ശബരിമല യാത്ര കഴിവതും ഒഴിവാക്കണം; തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല നട നാളെയും മറ്റന്നാളും തുറക്കുന്നുണ്ട്
Sabarimala
sabarimalaഫയൽ
Edited By:
Updated on
1 min read

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ശബരിമല യാത്ര കഴിവതും ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല നട നാളെയും മറ്റന്നാളും തുറക്കുന്നുണ്ട്.

Sabarimala
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

എന്നാല്‍ പത്തനംതിട്ട ജില്ലയില്‍ പലയിടത്തും കനത്ത മഴയും പ്രളയസമാന സാഹചര്യവും നിലനില്‍ക്കുകയാണ്. അതിനാല്‍ നിറപുത്തരി ദര്‍ശനത്തിനുള്ള യാത്ര ഒഴിവാക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് ഭക്തരോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പമ്പയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഈ മാസം 16 മുതല്‍ 21 വരെ ചിങ്ങമാസ പൂജകള്‍ക്കായും, ഓണത്തോട് അനുബന്ധിച്ചുള്ള പൂജകള്‍ക്കായി 24 മുതല്‍ 28 വരെയും ശബരിമല നട തുറക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് ആ സമയത്ത് ദര്‍ശനം നടത്താന്‍ ഭക്തര്‍ പരമാവധി ശ്രമിക്കണമെന്നും ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചു. നിലവില്‍ പമ്പ കരകവിഞ്ഞ് ഒഴുകുകയാണ്. ജില്ലയിലെ മലയോര മേഖലകളില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Sabarimala
ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍
Sabarimala
'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '
Sabarimala
കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം
Summary

Sabarimala pilgrimage should be avoided if possible; Devaswom Board issues warning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com