ബ്രസീല്‍ ഇടതുപക്ഷത്തു തന്നെ; ലുല ഡ സില്‍വയ്ക്ക് വിജയം; അധികാരത്തില്‍ നാലാം തവണ

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകനായ ലുല ബ്രസീലിനെ നയിക്കുന്നത് നാലാം തവണയാണ്
Lula da Silva
ലുല ഡ സില്‍വAP
Edited By:
Updated on: 
1 min read

ബ്രസീലിയ: ബ്രസീല്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയ്ക്ക് വിജയം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വലതുപക്ഷ നേതാവ് ഫ്‌ലാവിയോ ബോള്‍സൊനാരോയെ തോല്‍പ്പിച്ചത് മൂന്നു ശതമാനം വേട്ടു വ്യത്യാസത്തിലാണ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകനായ ലുല ബ്രസീലിനെ നയിക്കുന്നത് നാലാം തവണയാണ്.

Lula da Silva
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കിം ജോങ് ഉൻ മരിച്ചെന്ന് പ്രചാരണം; ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തര കൊറിയ

ലാറ്റിന്‍ അമേരിക്കന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക വ്യക്തിത്വമാണ് 81 കാരനായ ലുല ഡ സില്‍വ. ആദ്യ റൗണ്ടില്‍ പിന്നിലായിരുന്ന ലുല ഡ സില്‍വ, മുന്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സൊനാരോയുടെ മകനും സെനറ്ററുമായ വലതുപക്ഷ നേതാവ് ഫ്‌ലാവിയോ ബോള്‍സൊനാരോയ്‌ക്കെതിരെ അവിശ്വസനീയ തിരിച്ചു വരവാണ് നടത്തിയത്. ആകെ പോള്‍ ചെയ്ത സാധുവായ വോട്ടുകളില്‍ 51.8 ശതമാനം ലുല നേടി.

അതേസമയം എതിരാളി ബോള്‍സൊനാരോയ്ക്ക് 48.2 ശതമാനം വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിന്റെ ഭരണസാരഥ്യത്തിലേക്ക് നാലാം തവണയും എത്തിയ ലുല ഡ സില്‍വ ഇതൊരു ചരിത്രനേട്ടമാണ് കൈവരിച്ചത്. ഇതോടെ, ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളായ മെക്‌സിക്കോയിലും ബ്രസീലിലും ഇടതുപക്ഷ ചായ്വുള്ള നേതാക്കള്‍ അധികാരത്തിലെത്തിയിരിക്കുകയാണ്.

Lula da Silva
പള്ളിയിലെ സംസ്‌കാര ചടങ്ങിനിടെ വെടിവെപ്പ്, ഏഴ് മരണം; സംഭവം ജോര്‍ദാനില്‍
Lula da Silva
ഇന്ത്യയും യുഎസും തമ്മിലുള്ള പുതിയ വ്യാപാര കരാർ ഉടൻ; മുൻ കരാറുകളിൽ നിന്ന് തികച്ചും വ്യത്യസ്തമെന്ന് ഡൊണാൾഡ് ട്രംപ്
Summary

Brazil remains on the left; victory for Luiz Inacio Lula da Silva

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com