ന്യൂഡല്‍ഹി: ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് പുതിയ സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഉപയോക്താക്കള്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകള്‍ എപ്പോള്‍ വേണമെങ്കിലും എവിടെയും അപ്‌ഡേറ്റ് ചെയ്യാന്‍ അനുവദിക്കുന്നതിലൂടെ ആധാര്‍ സേവനങ്ങള്‍ കൂടുതല്‍ ആക്‌സസ് ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് പുതിയ ഫീച്ചറിന്റെ ലക്ഷ്യം.
മെച്ചപ്പെടുത്തിയ ആധാര്‍ സേവനം ബുധനാഴ്ച മുതല്‍ നിലവില്‍ വരും. യുഐഡിഎഐ ദിനാഘോഷത്തോടനുബന്ധിച്ച്, ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആധാര്‍ ഉടമകള്‍ക്ക് എളുപ്പത്തില്‍ ആക്‌സസ് ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് പുതിയ ഫീച്ചര്‍.
ആധാര്‍ എന്റോള്‍മെന്റ് സെന്ററുകളെ ആശ്രയിക്കുന്നത് കുറച്ച് സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിലാണ് പുതിയ ഫീച്ചര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആധാര്‍ ഉടമകള്‍ക്ക് അവരുടെ മൊബൈല്‍ നമ്പറുകള്‍ എളുപ്പത്തില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും. ഓതന്റിക്കേഷന്‍, ഒടിപി അടിസ്ഥാനമാക്കിയുള്ള പരിശോധന, സര്‍ക്കാര്‍ ആനുകൂല്യ പദ്ധതികള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ക്ക് തടസം വരുന്നില്ലെന്ന് ഉറപ്പാക്കിയാണ് ഈ സേവനം. ബാങ്കിംഗ് സേവനങ്ങള്‍, സബ്സിഡികള്‍, വിവിധ ഓണ്‍ലൈന്‍ സര്‍ക്കാര്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവ ആക്സസ് ചെയ്യുന്നതിന് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള സാധുവായതും അപ്ഡേറ്റ് ചെയ്തതുമായ മൊബൈല്‍ നമ്പര്‍ നിര്‍ണായകമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കും, വിദൂര ഉപയോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആധാര്‍ ആപ്പ് വഴി മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യേണ്ടത് ഇങ്ങനെ
1. ഫോണില്‍ പുതിയ ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക
2. പുതിയ ആധാര്‍ ആപ്പില്‍ സൈന്‍ ഇന്‍ ചെയ്യുക.
3. 'സേവനങ്ങള്‍' വിഭാഗത്തിന് കീഴില്‍, 'മൈ ആധാര്‍ അപ്ഡേറ്റ്' തിരഞ്ഞെടുക്കുക.
4. മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ടാപ്പ് ചെയ്ത് തുടരുക അമര്‍ത്തുക
5. പുതിയ മൊബൈല്‍ നമ്പര്‍ നല്‍കുക.
6. ഒടിപി അധിഷ്ഠിത നടപടികള്‍ പൂര്‍ത്തിയാക്കുക
7. ഫേസ് വെരിഫിക്കേഷന്‍ സ്‌ക്രീനിലേക്ക് റീഡയറക്ട് ചെയ്യപ്പെടും
8. ഫേസ് വെരിഫിക്കേഷന്‍ സ്‌ക്രീനില്‍ എത്തിയാല്‍ ഫേസ് ഓതന്റിക്കേഷന്‍ അമര്‍ത്തുക. തുടരുക ടാപ്പ് ചെയ്യുക.
9. മുഖം വൃത്തത്തിനുള്ളില്‍ വയ്ക്കുക, ഫോണ്‍ നിശ്ചലമായി വയ്ക്കുക, സ്ഥിരീകരണത്തിനായി വൃത്തം പച്ചയായി മാറുന്നത് കാത്തിരിക്കുക
10. മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ പേയ്മെന്റ് പൂര്‍ത്തിയാക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates