FPIs pump Rs 6,480 cr into Indian equities in Oct Ai image
Business

വില്‍പ്പനക്കാരില്‍ നിന്ന് 'ബയേഴ്‌സ്' ആയി; ഒക്ടോബറില്‍ വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത് 6480 കോടിയുടെ ഓഹരികള്‍, കണക്ക് ഇങ്ങനെ

കഴിഞ്ഞ മൂന്ന് മാസം വില്‍പ്പനക്കാരായിരുന്നുവെങ്കില്‍ ഒക്ടോബറില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി വിദേശനിക്ഷേപകര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കഴിഞ്ഞ മൂന്ന് മാസം വില്‍പ്പനക്കാരായിരുന്നുവെങ്കില്‍ ഒക്ടോബറില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി വിദേശനിക്ഷേപകര്‍. ഒക്ടോബറില്‍ ഇതുവരെ 6,480 കോടി രൂപയുടെ ഓഹരികളാണ് വിദേശനിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന റിപ്പോര്‍ട്ടുകളാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ വിദേശനിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന ഘടകമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

കഴിഞ്ഞ മൂന്ന് മാസം വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായിരുന്നു. ഇതിന്റെ ഫലമായി കനത്ത ഇടിവാണ് ഓഹരി വിപണിയില്‍ ദൃശ്യമായത്. സെപ്റ്റംബറില്‍ 23,885 കോടിയുടേയും ഓഗസ്റ്റില്‍ 34,990 കോടിയുടേയും ജൂലൈയില്‍ 17,700 കോടിയുടേയും നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്.

2025 മൊത്തത്തില്‍ പരിശോധിച്ചാല്‍ ഇതുവരെ വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത് 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ്. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണവിധേയമായതും വളര്‍ച്ചയില്‍ സ്ഥിരത പ്രകടിപ്പിക്കുന്നതും ആഭ്യന്തര ആവശ്യകത വര്‍ധിച്ചതും അടക്കമുള്ള ഘടകങ്ങളാണ് ഈ മാസം വിപണിയെ സ്വാധീനിച്ചതെന്നും വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

After 3-month withdrawal streak, FPIs pump Rs 6,480 cr into Indian equities in Oct

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT