59,000 കോടി രൂപ കോടി തട്ടി, ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി കവര്‍ച്ച, പിന്നില്‍ ഉത്തരകൊറിയയോ?

യുഎസ് ആസ്ഥാനമായ ബ്ലോക്ക്‌ചെയിന്‍ ഇന്റലിജന്‍സ് സ്ഥാപനമായ ടിആര്‍എം ആണ് ഉത്തരകൊറിയയുടെ പ്രത്യേക ഹാക്കിങ് സംഘമായ 'ട്രേഡര്‍ട്രെയ്റ്റര്‍' ആണ് ആക്രമണത്തിന് പിന്നിലെന്ന നിഗമനത്തിലെത്തിയത്
59,000 crore rupees stolen, largest cryptocurrency stolen
പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ ബിനാന്‍സില്‍ 630 കോടി യുഎസ് ഡോളറിന്റെ (ഏകദേശം 59,000 കോടി രൂപ) ക്രിപ്‌റ്റോ ആസ്തികള്‍ കവര്‍ന്ന് ഹാക്കര്‍മാര്‍. വെര്‍ച്വല്‍ കറന്‍സി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കവര്‍ച്ചയ്ക്ക് പിന്നില്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാരാണെന്നാണ് പ്രമുഖ ബ്ലോക്ക്‌ചെയിന്‍ നിരീക്ഷണ ഏജന്‍സികള്‍ കണ്ടെത്തിയത്.

യുഎസ് ആസ്ഥാനമായ ബ്ലോക്ക്‌ചെയിന്‍ ഇന്റലിജന്‍സ് സ്ഥാപനമായ ടിആര്‍എം ആണ് ഉത്തരകൊറിയയുടെ പ്രത്യേക ഹാക്കിങ് സംഘമായ 'ട്രേഡര്‍ട്രെയ്റ്റര്‍' ആണ് ആക്രമണത്തിന് പിന്നിലെന്ന നിഗമനത്തിലെത്തിയത്. കുപ്രസിദ്ധമായ 'ലസാറസ് ഗ്രൂപ്പിന്റെ' ഭാഗമെന്ന് കരുതപ്പെടുന്ന സംഘമാണ് ട്രേഡര്‍ട്രെയ്റ്റര്‍. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ പരിഹസിക്കുന്ന 'ദി ഇന്റര്‍വ്യൂ' എന്ന സിനിമ നിര്‍മ്മിച്ചതിന് പ്രതികാരമായി 2014 ല്‍ സോണി പിക്ചേഴ്‌സ് ഹാക്ക് ചെയ്തത് ഇവരാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

'വിശദമായ ഓണ്‍-ചെയിന്‍, ഓഫ്-ചെയിന്‍ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഉത്തരകൊറിയയുടെ എലൈറ്റ് ഹാക്കിങ് വിഭാഗമായ ട്രേഡര്‍ട്രെയ്റ്ററാണ് ഇതിന് പിന്നിലെന്ന് ഞങ്ങള്‍ ഉറപ്പിക്കുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഞങ്ങള്‍ ഈ നിഗമനത്തിലെത്തിച്ചേര്‍ന്നത്' ടിആര്‍എം ലാബ്‌സ് വ്യക്തമാക്കി. മുന്‍പ് ഉത്തരകൊറിയ നടത്തിയ വന്‍കിട സൈബര്‍ തട്ടിപ്പുകളുടെ പല സവിശേഷതകളും ഈ ആക്രമണത്തിലും ദൃശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മറ്റൊരു പ്രമുഖ ബ്ലോക്ക്‌ചെയിന്‍ അനലിറ്റിക്‌സ് കമ്പനിയായ 'ചെയിനാലിസിസും' ഇതേ നിഗമനം തന്നെയാണ് പങ്കുവയ്ക്കുന്നത്.

വ്യാഴാഴ്ച രാത്രിയാണ് ഏകദേശം 630 കോടി ഡോളറിന്റെ ആസ്തികളെ സൈബര്‍ ആക്രമണം ബാധിച്ചതായി ബിനാന്‍സ് സ്ഥിരീകരിച്ചത്. ഇതില്‍ 300 കോടി ഡോളറോളം വരുന്ന ആസ്തികള്‍ മരവിപ്പിക്കാന്‍ കഴിഞ്ഞതായി കമ്പനി അറിയിച്ചു. ബ്ലോക്ക്‌ചെയിന്‍ പങ്കാളികളുമായി സഹകരിച്ചാണ് ആസ്തികള്‍ മരവിപ്പിച്ചത്. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാകുന്നതുവരെ ക്രിപ്‌റ്റോകറന്‍സി നിക്ഷേപങ്ങളും പിന്‍വലിക്കലുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ബിനാന്‍സിന്റെ ഡിജിറ്റല്‍ വാലറ്റുകളില്‍നിന്ന് 10 വ്യത്യസ്ത ബ്ലോക്ക്‌ചെയിന്‍ ശൃംഖലകളിലായി ഏകദേശം 636 കോടി ഡോളറിന്റെ ആസ്തികള്‍ ഹാക്കര്‍മാര്‍ മാറ്റിയെന്നാണ് ടിആര്‍എമ്മിന്റെ കണ്ടെത്തല്‍. ഇതില്‍ ഭൂരിഭാഗവും വെറും 20 മിനിറ്റിനുള്ളിലാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ആക്രമണം സ്ഥിരീകരിക്കപ്പെട്ടാല്‍ ക്രിപ്‌റ്റോകറന്‍സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണമായിരിക്കുമെന്നും സ്ഥാപനം വ്യക്തമാക്കി.

59,000 crore rupees stolen, largest cryptocurrency stolen
അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്
59,000 crore rupees stolen, largest cryptocurrency stolen
കൈ നിറയെ പണം, ബാങ്ക് എഫ്ഡിയേക്കാള്‍ കൂടുതല്‍ റിട്ടേണ്‍; അറിയാം ഈ ആര്‍ബിഐ സ്‌കീം
59,000 crore rupees stolen, largest cryptocurrency stolen
മന്ത്‌ലി ഇന്‍കം സ്‌കീമില്‍ 15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം എത്ര കിട്ടും?; ആര്‍ഡിയില്‍ നിക്ഷേപിച്ചാല്‍ ഡബിള്‍ ബെനഫിറ്റ്
Summary

59,000 crore rupees stolen, largest cryptocurrency stolen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER