
സംസ്ഥാനത്ത് ദുരിതപ്പെയ്ത്തില്‍ മരണം ഉയരുന്നു. മഴക്കെടുതിയില്‍ ഇതുവരെ 8 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. കശുവണ്ടി അഴിമതിക്കേസിൽ കോർപ്പറേഷൻ മുൻ എംഡി കെ എ രതീഷിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി സൂചന. കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ബോക്സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വർണം. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.
കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ നിരവധി നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. നിരവധി ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് ഏതാനും ഡാമുകളുടെ ഷട്ടറുകള്‍ തുറക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൃശൂരിലെ അതിരപ്പിള്ളി, പീച്ചി ഡാമുകളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കണ്ണൂരിലും കോട്ടയത്തും ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനത്തിന് വിലക്കുണ്ട്. ഇടുക്കി, കോട്ടയം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രയ്ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ബോക്സിങില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച് പ്രീതി പവാറും പിന്നാലെ ജയ്സ്മിന് ലംബോറിയയും. ഫൈനലില്‍ കാനഡയുടെ സ്കാര്‍ലറ്റ് ഡെല്‍ഗാഡോയെ വീഴ്ത്തിയാണ് പ്രീതിയുടെ നേട്ടം. വടക്കന്‍ അയര്‍ലന്‍ഡ് താരം മിക്കേല വാല്‍ഷിനെ ഇടിച്ചിട്ടാണ് ജയ്സ്മിന്റെ നേട്ടം. 54 കിലോ വിഭാഗത്തിലാണ് പ്രീതിയുടെ വിജയം. കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് ഇരട്ട മെഡല്‍. വെള്ളി, വെങ്കലം മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കി. പ്രവീണ്‍ ചിത്രാവല്‍ 16.58 മീറ്റര്‍ താണ്ടി വെള്ളി നേടി. സെല്‍വ പ്രഭു തിരുമാരനാണ് വെങ്കലം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates