കെഐസിഡിസിയിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ, മാനേജ്മെന്റ് ട്രെയിനി തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 27 വരെ അപേക്ഷിക്കാം

കിൻഫ്ര, എൻഐസിഡിഐടി എന്നിവയുടെ സംയുക്തസംരഭമാണ് കെഐസിഡിസി
KICDC recruitment 2026 notification for CFO and Management Trainee vacancies in Kerala
KICDC announces recruitment for Chief Financial Officer and Management Trainee postsKICDC
Updated on
2 min read

ഇന്ത്യാ ഗവൺമെന്റിന്റെയും കേരള സർക്കാരിന്റെയും സംയുക്ത സംരഭമായ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെഐസിഡിസി- KICDC) ഫിനാൻസ് മേഖലയിലെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരം നിയമനവും കരാർ നിയമനവും ഇതിൽ ഉൾപ്പെടുന്നു.

കേരളത്തിലെ വ്യാവസായിക അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംസ്ഥാനതല സ്ഥാപനമായ കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനും (കിൻഫ്ര) നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻഐസിഡിഐടി) 50:50 ഇക്വിറ്റി പങ്കാളിത്തത്തോടെ രൂപീകരിച്ച എസ്‌പിവിയാണ് കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെഐസിഡിസി).

KICDC recruitment 2026 notification for CFO and Management Trainee vacancies in Kerala
30,000 മുതൽ മൂന്ന് ലക്ഷം രൂപവരെ ശമ്പളം, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസിയിൽ ഓഫീസർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ വരെയുള്ള ഒഴിവുകൾ; ഏപ്രിൽ മൂന്ന് വരെ അപേക്ഷിക്കാം

പ്രാദേശിക മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും ഉയർന്ന മൂല്യമുള്ള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ഇന്നൊവേഷൻ അധിഷ്ഠിതമായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന കൊച്ചി- ബെംഗളൂരു ഇൻഡസ്ട്രിയൽ കോറിഡോർ (കെബിഐസി) പദ്ധതി നടപ്പിലാക്കുന്നതിലൂടെ കേരളത്തിലെ വ്യാവസായിക വളർച്ച ത്വരിതപ്പെടുത്തുക എന്നതാണ് കെഐസിഡിസിയുടെ പ്രാഥമിക ദൗത്യം.

ചീഫ് ഫിനാൻഷ്യൽ ഓഫീസർ, മാനേജ്മെന്റ് ട്രെയിനി എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. നിർദ്ദിഷ്ട യോഗ്യതയുള്ള താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.kicdcl.org വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 27 ആണ്.

ഫിനാൻസ് തസ്തികയിലേക്ക് നടത്തുന്ന ഈ നിയമനങ്ങൾ എല്ലാം പാലക്കാട് ആസ്ഥാനമാക്കിയായിരിക്കും .

KICDC recruitment 2026 notification for CFO and Management Trainee vacancies in Kerala
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

തസ്തിക, യോഗ്യത, ശമ്പളം നിയമന രീതി എന്നിവ അറിയാം

തസ്തികയുടെ പേര് : ചീഫ് ഫിനാൻഷ്യൽ ഓഫീസർ

യോഗ്യത :

◆അക്കൗണ്ടിങ്/കൊമേഴ്‌സ്/ഫിനാൻസ്/പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ വിഷയങ്ങളിലേതിലെങ്കിലും ബിരുദം.

◆ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI)/ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്ക് അക്കൗണ്ടന്റ്സ് (ICWA) ഓഫ് ഇന്ത്യ എന്നിവയിലെ അംഗത്വം

◆ എംബിഎ (ഫിനാൻസ്) പോലുള്ള അധിക യോഗ്യതകൾക്ക് മുൻഗണന നൽകും.

നിയമന രീതി : സ്ഥിരം നിയമനം (12 മാസത്തെ പ്രൊബേഷൻ കാലാവധി പൂർത്തിയാക്കിയതിനെ അടിസ്ഥാനമാക്കിയായിരിക്കും നിയമനം സ്ഥിരപ്പെടുത്തുക)

പ്രവൃത്തി പരിചയം: ഫിനാൻസ് മേഖലയിൽ കുറഞ്ഞത് 10 വർഷത്തെ പ്രൊഫഷണൽ പരിചയം, ബജറ്റ്, ഷെഡ്യൂൾ, ക്ലയന്റ്, സ്റ്റേക്ക്‌ഹോൾഡർ മാനേജ്‌മെന്റ് എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ ഉത്തരവാദിത്വം നിർവഹിച്ച പരിചയം

ശമ്പളം : 77400- 115200 രൂപ സ്കെയിൽ

ഉയർന്ന പ്രായപരിധി : 55 വയസ്സ് (01.03.2026 അടിസ്ഥാനമാക്കി)

ഒഴിവുകളുടെ എണ്ണം: ഒന്ന്

ചീഫ് ഫിനാൻഷ്യൽ ഓഫീസർ വിജ്ഞാപനം ഇവിടെ വായിക്കാം

KICDC recruitment 2026 notification for CFO and Management Trainee vacancies in Kerala
കെഎസ്ഇബിയിൽ പ്രോഗ്രാമർ തസ്തികയിൽ ഒഴിവുകൾ, ഏപ്രിൽ ഒന്ന് വരെ അപേക്ഷിക്കാം

തസ്തികയുടെ പേര്: മാനേജ്മെന്റ് ട്രെയിനി

യോഗ്യത : സി എ/ഐസിഡബ്ല്യുഎ ( CA/ICWA-)ഇന്റർ

ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കിയവർക്ക് മുൻഗണന നൽകും

പ്രവൃത്തി പരിചയം :കുറഞ്ഞത് ഒരു വർഷം മുതൽ രണ്ട് വർഷം വരെ

ഉയർന്ന പ്രായപരിധി: 32 വയസ്സ്

ശമ്പളം :35000 രൂപ സമാഹൃതം

നിയമന രീതി : ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ (വർഷംതോറും നീട്ടാവുന്നതാണ്)

ഒഴിവുകളുടെ എണ്ണം: ഒന്ന്

മാനേജ്മെന്റ് ട്രെയിനി വിജ്ഞാപനം ഇവിടെ വായിക്കാം

KICDC recruitment 2026 notification for CFO and Management Trainee vacancies in Kerala
കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : ഏപ്രിൽ 27 വൈകുന്നേരം അഞ്ച് മണി

അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

Summary

Job Alert: Kerala Industrial Corridor Development Corporation Limited (KICDC) invites applications for Chief Financial Officer and Management Trainee vacancies. Apply online before April 27

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com