ഗൗതം അദാനി/ ഫയൽ 
Business

പണം അയയ്ക്കാം, ടാക്സി ബുക്ക് ചെയ്യാം, ഭക്ഷണത്തിന് ഓർഡർ നൽകാം; വരുന്നു അദാനിയുടെ 'സൂപ്പർ ആപ്പ്'

പണം അയയ്ക്കാം, ടാക്സി ബുക്ക് ചെയ്യാം, ഭക്ഷണത്തിന് ഓർഡർ നൽകാം; വരുന്നു അദാനിയുടെ 'സൂപ്പർ ആപ്പ്'

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മ​​ദാബാദ്: ഡിജിറ്റൽ ബിസിനസ് രം​ഗത്തേക്ക് ഇറങ്ങാൻ ഒരുങ്ങി ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ്. ഡിജിറ്റൽ ബിസിനസിലേക്ക് വൻതോതിൽ ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ് അദാനി ​ഗ്രൂപ്പ്. ഇതിന്റെ തുടക്കമെന്ന നിലയിൽ പല സേവനങ്ങൾ ഒറ്റക്കുടക്കീഴിലാക്കുന്ന 'സൂപ്പർ ആപ്പ്' എന്ന പേരിൽ ആപ്ലിക്കേഷൻ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഡിജിറ്റൽ ബിസിനസ് കെട്ടിപ്പടുക്കാനായി അദാനി ഡിജിറ്റൽ ലാബ്സ് എന്ന പേരിൽ പുതിയ ഡിവിഷന് കമ്പനി തുടക്കം കുറിച്ചു. 

80-ഓളം ജീവനക്കാരാണ് ഡിജിറ്റൽ ലാബ്സിൽ പ്രാരംഭ ഘട്ടത്തിൽ ജോലി ചെയ്യുന്നത്. ഇവരുമായി കഴിഞ്ഞ ദിവസം ചെയർമാൻ ഗൗതം അദാനി ചർച്ച നടത്തി. ഡിജിറ്റൽ ലോകത്തിന്റെ ഫെരാരി നിർമിക്കണമെന്ന് അദ്ദേഹം ജീവനക്കാരോട് ആഹ്വാനം നടത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുഴുവൻ ഇന്ത്യക്കാർക്കുമുള്ള വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്ന ആപ്പ് ഡിസൈൻ ചെയ്യുകയാണ് ലക്ഷ്യം. പണം അയയ്ക്കാനും ടാക്സി ബുക്ക് ചെയ്യാനും ഭക്ഷണം ഓർഡർ ചെയ്യാനുമൊ​ക്കെ സാധിക്കുന്ന ഒറ്റ ആപ്പാണ് കമ്പനി മുന്നിൽ കാണുന്നത്. 

ആദ്യ ഘട്ടത്തിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ സേവനങ്ങളും ഉത്പന്നങ്ങളും ഒരൊറ്റ കുടക്കീഴിൽ ഒരുക്കാനാണ് പദ്ധതി. ഡിജിറ്റൽ ലാബ്സ് വൻതോതിൽ നിയമനത്തിനൊരുങ്ങുകയാണ്. ഗ്രൂപ്പിന്റെ ചീഫ് ഡിജിറ്റൽ ഓഫീസറായി നിഥിൻ സേഥി ഈയിടെ നിയമിതനായി. ഗൗതം അദാനിയുടെ സഹോദര പുത്രൻ സാഗർ അദാനി, ഗൗതം അദാനിയുടെ മകൻ ജീത്ത് അദാനി എന്നിവരാണ് ഡിജിറ്റൽ ബിസിനസിന് നേതൃത്വം നൽകുന്നത്.

പല സേവനങ്ങളും ഉത്പന്നങ്ങളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന ആപ്പിനെയാണ് 'സൂപ്പർ ആപ്പ്' എന്നു വിശേഷിപ്പിക്കുന്നത്. ചൈനയിലെ 'വീ ചാറ്റി'ലൂടെ സന്ദേശങ്ങൾ കൈമാറുന്നതിനൊപ്പം, പണം കൈമാറാനും ടാക്‌സി ബുക്ക് ചെയ്യാനും ഉത്പന്നങ്ങൾ വാങ്ങാനും ഭക്ഷണം ഓർഡർ ചെയ്യാനുമൊക്കെ പറ്റും. ഇന്ത്യയിൽ ടാറ്റ ഗ്രൂപ്പും ഇത്തരത്തിൽ സൂപ്പർ ആപ്പ് വികസിപ്പിച്ചു വരുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം