'ഡക്ക്'... '8', മോശം റെക്കോര്‍ഡില്‍ ഇനി ജയ്‌സ്വാള്‍!

വിരാട് കോഹ്‌ലിയുടെ പേരിലുണ്ടായിരുന്ന അനാവശ്യ റെക്കോര്‍ഡ് ഇനി ഇന്ത്യന്‍ ഓപ്പണറുടെ പേരില്‍
Yashasvi Jaiswal out
Yashasvi Jaiswalx
Updated on: 
1 min read

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന് ഒരു മോശം റെക്കോര്‍ഡും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തില്‍ ഔട്ടാകുന്ന ഇന്ത്യന്‍ താരമെന്ന അനാവശ്യ റെക്കോര്‍ഡ് താരത്തിനു സ്വന്തമായി.

ഡബ്ല്യുടിസി പോരാട്ടത്തില്‍ ഇത് എട്ടാം തവണയാണ് യശസ്വി ജയ്‌സ്വാള്‍ പൂജ്യത്തിനു മടങ്ങുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ 7 ഡക്കുകളുടെ റെക്കോര്‍ഡാണ് ജയ്‌സ്വാളിന്റെ പേരിലായത്. 6 ഡക്കുകളുമായി ചേതേശ്വര്‍ പൂജാരയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.

മത്സരത്തില്‍ ന്യൂസിലന്‍ഡ് 356 റണ്‍സില്‍ ഓള്‍ ഔട്ടായി. മറുപടി തുടങ്ങിയ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായതും ജയ്‌സ്വാളിന്റെ വിക്കറ്റാണ്. താരം ആദ്യ ഓവറിന്റെ ആറാം പന്തില്‍ മാറ്റ് ഹെൻ‍റിയുടെ പന്തില്‍ ബൗള്‍ഡായി മടങ്ങുകയായിരുന്നു.

Yashasvi Jaiswal out
സാനിയ മിര്‍സയുടെ റെക്കോര്‍ഡ് തകര്‍ത്തു; ചരിത്രമെഴുതി 'ജെന്‍സി'!

ഹെൻ‍റിയുടെ പന്ത് ആദ്യം അകത്തേക്ക് വരുന്നതായി തോന്നിക്കുന്നതായിരുന്നു. എന്നാല്‍ സീം ചെയ്ത് പന്ത് പുറത്തേക്കാണ് പോയത്. ഈ സമയത്ത് ബാറ്റ് വയ്ക്കാന്‍ നോക്കിയ ജയ്‌സ്വാളിന്റെ ഔട്ട്‌സൈഡ് എഡ്ജ് മറികടന്ന് ഓഫ് സ്റ്റംപില്‍ പതിക്കുകയായിരുന്നു. ബോര്‍ഡില്‍ റണ്ണെത്തും മുന്‍പ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓഫ് സ്റ്റംപ് ഗാര്‍ഡ് എടുത്ത ജയ്‌സ്വാള്‍ പന്തിന്റെ ആംഗിളിനനുസരിച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും പിച്ചിന്റെ സ്വഭാവത്തിലുണ്ടായ ചലനത്തില്‍ പരാജയപ്പെടുകയായിരുന്നു.

ആറ് പന്തുകള്‍ നേരിട്ട ജയ്‌സ്വാള്‍ പൂജ്യത്തിനു മടങ്ങിയതോടെ ആതിഥേയര്‍ ആഗ്രഹിച്ച തുടക്കം തന്നെ അവര്‍ക്ക് കിട്ടുകയും ചെയ്തു. ഈ ഷോക്കില്‍ നിന്നു ഇന്ത്യ പിന്നീട് ഒരിക്കല്‍ പോലും ഉണര്‍ന്നില്ല. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെന്ന നിലയിലാണ്.

Yashasvi Jaiswal out
സാനിയ മിര്‍സയുടെ റെക്കോര്‍ഡ് തകര്‍ത്തു; ചരിത്രമെഴുതി 'ജെന്‍സി'!
Yashasvi Jaiswal out
മെസിയുടെ ഇന്റര്‍ മയാമിക്ക് പ്ലേഓഫില്‍ തോല്‍വി; നിലവിലെ ചാംപ്യന്മാര്‍ പുറത്ത്
Summary

Yashasvi Jaiswal endured a disappointing outing with the bat, falling for a six-ball duck on Day 2 of the second Test against New Zealand in Christchurch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER