സാനിയ മിര്‍സയുടെ റെക്കോര്‍ഡ് തകര്‍ത്തു; ചരിത്രമെഴുതി 'ജെന്‍സി'!

24 വര്‍ഷം തകരാതെ നിന്ന റെക്കോര്‍ഡ് തകര്‍ത്ത് 14കാരി
Jensi Kanabar
Jensi Kanabar x
Updated on: 
1 min read

കൊല്‍ക്കത്ത: പ്രൊഫഷണല്‍ ടെന്നീസില്‍ ഒരു സിംഗിള്‍സ് പോരാട്ടത്തിന്റെ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് നേട്ടവുമായി 14കാരി താരം ജെന്‍സി കന്‍ബാര്‍. ഡബ്ല്യു15 കൊല്‍ക്കത്ത ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറിയാണ് ജെന്‍സി റെക്കോര്‍ഡ് തിരുത്തിയത്.

24 വര്‍ഷം തകരാതെ നിന്ന റെക്കോര്‍ഡാണ് ജെന്‍സി തകര്‍ത്തത്. 2002ല്‍ ഇതിഹാസ വനിതാ താരം സാനിയ മിര്‍സ 15 ദിവസവും 10 മാസവും പ്രായമുള്ളപ്പോള്‍ ഐടിഎഫ് ഹൈദരാബാദ് പോരാട്ടത്തിന്റെ ഫൈനലിലെത്തിയാണ് റെക്കോര്‍ഡിട്ടത്. ഈ നേട്ടമാണ് 14 വയസും 11 മാസവും പ്രായമുള്ളപ്പോള്‍ ജെന്‍സി തകര്‍ത്തത്.

Jensi Kanabar
എറിഞ്ഞത് 276 പന്തുകള്‍; ഒരു വിക്കറ്റും വീഴ്ത്താതെ ബുംറ!

വനിതാ സിംഗിള്‍സ് സെമിയില്‍ നെതര്‍ലന്‍ഡ്‌സിന്റെ ഫ്‌ളോറന്റിന ഡെക്കേഴ്‌സിനെ അനായാസം വീഴ്ത്തിയാണ് ഇന്ത്യന്‍ താരം ഫൈനലിലേക്ക് മുന്നേറിയത്. സ്‌കോര്‍: 6-1, 6-0. കരിയറില്‍ ആദ്യമായാണ് താരം ഒരു പ്രൊഫഷണല്‍ മത്സരത്തില്‍ സിംഗിള്‍സ് ഫൈനലില്‍ എത്തുന്നത്.

Jensi Kanabar
മെസിയുടെ ഇന്റര്‍ മയാമിക്ക് പ്ലേഓഫില്‍ തോല്‍വി; നിലവിലെ ചാംപ്യന്മാര്‍ പുറത്ത്
Jensi Kanabar
'സിക്‌സര്‍' പന്ത്; ചരിത്രം കുറിച്ച് ഋഷഭ് പന്ത്, കൂടുതല്‍ റണ്‍സിലും റെക്കോര്‍ഡ്
Summary

14-year-old Jensi Kanabar became the youngest Indian woman to reach a professional singles final, breaking Sania Mirza's 24-year-old record with her run to the W15 Kolkata title clash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER