തമിഴ്നാട്ടിൽ വോട്ടെടുപ്പ് ഏപ്രിൽ 23 ന്; പശ്ചിമ ബം​ഗാളിൽ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടം

ബംഗാളിൽ കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളായിട്ടായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്
Election Commissioners
Election CommissionersPTI
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന പശ്ചിമബംഗാളില്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് രണ്ടുഘട്ടമായി നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രില്‍ 23, 29 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ മെയ് നാലിന് നടക്കും. ബംഗാളിൽ കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളായിട്ടായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

Election Commissioners
കേരളത്തില്‍ ഒറ്റഘട്ടം; വോട്ടെടുപ്പ് ഏപ്രില്‍ 9 ന്

തമിഴ്നാട്ടിൽ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഏപ്രിൽ 23-നാണ് വോട്ടെടുപ്പ്. മേയ് നാലാം തീയതി തന്നെയാണ് തമിഴ്നാട്ടിലും വോട്ടെണ്ണൽ. തമിഴ്‌നാ‍ട്ടിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 30 ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 4. പത്രിക പിൻവലിക്കാവുന്നത് ഏപ്രിൽ 9 വരെയാണ്.

Election Commissioners
ഗള്‍ഫിലെ CBSE പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കി; പരീക്ഷാഫലം സംബന്ധിച്ച തീരുമാനം പിന്നീട്

അസമിലും പുതുച്ചേരിയിലും കേരളത്തിന് ഒപ്പം തന്നെയാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് ഏപ്രിൽ 9 ന് നടക്കും. വോട്ടെണ്ണൽ മെയ് നാലിന് നടക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാൽ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ 8 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കും.

Summary

The Central Election Commission has said that the voting for the West Bengal assembly will be held in two phases.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com