest format after the first Test against England in Mirpur in February next year, Bangladesh Cricket Board (BCB) president Tamim Iqbal announced on Saturday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER