

മുംബൈ: ഇന്റര്‍നെറ്റ് ഇല്ലാത്ത സ്ഥലങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളിലെ സൈ്വപ്പിങ് മെഷീന്‍ ഉപയോഗിച്ച് യുപിഐ വഴി ചെറിയ തുകയുടെ ഇടപാടുകള്‍ നടത്താന്‍ സൗകര്യമൊരുങ്ങുന്നു. അടിയന്തര ഘട്ടങ്ങളില്‍ 2000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് ഒരുക്കുന്നത്. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോണില്‍ നിന്ന് വ്യാപാര സ്ഥാപനങ്ങളിലെ പോയിന്റ് ഓഫ് സെയില്‍ മെഷീനിലേക്ക് ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് പുതിയ ക്രമീകരണം വരുന്നത്.
യുപിഐ ലൈറ്റ് വാലറ്റില്‍ സൂക്ഷിക്കുന്ന പണമാണ് ഇതിനായി ഉപയോഗിക്കുക. ഇതോടെ യുപിഐ പിന്‍ പോലും നല്‍കാതെ സുരക്ഷിതമായി ഇടപാട് നടത്താന്‍ സാധിക്കും. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനമുള്ള പിഒഎസ് മെഷീനുകളില്‍ ഫോണ്‍ മുട്ടിച്ചാല്‍ ഇടപാട് നടക്കുന്ന തരത്തിലാണ് പുതിയ സംവിധാനം.
സേവനം യാഥാര്‍ഥ്യമായാല്‍ വിമാനങ്ങള്‍, ഭൂഗര്‍ഭ ട്രെയിനുകള്‍ തുടങ്ങി വിവിധ ഇടങ്ങളില്‍ ഇത് പ്രയോജനപ്പെടും. ഇത്തരം മെഷീനുകള്‍ക്ക് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഈ വര്‍ഷം തന്നെ സര്‍ട്ടിഫിക്കേഷന്‍ നല്‍കുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates