Akshaya tritiya  Pinterest
Business

ഇന്ന് അക്ഷയ തൃതീയ, സമ്പദ്സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദിനം, ഐതീഹ്യം

അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം.

Author : സമകാലിക മലയാളം ഡെസ്ക്

മ്പദ്സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അക്ഷയ തൃതീയ ആഘോഷം ഇന്ന്. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് അക്ഷയതൃതീയ എന്ന് അറിയപ്പെടുന്നത്. അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം.

അക്ഷയ തൃതീയ ദിനത്തിൽ അനുഷ്ഠിക്കുന്ന കർമ്മങ്ങളുടെ ഫലം അക്ഷയമാകയാലാണ് അക്ഷയതൃതീയ എന്നു പേരു വന്നത്. ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച് ഈ ദിവസം, പ്രപഞ്ചത്തിന്റെ സംരക്ഷകനായ മഹാവിഷ്ണു, വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനായി അവതരിക്കുകയും ഭൂമിക്ക് ഐശ്വര്യം നല്‍കുകയും ചെയ്തു. പുണ്യനദിയായ ഗംഗ ഈ ദിവസമാണ് സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് ഇറങ്ങിയതെന്നും വിശ്വസിക്കപ്പെടുന്നു.

ലക്ഷ്‌മീ ദേവിയെ പ്രസാദിപ്പിച്ച് സ്വർണ നെല്ലിക്ക വർഷിച്ച് ഒരു ഭക്തയുടെ ദാരിദ്ര്യദുഃഖം ശ്രീ ശങ്കരൻ ശമിപ്പിച്ചത്, ശ്രീകൃഷ്ണൻ വനവാസക്കാലത്ത് പാഞ്ചാലിക്ക് അക്ഷയ പാത്രം നൽകിയത്, വേദവ്യാസൻ മഹാഭാരത കഥ എഴുതിത്തുടങ്ങിയത്, കുചേലൻ കൃഷ്ണനെ കാണാൻ പോയത്, പരശുരാമൻ ജനിച്ചത്, ഭഗീരഥൻ തപസ്സു ചെയ്ത് ഗംഗാനദിയെ ഭൂമിയിലേക്കിറക്കിയത് എല്ലാം ഈ പുണ്യ ദിനത്തിലാണെന്ന് പറയപ്പെടുന്നു.

ഈ ദിവസം ആരംഭിക്കുന്ന ഏതൊരു സംരംഭവും അഭിവൃദ്ധി പ്രാപിക്കുമെന്നും ഒരിക്കലും പരാജയപ്പെടില്ലെന്നും വിശ്വസിക്കപ്പെടുന്നതിനാല്‍, രാജ്യത്തെ പല ഭാഗങ്ങളിലും ആളുകള്‍ ഈ ദിവസം പുതിയ ബിസിനസുകള്‍ തുടങ്ങാന്‍ തെരഞ്ഞെടുക്കാറുണ്ട്. കൂടാതെ സ്വർണ്ണം പോലുള്ളവയിൽ നിക്ഷേപങ്ങളും നടത്താറുണ്ട്.

സ്വർണ്ണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വാങ്ങുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്തുക: സ്വർണത്തിൻ്റെ മൂല്യവും ആധികാരികതയും ഉറപ്പുവരുത്താന്‍ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. 99.99% പ്ലസ് പരിശുദ്ധി ഉറപ്പുവരുത്തണം. 

  • അംഗീകൃതവും വിശ്വസനീയവുമായ ജ്വല്ലറികളില്‍ നിന്നാണ് സ്വര്‍ണം വാങ്ങുന്നതെന്ന് ഉറപ്പാക്കുക. വ്യാജമോ ഗുണനിലവാരം കുറഞ്ഞതോ ആയ സ്വര്‍ണം വാങ്ങുന്നതിനുള്ള സാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.

  • ആഭരണങ്ങളായി സ്വര്‍ണം വാങ്ങുമ്പോള്‍ പണിക്കൂലി, ജിഎസ്ടി എന്നിവ അധികമായി നല്‍കേണ്ടി വരും. എന്നാല്‍ നിക്ഷേപം മാത്രമാണ് ലക്ഷ്യമെങ്കില്‍ ഗോള്‍ഡ് കോയിനുകള്‍, ബിസ്‌കറ്റുകള്‍ എന്നിവ തെരഞ്ഞെടുക്കാം. 

  • ഡിജിറ്റല്‍ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ്, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ എന്നിവ ആഭരണങ്ങളെക്കാള്‍ ലാഭകരമായ നിക്ഷേപ മാര്‍ഗങ്ങളാണ്.

  • സ്വര്‍ണം വാങ്ങുന്നതിന് മുമ്പ് ഒരു ബജറ്റ് നിശ്ചയിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും വേണം. 

Akshaya tritiya day history and importance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ തൂഫാന്‍: ലഹരി വേട്ടയ്ക്ക് ഇന്റലിജന്‍സ് ടീമും, മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി

'അമ്മേ, നമ്മുടെ പുതിയ കഥ എന്താ?'; വീണ്ടും സീന്‍ മാറ്റുമോ ചിദംബരം? ദുരൂഹത നിറച്ച് 'ബാലന്‍' ട്രെയിലര്‍

അമേരിക്ക വിട്ട് ഇന്ത്യന്‍ ടെക്കീസ്; 22,000 പേര്‍ നാട്ടില്‍ മടങ്ങിയെത്തി; ഇന്ത്യക്ക് ഭാരമോ ഭാഗ്യമോ ഈ മടക്കം?

ക്രിസ്മസ് തൂക്കി, ഓണവും നിവിന്‍ തൂക്കുമോ? മമിതയുടെ തിരിച്ചുവരവ്; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഫസ്റ്റ് ലുക്ക്

'ഇറങ്ങെടാ അവിടുന്ന്'... വ്യാപാരികളും പഞ്ചായത്ത് മെമ്പറും ചേർന്ന് തമിഴ്നാട് സ്വദേശിയുടെ കച്ചവടം പൂട്ടിച്ചു; നാട് ഒന്നാകെ ഇറങ്ങി കട തുറപ്പിച്ചു (വിഡിയോ)

SCROLL FOR NEXT