airtel Getty
Business

ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; 299ന്റെ പ്ലാന്‍ ഇനിയില്ല, ഉപഭോക്താക്കള്‍ക്ക് അധികച്ചെലവ്

299 രൂപ, 579 രൂപ, 619 രൂപ, 649 രൂപ നിരക്കുകളിലുള്ള പ്ലാനുകളാണ് കമ്പനി നിര്‍ത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായുള്ള ഏതാനും പ്ലാനുകള്‍ എയര്‍ടെല്‍ പിന്‍വലിച്ചു. 299 രൂപ, 579 രൂപ, 619 രൂപ, 649 രൂപ നിരക്കുകളിലുള്ള പ്ലാനുകളാണ് കമ്പനി നിര്‍ത്തിയത്. പ്രീപെയ്ഡ് പ്ലാനുകളുടെ ഘടന ലളിതമാക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി. ഇതോടെ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന പ്ലാനുകള്‍ തെരഞ്ഞെടുക്കേണ്ടി വരും. മൊബൈല്‍ റീച്ചാര്‍ജില്‍ 5 മുതല്‍ 16 ശതമാനം വരെ അധികച്ചെലവ് ഉണ്ടാക്കുന്നതാണ് കമ്പനിയുടെ നീക്കം.

299 രൂപയുടെ പ്ലാനിലാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. ഇതിന് പകരമായി ഉപഭോക്താക്കള്‍ ഇനി 349 രൂപയുടെ പ്ലാനാണ് തെരഞ്ഞെടുക്കേണ്ടത്. 299 രൂപയുടെ പ്ലാനുമായി താരതമ്യം ചെയ്യുമ്പോള്‍ 16% നിരക്ക് വര്‍ധനയുണ്ടെങ്കിലും, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഡേറ്റ ലഭിക്കും. പഴയ പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഡേറ്റ ലഭിച്ചിരുന്ന സ്ഥാനത്ത്, 349 രൂപയുടെ പ്ലാനില്‍ പ്രതിദിനം 2 ജിബി ഡേറ്റ ലഭിക്കും. 199 രൂപയുടെയും 219 രൂപയുടെയും 28 ദിവസം വലിഡിറ്റിയുള്ള പ്ലാന്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇവയില്‍ അണ്‍ലിമിറ്റഡ് കോള്‍ ലഭ്യമാണെങ്കിലും 28 ദിവസത്തേക്ക് ആകെ ഡേറ്റ യഥാക്രമം 2 ജിബിയും 3 ജിബിയും മാത്രമാണ്. ഇത് ഡേറ്റയ്ക്കായി പ്രത്യേകം റീചാര്‍ജ് ചെയ്യാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിതരാക്കും.

എല്ലാ പ്ലാനുകളിലും ഒരേസമയം നിരക്ക് വര്‍ധിപ്പിക്കുന്നതിന് പകരം, തെരഞ്ഞെടുത്ത പ്ലാനുകളില്‍ മാത്രമാണ് കമ്പനി മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. കൂടുതല്‍ ഡേറ്റ ഉപയോഗിക്കുന്നവരില്‍ നിന്ന് കൂടുതല്‍ വരുമാനം ഈടാക്കുക എന്ന തന്ത്രമാണ് എയര്‍ടെല്‍ നടപ്പാക്കുന്നത്. പ്രീപെയ്ഡ് പ്ലാനുകളിലെ ആശയക്കുഴപ്പം ഒഴിവാക്കാനും വരുമാന വളര്‍ച്ച ഉറപ്പാക്കാനും ഈ മാറ്റങ്ങള്‍ സഹായിക്കുമെന്ന് കമ്പനി വിലയിരുത്തുന്നു.

Airtel removes Rs 299, Rs 579, Rs 619, Rs 649 Plans: Here's what customers pay now

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലുങ്കിവാലയെന്ന് വിളിച്ചയാള്‍ വിഡ്ഢി, മുന്‍പ് എന്നെയും വിളിച്ചിട്ടുണ്ട്; വന്ദേമാതരം പാടാന്‍ എന്താണ് ലീഗിന് വിഷമം'

'വിജയ്‌യുടെ വിടവ് നികത്താൻ ഇനി സൂര്യക്ക് മാത്രമേ കഴിയൂ'; നിർമാതാവിന്റെ വാക്കുകൾ വൈറൽ

മഞ്ചേരി സർക്കാർ നഴ്സിങ് കോളജിൽ അധ്യാപകരാകാം; 13 ഒഴിവുകൾ, പിജി യോഗ്യത, അഭിമുഖത്തിലൂടെ നിയമനം!

'വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിൽ ജമാഅത്തെ ഇസ്‌ലാമി നേതാവ്'; യൂത്ത് ലീഗിൽ അമർഷം പുകയുന്നു, പരസ്യ വിയോജിപ്പുമായി പ്രാദേശിക നേതാവ്

'പടം ഗുണ്ട് ആകുമെന്ന് പേടിച്ചിട്ടാണോ?'; ദുല്‍ഖര്‍ ഓണത്തിന് വരില്ല; 'ഐ ഐം ഗെയിം' റിലീസ് മാറ്റിവച്ചു; നിരാശയോടെ ആരാധകര്‍