'വൈഭവം'!!!... 'ടെസ്റ്റിലും കൊടുങ്കാറ്റാകൂ...'!

വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വിസ്മയിപ്പിച്ചെന്ന് ഇംഗ്ലീഷ് ഇതിഹാസ ബാറ്റര്‍
Vaibhav Sooryavanshi celebration
Vaibhav Sooryavanshix
Updated on: 
1 min read

ലണ്ടന്‍: ഇന്ത്യയുടെ കൗമാര ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയുടെ മികവിനെ അഭിനന്ദിച്ച് മുന്‍ ഇംഗ്ലണ്ട് നായകനും ഇതിഹാസ ബാറ്ററുമായ അലിസ്റ്റര്‍ കുക്ക്. വൈഭവ് സൂര്യവംശിയ്ക്ക് എല്ലാ ഫോര്‍മാറ്റുകളിലും ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററാകാനുള്ള പ്രതിഭയുണ്ടെന്നു മുന്‍ ഇംഗ്ലണ്ട് നായകന്‍ വ്യക്തമാക്കി. പരിമിത ഓവര്‍ ക്രിക്കറ്റില്‍ തരംഗം തീര്‍ത്ത താരത്തിനു ടെസ്റ്റ് ക്രിക്കറ്റിലും സമാന പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നു കുക്ക് പറഞ്ഞു.

'സൂര്യവംശിയുടെ അസാധാരണ പ്രഹരശേഷിയും സ്ഥിരതയും എന്നെ ഏറെ ആകര്‍ഷിച്ചു. സൂര്യവംശിയെ പോലെ പന്ത് ഇങ്ങനെ അടിച്ചുപറത്തുന്ന ഒരാളെ ഞാന്‍ ഇതിന് മുന്‍പ് കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ബാറ്റിങിലെ സ്ഥിരതയും പന്തിന്റെ ഗതിക്കനുസരിച്ച് പ്രതികരിച്ച് സിക്‌സറുകള്‍ പായിക്കാനുമുള്ള കഴിവ് അവിശ്വസനീയമാണ്. ടി20 ക്രിക്കറ്റ് ലോകത്ത് സൂര്യവംശിയ വലിയ തരംഗം തീര്‍ത്തുകഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ടൂര്‍ണമെന്റായ ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് അവിശ്വസനീയമാണ്.'

'കുട്ടികള്‍ക്ക് മാതൃകയാക്കുവാന്‍ കഴിയുന്ന, പ്രചോദിപ്പിക്കുന്ന താരങ്ങളുടെ സാന്നിധ്യം ഓരോ തലമുറയ്ക്കും ആവശ്യമാണ്. എല്ലാ ഫോര്‍മാറ്റുകളിലും സൂര്യവംശിയ്ക്ക് ഇങ്ങനെ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ അത് ടെസ്റ്റ് ക്രിക്കറ്റിനു വലിയ ഉത്തേജനമാകും. വൈറ്റ് ബോളിലും റെഡ് ബോളിലും വൈഭവ് തരംഗം തീര്‍ക്കട്ടെ.'

Vaibhav Sooryavanshi celebration
സെഞ്ച്വറി നേടി അമയ് പൊരുതി, പക്ഷേ... ലീഡ് വഴങ്ങി കേരളം

'ഇന്നുവരെ ഞാന്‍ കണ്ടിട്ടില്ലാത്ത അത്ര മികവുള്ള ഒരു പ്രതിഭയാണ് വൈഭവ്. ടെസ്റ്റ് ക്രിക്കറ്റില്‍ എത്രത്തോളം മികവ് പുലര്‍ത്താനാകുമെന്നു പരീക്ഷിക്കാനുള്ള വെല്ലുവിളി അദ്ദേഹം ഏറ്റെടുക്കുമെന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. പരീക്ഷണങ്ങള്‍ക്ക് കെല്‍പ്പുള്ള താരങ്ങളെയാണ് ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യം. ചിലപ്പോള്‍ പരാജയപ്പെട്ടേക്കാം. അതു സാരമില്ല. കാരണം വൈഭവ് വൈറ്റ് ബോളില്‍ അപ്പോഴും മികച്ച രീതിയില്‍ തന്നെ കളിക്കുന്നുണ്ടാകുമല്ലോ. ടെസ്റ്റിലും അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കും ഉറപ്പാണ്. ക്രിക്കറ്റിന് വേണ്ടത് പ്രചോദിപ്പിക്കുന്ന പ്രതിഭകളെയാണ്'- കുക്ക് വ്യക്തമാക്കി.

എല്ലാ ഫോര്‍മാറ്റിലും കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്ന താരങ്ങളില്‍ ഒരാളുടെ പേര് പറയാന്‍ പറഞ്ഞാല്‍ ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കറ്റിനെ തിരഞ്ഞെടുക്കുമെന്നു പറഞ്ഞ കുക്ക് ഇന്ത്യ നമ്പര്‍ വണ്‍ ഓണ്‍ഫോര്‍മാറ്റ് ടീമാണെന്നും വ്യക്തമാക്കി. 2006 മുതല്‍ 2018 വരെ ഇംഗ്ലണ്ടിനായി 161 ടെസ്റ്റുകള്‍ കളിച്ച താരമാണ് കുക്ക്.

Vaibhav Sooryavanshi celebration
'ഇരട്ട ഗോള്‍'... അച്ഛന്റെ 'Mauuu' ആഘോഷം അനുകരിച്ച് 'റൊണാള്‍ഡോ ജൂനിയര്‍'! (വിഡിയോ)
Vaibhav Sooryavanshi celebration
'ഡക്ക്'... '8', മോശം റെക്കോര്‍ഡില്‍ ഇനി ജയ്‌സ്വാള്‍!
Summary

Former England captain Alastair Cook believes India's teenage batting sensation Vaibhav Sooryavanshi has the talent to become one of the world's best batters across formats, and hopes the youngster can make a similar impact in Test cricket after taking the T20 world by storm

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER