രത്തന്‍ ടാറ്റ 
Business

അഞ്ചുവര്‍ഷത്തിനിടെ 1500 ശതമാനം വരെ റിട്ടേണ്‍; രത്തന്‍ ടാറ്റ കൈപിടിച്ച് ഉയര്‍ത്തിയ ആറു ടാറ്റ ഗ്രൂപ്പ് കമ്പനികള്‍

മുന്നേറിയ, ടാറ്റ ഗ്രൂപ്പിലെ ആറു മുന്‍നിര കമ്പനികള്‍ അഞ്ചുവര്‍ഷത്തിനിടെ ഓഹരിവിപണിയില്‍ വളര്‍ന്നത് 1500 ശതമാനം വരെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രത്തന്‍ ടാറ്റയുടെ നേതൃഗുണവും ദീര്‍ഘവീക്ഷണവും കൊണ്ട് മുന്നേറിയ, ടാറ്റ ഗ്രൂപ്പിലെ ആറു മുന്‍നിര കമ്പനികള്‍ അഞ്ചുവര്‍ഷത്തിനിടെ ഓഹരിവിപണിയില്‍ വളര്‍ന്നത് 1500 ശതമാനം വരെ. അതായത് അഞ്ചുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 1500 ശതമാനം വരെ റിട്ടേണ്‍ നല്‍കുന്ന തരത്തില്‍ കമ്പനികള്‍ വളര്‍ന്നു എന്ന് അര്‍ത്ഥം. നിഫ്റ്റി 50 സൂചികയില്‍ ഇടംനേടിയ ടിസിഎസ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റന്‍, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ട്രെന്‍ഡ് എന്നിവയാണ് വിപണിയില്‍ നേട്ടം ഉണ്ടാക്കിയ കമ്പനികള്‍. ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള അര ഡസന്‍ കമ്പനികള്‍ നിഫ്റ്റി 50 സൂചികയില്‍ 10 ശതമാനം വെയിറ്റേജ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. കമ്പനികളുടെ മൊത്തം വിപണി മൂലധനം 28 ലക്ഷം കോടി രൂപയ്ക്ക് അടുത്താണ്.

ടിസിഎസ്

ടിസിഎസ്

ടാറ്റ ഗ്രൂപ്പിലെ ഏറ്റവും വലിയ കമ്പനിയായ ടിസിഎസിന്റെ വിപണി മൂല്യം 15.45 ലക്ഷം കോടി രൂപയാണ്. വിപണി മൂല്യത്തില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയാണ് ടിസിഎസ്. രാജ്യത്ത് ആസ്തി സൃഷ്ടിക്കുന്ന പ്രമുഖ കമ്പനികളില്‍ ഒന്നാണിത്. കമ്പനി 2004ലാണ് വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ലാഭവിഹിതം പ്രഖ്യാപിക്കുന്നതില്‍ സ്ഥിരത പുലര്‍ത്തുന്ന ഐടി ഭീമനായ ടിസിഎസ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 115 ശതമാനത്തിലധികമാണ് നേട്ടമുണ്ടാക്കിയത്

ടാറ്റ മോട്ടോഴ്സ്

ടാറ്റ മോട്ടോഴ്സ്

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 700 ശതമാനത്തോളം വളര്‍ന്ന കമ്പനിയാണിത്. ടാറ്റ മോട്ടോഴ്സിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചത് രത്തന്‍ ടാറ്റയാണ്. രത്തന്‍ ടാറ്റ തന്റെ കരിയര്‍ ഇവിടെയാണ് തുടങ്ങിയത് എന്നത് കൊണ്ട് വലിയ പ്രധാന്യമാണ് ടാറ്റ മോട്ടോഴ്‌സിന് നല്‍കിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഏകദേശം 12 മടങ്ങ് വളര്‍ന്ന ടാറ്റ മോട്ടോഴ്സിന്റെ മൊത്തം വിപണി മൂല്യം നിലവില്‍ 3.45 ലക്ഷം കോടി രൂപയിലധികമാണ്.

ടാറ്റ സ്റ്റീല്‍

ടാറ്റ സ്റ്റീല്‍

മുമ്പ് ടിസ്‌കോ എന്നറിയപ്പെട്ടിരുന്ന ടാറ്റ സ്റ്റീല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം 350 ശതമാനത്തിനടുത്താണ് വളര്‍ന്നത്. നിലവില്‍ മൊത്തം വിപണി മൂല്യം 2 ലക്ഷം കോടി രൂപയ്ക്ക് അടുത്താണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ സ്റ്റോക്ക് ഏകദേശം 10 മടങ്ങാണ് വളര്‍ന്നത്.

ടൈറ്റന്‍ കമ്പനി

ടൈറ്റന്‍ കമ്പനി

ടൈറ്റന്‍ കമ്പനി ജുന്‍ജുന്‍വാല പിന്തുണയ്ക്കുന്ന കമ്പനി 20 വര്‍ഷത്തിനിടെ 700 മടങ്ങാണ് വളര്‍ന്നത്. അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ സ്റ്റോക്ക് 180 ശതമാനം ഉയര്‍ന്നു. ടൈറ്റന്റെ നിലവിലെ വിപണി മൂല്യം ഏകദേശം 3 ലക്ഷം കോടി രൂപയാണ്.

ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സും ട്രെന്റും

ടാറ്റ

നിഫ്റ്റി50 സൂചികയിലെ ഏറ്റവും പുതിയ എന്‍ട്രിയായ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സും ട്രെന്റും ടാറ്റ ഗ്രൂപ്പിന്റെ ശേഷിക്കുന്ന രണ്ട് ബ്ലൂ ചിപ്പ് കമ്പനികളാണ്. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് അഞ്ച് വര്‍ഷ കാലയളവില്‍ 310 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം 2004 മുതല്‍ ഇത് ഏകദേശം 5,000 ശതമാനം റിട്ടേണ്‍ ആണ് നല്‍കിയത്. നിലവില്‍ മൊത്തം വിപണി മൂല്യം 1.1 ലക്ഷം കോടിയാണ്. ട്രെന്റ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏകദേശം 15 മടങ്ങ് അല്ലെങ്കില്‍ 1,500 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. റീട്ടെയില്‍ കമ്പനി കഴിഞ്ഞ 20 വര്‍ഷ കാലയളവില്‍ 27,000 ശതമാനം നേട്ടമാണ് ഉണ്ടാക്കിയത്. കമ്പനിയുടെ നിലവിലെ വിപണി മൂല്യം ഏകദേശം 2.9 ലക്ഷം കോടി രൂപയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

30,000 രൂപയില്‍ താഴെ വില, നിരവധി എഐ ഫീച്ചറുകള്‍; മിഡ്- റേഞ്ച് ശ്രേണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് നത്തിങ്

SCROLL FOR NEXT