എറിഞ്ഞത് 276 പന്തുകള്‍; ഒരു വിക്കറ്റും വീഴ്ത്താതെ ബുംറ!

മൂന്നാമത്തെ ദൈര്‍ഘ്യമേറിയ വിക്കറ്റില്ലാ കാലയളവ്
Jasprit Bumrah bowling
Jasprit Bumrahx
Updated on: 
2 min read

ക്രൈസ്റ്റ്ചര്‍ച്ച്: ഒറ്റ വിക്കറ്റും വീഴ്ത്താത്ത ഒരു ടെസ്റ്റ് ഇന്നിങ്‌സ് ബൗളിങ്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പ്രീമിയം പേസര്‍ ജസ്പ്രിത് ബുംറയുടെ ഈ വിക്കറ്റില്ലാ ബൗളിങ് ഒരുപക്ഷേ ആരാധകരില്‍ അമ്പരപ്പ് തീര്‍ക്കുന്നതായിരിക്കും. പല തവണ ബാറ്റിന്റെ അകിലൂടെ പന്ത് പായിച്ചിട്ടും, ഫീല്‍ഡര്‍മാരുടെ കൈകളില്‍ എത്താതെ എഡ്ജ് വീണും വിക്കറ്റുകള്‍ അകന്നു നിന്നു. നിരാശയോടെ പിച്ചില്‍ ചവിട്ടി ബുംറ വിക്കറ്റില്ലാതെ മടങ്ങി.

26 ഓവറില്‍ 6 മെയ്ഡന്‍ അടക്കം 49 റണ്‍സ് മാത്രമാണ് ബുംറ വിട്ടുകൊടുത്തത്. പക്ഷേ ഒരു വിക്കറ്റ് പോലും ഇല്ല. കൃത്യം പറഞ്ഞാല്‍ 276 പന്തുകള്‍ എറിഞ്ഞിട്ടും ഒറ്റ വിക്കറ്റും ബാറ്റ്‌സ്മാന്‍മാരുടെ ഉറക്കം കെടുത്തുന്ന ബുംറയ്ക്ക് വീഴ്ത്താന്‍ സാധിച്ചില്ല! ബുംറയുടെ കരിയറിലെ തന്നെ മൂന്നാമത്തെ ദൈര്‍ഘ്യമേറിയ വിക്കറ്റില്ലാ കാലയളവ്. 2021ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ, 2021ല്‍ തന്നെ ഇംഗ്ലണ്ടിനെതിരെ എന്നിവയാണ് ബുംറയുടെ വിക്കറ്റില്ലാ ടെസ്റ്റ് ഇന്നിങ്‌സുകള്‍. അതിനു ശേഷം ഇപ്പോഴാണ് സമാന രീതിയിലുള്ള അവസ്ഥ അദ്ദേഹം നേരിടുന്നത്.

വെല്ലിങ്ടനിലെ ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും കിവി ക്യാപ്റ്റന്‍ ടോം ലാതമിനെ പൂജ്യത്തില്‍ മടക്കിയ ബുംറയ്ക്ക് രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ സാധിക്കാതെ വരുമെന്നു കടുത്ത വിരോധി പോലും കണക്കാക്കിയിട്ടുണ്ടാകില്ല. ഏറ്റവും നിര്‍ജീവമായ പിച്ചില്‍ പോലും അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള ആളാണ് ബുംറ. എന്നാല്‍ ക്രൈസ്റ്റ്ചര്‍ച്ചിലെ ഹാഗ്ലി ഓവലില്‍ താന്‍ ഇന്നുവരെ നേരിട്ടിട്ടില്ലാത്ത ഒരു യാഥാര്‍ഥ്യത്തോട് ബുംറയ്ക്ക് പൊരുത്തപ്പെടേണ്ടി വന്നു. ഒരു പക്ഷേ ഇതിലും കൂടുതല്‍ നേരം വിക്കറ്റില്ലാതെ നിന്നിട്ടുള്ള സമയങ്ങള്‍ അദ്ദേഹത്തിന്റെ കരിയറില്‍ ഉണ്ടായിരിക്കാം. എന്നാല്‍ കൈകള്‍ പിന്നില്‍ കെട്ടി നിരാശയോടെ ഗ്രൗണ്ടില്‍ നിന്ന അദ്ദേഹത്തിന്റെ മുഖഭാവം എല്ലാം വ്യക്തമാക്കുന്നുണ്ടായിരുന്നു.

Jasprit Bumrah bowling
'സിക്‌സര്‍' പന്ത്; ചരിത്രം കുറിച്ച് ഋഷഭ് പന്ത്, കൂടുതല്‍ റണ്‍സിലും റെക്കോര്‍ഡ്

രണ്ടാം ടെസ്റ്റില്‍ ഏറ്റവും നിര്‍ണായകമായ ഘട്ടങ്ങളിലെല്ലാം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ബുംറയെ തന്നെയാണ് ആശ്രയിച്ചത്. ആദ്യ ന്യൂബോള്‍ ബുംറ, രണ്ടാം ന്യൂബോള്‍ ബുംറ, ഉച്ചഭക്ഷണത്തിനു ശേഷമുള്ള ആദ്യ ഓവര്‍ ബുംറ, വാലറ്റത്തെ വേഗം പുറത്താക്കാനുള്ള ശ്രമം അവിടെയും ബുംറ... തന്റെ മുന്‍നിര പേസര്‍ക്ക് മികച്ച അവസരം നല്‍കുന്നതില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒരു വീഴ്ചയും വരുത്തിയില്ല. പക്ഷേ ബുംറയ്ക്ക് വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചില്ല.

ഒന്നാം ദിനത്തില്‍ ബുംറ തന്റെ റണ്ണപ്പ് മാറ്റിയടക്കം പന്തെറിഞ്ഞ് ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. കരിയറിന്റെ തുടക്കത്തില്‍ കൂടുതല്‍ ഫ്രണ്ട് ഓണ്‍ ശൈലിയിലാണ് അദ്ദേഹം പന്തെറിഞ്ഞിരുന്നത്. പിന്നീട് കഴുത്ത് ഇടതു വശത്തേക്ക് ചരിച്ച് ഒന്നാം ദിനം പരീക്ഷിച്ച ഓപ്പണ്‍ ചെസ്റ്റഡ് ശൈലിക്ക് പകരം കൂടുതല്‍ സൈഡ് ഓണ്‍ രീതിയിലേക്ക് അദ്ദേഹം മാറിയിരുന്നു. ആ പരീക്ഷണമൊക്കെ എന്തെങ്കിലും ഗ്രൗണ്ടില്‍ സംഭവിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ തീവ്രമായ ആഗ്രഹത്തെയാണ് കാണിച്ചത്. പന്ത് ഏത് നിറത്തിലുള്ളതായാലും അത് കൈയിലുള്ളപ്പോള്‍ ഇത്ര നിരാശപ്പെട്ട ഒരു ബുംറയെ ആരാധകര്‍ ഇതുവരെ കണ്ടിട്ടില്ല.

കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് കളിച്ച ശേഷം ഏകദേശം ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അദ്ദേഹം ടെസ്റ്റ് കളിക്കുന്നത്. തന്റെ വിക്കറ്റ് വേട്ടയുടെ താളം വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരിക്കും അദ്ദേഹം. തുടരെ മിച്ച ബൗളിങ് നടത്തിയിരുന്ന അദ്ദേഹം ഇപ്പോള്‍ കടുത്ത സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടാകും. അടുത്തിടെയുണ്ടായ കാല്‍മുട്ടിനേറ്റ പരിക്കിനു ശേഷമാണ് അദ്ദേഹം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിറങ്ങിയത്. നീണ്ട ഇടവേള അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചു തുടങ്ങിയതിന്റെ ആദ്യ സൂചനകളാണ് ക്രൈസ്റ്റ് ചര്‍ച്ചില്‍ കണ്ടത്.

Jasprit Bumrah bowling
മുന്‍നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു, വീണത് ആറുവിക്കറ്റുകള്‍; ഇന്ത്യ കടുത്ത പ്രതിരോധത്തില്‍
Jasprit Bumrah bowling
87 വിജയം, 5 കിരീടം; ഹിറ്റ്മാനെ വീണ്ടും നായകനാക്കാന്‍ മറ്റെന്തു വേണം? മുംബൈയുടെ ലക്ഷ്യം 6-ാം കിരീടം
Summary

 Jasprit Bumrah beat the bat on numerous occasions, found edges that didn't carry, and kept kicking the turf in frustration, but remained wicketless

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER