അമുല്‍ ഗോള്‍ഡ്, അമുല്‍ താസ എന്നിവയുടെ വില രണ്ടു രൂപയാണ് വര്‍ധിപ്പിച്ചത് ഫയൽ
Business

അമുല്‍ പാലിന്റെ വില വര്‍ധിപ്പിച്ചു; ലിറ്റിന് മൂന്ന് രൂപ വരെ

ലിറ്ററിന് മൂന്ന് രൂപ വരെ വര്‍ധിപ്പിക്കാനാണ് ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ തീരുമാനിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അമുല്‍ പാലിന്റെ വില വര്‍ധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വരെ വര്‍ധിപ്പിക്കാനാണ് ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ തീരുമാനിച്ചത്. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.

അമുല്‍ ഗോള്‍ഡ്, അമുല്‍ താസ എന്നിവയുടെ വില രണ്ടു രൂപയാണ് വര്‍ധിപ്പിച്ചത്. അമുല്‍ എരുമ പാലിന്റെ വിലയില്‍ ലിറ്ററിന് മൂന്ന് രൂപയാണ് ഉയര്‍ത്തിയത്. മറ്റു പാലുകളുടെ വിലയില്‍ ഒരു രൂപയും വര്‍ധിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതോടെ അമുല്‍ എരുമ പാലിന്റെ വില ലിറ്ററിന് 73 രൂപയായി. പശുവിന്‍ പാലിന് 58 രൂപ നല്‍കണം. പൗച്ചില്‍ വരുന്ന അമുല്‍ ഗോള്‍ഡിന് ഒരു ലിറ്ററിന് 68 രൂപയാണ് പുതിയ നിരക്ക്. പൗച്ചില്‍ വരുന്ന പശുവിന്‍ പാലിന് ലിറ്ററിന് 56 രൂപയില്‍ നിന്ന് 57 രൂപയായി. ഉല്‍പ്പാദന ചെലവ് വര്‍ധിച്ചതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ഫെഡറേഷന്‍ വിശദീകരിച്ചു.

മദര്‍ ഡയറിയുടെ പാല്‍ വിലയും വര്‍ധിച്ചു

മദര്‍ ഡയറിയും പാലിന്റെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ലിറ്റിന് രണ്ടു രൂപയാണ് കൂട്ടിയത്. ഉല്‍പ്പാദന ചെലവ് വര്‍ധിച്ചത് തന്നെയാണ് വില കൂട്ടാന്‍ മദര്‍ ഡയറിയേയും പ്രേരിപ്പിച്ചത്. പുതുക്കിയ വില ഇന്ന് പ്രാബല്യത്തില്‍ വന്നു.

ഇതോടെ മദര്‍ ഡയറി ഫുള്‍ ക്രീം പാലിന്റെ വില 68 രൂപയായി. ടോണ്‍ഡ് , ഡബിള്‍ ടോണ്‍ഡ് മില്‍ക്കിന്റെ വില ലിറ്ററിന് യഥാക്രമം 56, 50 രൂപ എന്ന നിരക്കിലേക്കാണ് വര്‍ധിച്ചത്. എരുമ പാലിന്റെയും പശുവിന്‍ പാലിന്റെയും വിലയിലും വര്‍ധനയുണ്ട്. 72, 58 രൂപ എന്ന നിലയിലേക്കാണ് വില വര്‍ധിച്ചത്. ടോക്കണ്‍ മില്‍ക്കിന് ലിറ്ററിന് 54 രൂപയാണ് പുതുക്കിയ വില.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

SCROLL FOR NEXT