Business

രാജ്യത്ത്‌ അവകാശികളെ കാത്ത് കിടക്കുന്നത് വന്‍ തുക, ബാങ്ക് അക്കൗണ്ടിലും പിഎഫിലും അനാഥമായി 82,025 കോടി

രാജ്യത്തെ ബാങ്കുകളിലും ലൈവ് ഇന്‍ഷൂറന്‍സ് കമ്പനികളിലും മ്യൂച്ചല്‍ ഫണ്ടിലും പിഎഫിലും മറ്റുമായി അവകാശികള്‍ വരാതെ കിടക്കുന്നത് 82,025 കോടി രൂപ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജ്യത്തെ ബാങ്കുകളിലും ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലും മ്യൂച്ചല്‍ ഫണ്ടിലും പിഎഫിലും മറ്റുമായി അവകാശികള്‍ വരാതെ കിടക്കുന്നത് 82,025 കോടി രൂപ. നിഷ്‌ക്രീയമായ 4.75 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലായുള്ളത് 12,000 കോടി രൂപയോളമാണ്. 

ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളില്‍ അവകാശികള്‍ എത്താതെ കിടക്കുന്നത് 15,167 കോടി രൂപയാണ്. മ്യൂച്ചല്‍ ഫണ്ടുകളില്‍ 17,880 കോടി രൂപയും പ്രൊവിഡന്റ് ഫണ്ടില്‍ 26,497 കോടി രൂപയും നിഷ്‌ക്രീയമായ ബാങ്ക് അക്കൗണ്ടുകളില്‍ 18381 കോടി രൂപയും വരും. 

രണ്ട് വര്‍ഷത്തിലധികം ഇടപാടുകള്‍ നടക്കാതെ കിടക്കുന്ന ബാങ്ക് അക്കൗണ്ടുകളാണ് ഡോര്‍മെന്റ് ആവുന്നത്. അക്കൗണ്ട് ഉടമ മരിച്ചാല്‍ മരണ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖയും നല്‍കി അവകാശിക്ക് ഇതിലെ തുക കൈപ്പറ്റാം. അവകാശികളുടെ പേര് നല്‍കിയിട്ടില്ലെങ്കില്‍ 25000 രൂപയ്ക്ക് മുകളിലുള്ള തുകയാണെങ്കില്‍ കോടതിയില്‍ നിന്ന് പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് വേണം. 

അവകാശികള്‍ ഇല്ലാതെ പത്ത് വര്‍ഷത്തിലധികമായി കിടക്കുന്ന പണം നിക്ഷേപക ബോധവത്കരണ ഫണ്ടിലേക്ക് മാറ്റും. ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലും അവകാശികള്‍ എത്താതെ വലിയ തുകയാണ് കിടക്കുന്നത്. 

ഇന്‍ഷൂറന്‍സ് പോളിസി എടുത്തത് ബന്ധുക്കളെ അറിയിക്കാതെയോ പോളിസി തുക ക്ലെയിം ചെയ്യാന്‍ ബന്ധുക്കള്‍ മറന്ന് പോവുകയോ ചെയ്യുന്നതാണ് ഇവിടെ വിനയാവുന്നത്. പോളിസി ഉടമയുടെ പാന്‍ നമ്പറും പോളിസി നമ്പറും പേരും ജനന തിയതിയും നല്‍കിയാല്‍ ഇതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ കമ്പനികളുടെ വെബ്‌സൈറ്റില്‍ നിന്ന് അറിയാനാവും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ