

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎം (IIM) കോഴിക്കോട്) ഓഫീസ് അറ്റൻഡന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഐഐഎമ്മിലെ ഔദ്യോഗിക വെബ്സൈറ്റിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. ഓൺലൈനായി ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം. അപേക്ഷയിൽ നിന്നും ചുരുക്കപ്പട്ടിക തയ്യാറിക്കിയവരുമായി നടത്തുന്ന അഭിമുഖത്തിലൂടെയായിരിക്കും നിയമനം നടത്തുക.
തസ്തികയുടെ പേര്: ഓഫീസ് അറ്റൻഡന്റ്
യോഗ്യത : പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. കമ്പ്യൂട്ടറിലും എംഎസ് ഓഫീസിലും അടിസ്ഥാന പരിജ്ഞാനം. ഇംഗ്ലീഷിലും ഹിന്ദിയിലും അറിവും ആശയവിനിമയ ശേഷിയും ഉണ്ടാകണം.
പ്രവൃത്തി പരിചയം: യോഗ്യതാനന്തരം രണ്ട് വർഷത്തെ ഓഫീസ് ജോലികളിൽ പരിചയം
ഉയർന്ന പ്രായപരിധി: 28 വയസ്സ്
ശമ്പളം: 18,000 രൂപ ( ശമ്പളത്തിന് പുറമെ ടെലിഫോൺ അലവൻസിന് 300/- രൂപയും )
നിയമന രീതി: കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ( ആദ്യം ആറ് മാസത്തേക്കായിരിക്കും നിയമനം. ആവശ്യത്തെയും ഉദ്യോഗാർത്ഥിയുടെ പ്രവർത്തനത്തെയും അടിസ്ഥാനമാക്കി കരാർ നീട്ടി നൽകാവുന്നതാണ്)
ഒഴിവുകളുടെ എണ്ണം: വ്യക്തമാക്കിയിട്ടില്ല
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ ആറ് വൈകുന്നേരം അഞ്ച് മണി വരെ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates