സെഞ്ച്വറി നേടി അമയ് പൊരുതി, പക്ഷേ... ലീഡ് വഴങ്ങി കേരളം

കൂച്ച് ബെഹാർ ട്രോഫിയിൽ പോണ്ടിച്ചേരിക്ക് ലീഡ്
Pondicherry Takes First-Innings Lead Against Kerala in Cooch Behar Trophy
അമയ് മനോജ്, Kerala Cricket
Updated on: 
1 min read

കൽപ്പറ്റ: 19 വയസിൽ താഴെയുള്ളവരുടെ കൂച്ച് ബെഹാർ ട്രോഫിയിൽ പോണ്ടിച്ചേരിക്കെതിരെ ലീഡ് വഴങ്ങി കേരളം. പോണ്ടിച്ചേരിയുടെ സ്കോറായ 332 റൺസിനെതിരെ ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 280ൽ അവസാനിച്ചു. കേരളത്തിന് വേണ്ടി അമയ് മനോജ് സെഞ്ച്വറി നേടി.

കെആർ രോഹിതും അമയ് മനോജും ഒഴികെയുള്ള മുൻനിര ബാറ്റർമാർ അവസരത്തിനൊത്ത് ഉയരാതെ പോയതാണ് കേരളത്തിന് തിരിച്ചടിയായത്. ഒരു വിക്കറ്റിന് 62 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളിക്കാനിറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. സംഗീത് സാഗർ 9 റൺസിനും കെവി അഭിനവ് പൂജ്യത്തിനും പുറത്തായി.

നാലാം വിക്കറ്റിൽ കെആർ രോഹിതും അമയ് മനോജും ചേർന്ന് 47 റൺസ് കൂട്ടിച്ചേർത്തു. 58 റൺസെടുത്ത രോഹിതിനെ ശ്രീ ഗണേശൻ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കി. 16 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ കേരളത്തിന് മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. ക്യാപ്റ്റൻ ഋഷികേശ് (1), മാനവ് കൃഷ്ണ (7), തോമസ് മാത്യു (1) എന്നിവ‍ർ പുറത്തായത് കേരളത്തിനെ സമ്മ‍ർദ്ദത്തിലാക്കി.

Pondicherry Takes First-Innings Lead Against Kerala in Cooch Behar Trophy
'ഇരട്ട ഗോള്‍'... അച്ഛന്റെ 'Mauuu' ആഘോഷം അനുകരിച്ച് 'റൊണാള്‍ഡോ ജൂനിയര്‍'! (വിഡിയോ)

എന്നാൽ അഞ്ചാം വിക്കറ്റിൽ അമയ് മനോജും ഇഷാൻ കുനാലും ചേർന്ന് 66 റൺസ് കൂട്ടിച്ചേർത്തു. 39 റൺസെടുത്ത ഇഷാൻ കുനാൽ റണ്ണൗട്ടായി. തുടർന്ന് വാലറ്റക്കാരായ ഹർഷിത് ഹരീഷിനും ലെറോയ് ജോക്വിനുമൊപ്പം അമയ് മനോജ് ഉയർത്തിയ കൂട്ടുകെട്ടുകളാണ് കേരളത്തിന്റെ സ്കോർ 280ൽ എത്തിച്ചത്. ഹർഷിത് 15 റൺസും ലെറോയ് 14 റൺസുമെടുത്തു. അമയ് മനോജ് 101 റൺസുമായി പുറത്താകാതെ നിന്നു. 200 പന്തുകളിൽ 10 ഫോറുകൾ സഹിതമാണ് അമയ് സെഞ്ച്വറി നേടിയത്.

പോണ്ടിച്ചേരിക്ക് വേണ്ടി ഡൊണോവൻ മൂന്നും ശ്രീ ഗണേശ്, ഹരിപ്രശാന്ത് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ പോണ്ടിച്ചേരി കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 42 റൺസെന്ന നിലയിലാണ്.

Pondicherry Takes First-Innings Lead Against Kerala in Cooch Behar Trophy
'ഡക്ക്'... '8', മോശം റെക്കോര്‍ഡില്‍ ഇനി ജയ്‌സ്വാള്‍!
Pondicherry Takes First-Innings Lead Against Kerala in Cooch Behar Trophy
സാനിയ മിര്‍സയുടെ റെക്കോര്‍ഡ് തകര്‍ത്തു; ചരിത്രമെഴുതി 'ജെന്‍സി'!
Summary

Cooch Behar Trophy: Pondicherry Claims First-Innings Lead Over Kerala Despite Amay Manoj's Ton

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER