ജെഫ് ബെസോസ്/ഫോട്ടോ: പിടിഐ 
Business

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് സിഇഒ സ്ഥാനം ഒഴിയും; അധികാര മാറ്റം ഈ വര്‍ഷം അവസാനത്തോടെ

ആൻഡി ജാസ്സിയായിരിക്കും പുതിയ സിഇഒ. വെബ് സർവീസ് തലവനാണ് ആൻഡി

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് സിഇഒ സ്ഥാനം ഒഴിയും. ഇനി എക്സിക്യുട്ടീവ് ചെയർമാനായിട്ടാവും ബെസോസ്  പ്രവർത്തിക്കുക. 

ആൻഡി ജാസ്സിയായിരിക്കും പുതിയ സിഇഒ. വെബ് സർവീസ് തലവനാണ് ആൻഡി. ഈ സാമ്പത്തിക വർഷത്തിൻറെ മൂന്നാം പാദത്തിൽ ആയിരിക്കും സ്ഥാനമാറ്റം നടക്കുക. 27 വർഷം മുൻപാണ് ജെഫ് ബെസോസ് ആമസോണിന് തുടക്കം കുറിച്ചത്. 

1995ൽ കമ്പനി സ്ഥാപിച്ചത് മുതൽ ബെസോസ് ആണ് സിഇഒ സ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്. തുടർച്ചയായി മൂന്ന് പാദങ്ങളിൽ ലാഭം കൈവരിക്കുകയും വിൽപനയിൽ റെക്കോർഡിടുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ബെസോസിൻറെ തീരുമാനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT