Business

28 ദിവസത്തേയ്ക്ക് 78 രൂപയുടെ ആകര്‍ഷണീയ പ്ലാനുമായി ഐഡിയ

75 രൂപയുടെ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 300 മിനിറ്റ് വോയ്‌സ് കോളും, ഒരു ജിബി ഡേറ്റയും 100 എസ്എംഎസും സൗജന്യമായി ലഭ്യമാക്കുന്ന പ്ലാനാണ് ഐഡിയ അവതരിപ്പിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ടെലികോം താരിഫ് രംഗത്ത് മത്സരം മുറുകുന്ന പശ്ചാത്തലത്തില്‍ ആകര്‍ഷണീയമായ പ്ലാനുമായി ഐഡിയ. 75 രൂപയുടെ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 300 മിനിറ്റ് വോയ്‌സ് കോളും, ഒരു ജിബി ഡേറ്റയും 100 എസ്എംഎസും സൗജന്യമായി ലഭ്യമാക്കുന്ന പ്ലാനാണ് ഐഡിയ അവതരിപ്പിച്ചിരിക്കുന്നത്. 28 ദിവസം വരെയാണ് ഇതിന്റെ കാലാവധി. സ്വന്തം ഉപയോക്താക്കളെ നിലനിര്‍ത്താനാണ് ആകര്‍ഷണീയമായ പ്ലാന്‍ അവതരിപ്പിക്കാന്‍ ഐഡിയ തീരുമാനിച്ചത്. 

സമാനമായ പ്ലാനുളള റിലയന്‍സ് ജിയോയുമായി മത്സരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പ്ലാനുമായി ഐഡിയ രംഗത്തുവന്നത്. 28 ദിവസം കാലാവധിയുളള 98 രൂപയുടെ പ്ലാനാണ് റിലയന്‍സിന്റേതായുളളത്. പരിധിയില്ലാത്ത വോയ്‌സ് കോളും, രണ്ട് ജിബി ഫോര്‍ ജി ഡേറ്റയും 300 എസ്എംഎസുമാണ് ജിയോ പ്ലാന്റിന്റെ പ്രത്യേകത. മറ്റൊരു ടെലികോം കമ്പനിയായ വോഡഫോണിന്  47 രൂപയുടെ സമാനമായ പ്ലാനുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT