ഓള്‍ ഇലക്ട്രിക് എക്‌സ്യുവി 400 
Business

എക്‌സ്‌യുവി 400 എക്‌സ്‌ക്ലൂസീവ് എഡിഷന്‍ ലേലം ചെയ്യും, ആനന്ദ് മഹീന്ദ്ര കൈമാറും

2023 ഫെബ്രുവരി 10ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഏറ്റവും കൂടുതല്‍  തുകയ്ക്ക് ലേലം വിളിക്കുന്നയാള്‍ക്ക് എസ്യുവി കൈമാറും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ് യു വി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓള്‍ ഇലക്ട്രിക് എക്‌സ്യുവി 400ന്റെ എക്‌സ്‌ക്ലൂസീവ് എഡിഷന്‍ ലേലം ചെയ്യും. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക സാമൂഹിക ആവശ്യത്തിനായി ഉപയോഗിക്കുകയും  ക്ലീന്‍ എയര്‍, ക്ലീന്‍ എനര്‍ജി, ഗ്രീന്‍ മൊബിലിറ്റി, ശുദ്ധജലം എന്നിവയ്ക്കായി മഹീന്ദ്ര സസ്‌റ്റൈനബിലിറ്റി അവാര്‍ഡ് ജേതാക്കള്‍ക്ക് വിതരണം ചെയ്യുകയും ചെയ്യും. 2023 ഫെബ്രുവരി 10ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഏറ്റവും കൂടുതല്‍  തുകയ്ക്ക് ലേലം വിളിക്കുന്നയാള്‍ക്ക് എസ്യുവി കൈമാറും.

പ്രശസ്ത യുവ ഫാഷന്‍ ഡിസൈനര്‍ റിംസിം ദാദുവുമായി  സഹകരിച്ച് മഹീന്ദ്രയുടെ ചീഫ് ഡിസൈന്‍ ഓഫീസര്‍ പ്രതാപ് ബോസ് രൂപകല്‍പ്പന ചെയ്ത എക്‌സ്‌ക്ലൂസീവ് എഡിഷന്‍ 2022 നവംബര്‍ 28ന് നടന്ന മഹീന്ദ്ര ടെക് ഫാഷന്‍ ടൂറിലാണ്  ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 2023 ഫെബ്രുവരി 11ന് ഹൈദരാബാദില്‍ നടക്കുന്ന ഓള്‍ഇലക്ട്രിക് എഫ്‌ഐഎ ഫോര്‍മുല ഇ ചാമ്പ്യന്‍ഷിപ്പിന്റെ ഇന്ത്യയുടെ ഉദ്ഘാടന റൗണ്ടിന് സാക്ഷ്യം വഹിക്കാനുള്ള എക്‌സ്‌ക്ലൂസീവ് പാസും വിജയിക്ക് ലഭിക്കും.

ലേലത്തിനായുള്ള  രജിസ്‌ട്രേഷനുകള്‍ക്കായി   https://auction.carandbike.com/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം. ഓണ്‍ലൈന്‍ ലേലം 2023 ജനുവരി 26ന് രാവിലെ 11 മണിക്ക് ആരംഭിച്ച് 31ന് അവസാനിക്കും.  

2022ലെ ലോക ഇവി  ദിനത്തില്‍ പുറത്തിറക്കിയ എക്‌സ്യുവി400 ഇന്ത്യന്‍ നിരത്തുകളില്‍  വേറിട്ടുനില്‍ക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. കൂടാതെ അത്യാധുനിക കോപ്പര്‍, ബ്ലൂ ആക്‌സന്റുകളോട് കൂടിയ ബോഡി കളറിനൊപ്പമാണ് ഇത് എത്തുന്നത്. ഇന്ത്യന്‍ െ്രെഡവിംഗ് സൈക്കിള്‍ സ്റ്റാന്‍ഡേര്‍ഡ് (എംഐഡിസി) പ്രകാരം ഫുള്‍ ചാര്‍ജ്ജില്‍  456 കിലോമീറ്റര്‍ ദൂരം വരെ യാത്ര ചെയ്യാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

SCROLL FOR NEXT