കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

സ്ഥിരം നിയമനവും കരാർ നിയമനവും ഇതിൽ ഉൾപ്പെടുന്നു. ഏഴ് തസ്തികകളിലായി 24 ഒഴിവുകളാണ് ഉള്ളത്
Kerala Financial Corporation office building representing recruitment for office executive and manager roles
Kerala Financial Corporation (KFC) announces job openings for multiple positionswikimedia commons
Updated on
3 min read

കേരളത്തിലെ ആദ്യ പൊതുമേഖലാ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെ എഫ് സി- KFC) വിവിധ തസ്തികകളിലായുള്ള ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

മാനേജർ, ഡെപ്യൂട്ടി മാനേജർ, ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ, ഓഫീസ് എക്‌സിക്യൂട്ടീവ്, ക്രെഡിറ്റ് ഓഫീസർ, അക്കൗണ്ട്സ് എക്‌സിക്യൂട്ടീവ്,ടെക്നിക്കൽ അഡ്വൈസർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഓരോ തസ്തികയിലും വ്യത്യസ്ത യോഗ്യതകളും ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സ്ഥിരം നിയമനവും കരാർ നിയമനവും ഇതിൽ ഉൾപ്പെടുന്നു. ഏഴ് തസ്തികകളിലായി 24 ഒഴിവുകളാണ് ഉള്ളത്. ഇതിൽ അഞ്ച് ഒഴിവുകൾ സ്ഥിരം നിയമനത്തിലും ബാക്കിയുള്ള 19 ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിലുമായിരിക്കും നിയമനം.

നിർദ്ദിഷ്ട യോഗ്യതകളും പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി വേണം അപേക്ഷ നൽകേണ്ടത്. ഏപ്രിൽ 18 വരെ അപേക്ഷിക്കാം.

Kerala Financial Corporation office building representing recruitment for office executive and manager roles
സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ, എൽഒസി സമർപ്പിക്കൽ, ഫീസ് അടയ്ക്കേണ്ട സമയക്രമം എന്നിവ പ്രസിദ്ധീകരിച്ചു

തസ്തിക, യോഗ്യത, ഒഴിവുകളുടെ എണ്ണം, ശമ്പളം, നിയമന സ്വഭാവം എന്നിവ അറിയാം

ടെക്നിക്കൽ അഡ്വൈസർ

നിയമന രീതി: കരാർ അടിസ്ഥാനത്തിൽ (പരമാവധി മൂന്ന് വർഷം കാലാവധി)

.യോഗ്യത: ഇന്ത്യയിലെ അംഗീകൃത സർവകലാശാലയിൽ നിന്ന് ഒന്നാം ക്ലാസോടെ ബിഇ/ ബി ടെക് സിവിൽ/മെക്കാനിക്കൽ പാസായിരിക്കണം.

പ്രവൃത്തി പരിചയം: സാങ്കേതിക മേഖലയിൽ അഞ്ച് വർഷത്തെ യോഗ്യതാനന്തര പരിചയം (അധ്യാപന പരിചയം ഒഴികെ). ബാങ്ക്/എൻബിഎഫ്‌സി/എഫ്‌ഐയിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന നൽകും. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിൽ ഡ്രാഫ്റ്റിങ് വൈദഗ്ധ്യവും അറിവും ഉണ്ടായിരിക്കണം.

ഒഴിവുകളുടെ എണ്ണം : മൂന്ന്

ഉയർന്ന പ്രായപരിധി : 40 വയസ്സ് (13.03.2026. അടിസ്ഥാനമാക്കി)

ശമ്പളം : പ്രതിമാസം 40,000 രൂപ സമാഹൃത വേതനവും ടിഎ/ഡിഎ എന്നിവയും

ടെക്നിക്കൽ അഡ്വൈസർ വിജ്ഞാപനം ഇവിടെ വായിക്കാം

Kerala Financial Corporation office building representing recruitment for office executive and manager roles
സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,3163 പേർ വിജയിച്ചു;വിജയ ശതമാനം 15.59

അക്കൗണ്ട്സ് എക്സിക്യൂട്ടീവ്

നിയമന രീതി: കരാർ അടിസ്ഥാനത്തിൽ (പരമാവധി മൂന്ന് വർഷം കാലാവധി)

യോഗ്യത: സിഎ/സിഎംഎയുടെ ഇന്റർമീഡിയറ്റ് പരീക്ഷ പാസായിരിക്കണം.

പ്രവൃത്തി പരിചയം: ജിഎസ്ടി ഫയലിങ്, ടിഡിഎസ് റിട്ടേൺ, ശമ്പളത്തിലെ ടിഡിഎസ്, മറ്റ് ആദായനികുതി കാര്യങ്ങൾ, ബാലൻസ് ഷീറ്റുകളുടെ പ്രോസസ്സിങ്, ഫിനാൻസ് ആൻഡ് അക്കൗണ്ട് റിപ്പോർട്ടുകൾ തയ്യാറാക്കൽ, സെക്രട്ടേറിയൽ ജോലികൾ മുതലായവയിൽ കുറഞ്ഞത് രണ്ട് വർഷത്തെ യോഗ്യതാനന്തര പരിചയം വേണം.

ഒഴിവുകളുടെ എണ്ണം: ഏഴ്

ഉയർന്ന പ്രായപരിധി : 35 വയസ്സ് (13.03.2026. അടിസ്ഥാനമാക്കി)

ശമ്പളം: പ്രവൃത്തി പരിചയം അനുസരിച്ച് വ്യത്യാസപ്പെടും:

രണ്ട് മുതൽ അഞ്ച് വർഷം വരെ പരിചയമുള്ളവർക്ക് 30000 രൂപ സമാഹൃതം

അഞ്ച് വർഷത്തിൽ കൂടുതൽ പരിചയമുള്ളവർക്ക് 40000 രൂപ സമാഹൃതം

അക്കൗണ്ട്സ് എക്സിക്യൂട്ടീവ് വിജ്ഞാപനം ഇവിടെ വായിക്കാം

Kerala Financial Corporation office building representing recruitment for office executive and manager roles
കേരള യൂണിവേഴ്സിറ്റിയിൽ ഡേറ്റ അസിസ്റ്റന്റ് ഒഴിവുകൾ,കരാർ അടിസ്ഥാനത്തിൽ നിയമനം;ബിരുദമുള്ളവർക്ക് മാർച്ച് 20 വരെ അപേക്ഷിക്കാം

ക്രെഡിറ്റ് ഓഫീസർ

നിയമന രീതി: കരാർ അടിസ്ഥാനത്തിൽ (പരമാവധി മൂന്ന് വർഷം കാലാവധി)

യോഗ്യത: ബിരുദാനന്തര ബിരുദം.

പ്രവൃത്തി പരിചയം : ബാങ്ക്/ധനകാര്യ സ്ഥാപനങ്ങളിൽ ക്രെഡിറ്റ് അപ്രൈസലിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം

ബാങ്ക്/എൻബിഎഫ്‌സി/ധനകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിൽ ഡ്രാഫ്റ്റിങ് കഴിവുകളും അറിവും ഉണ്ടായിരിക്കണം.

ഒഴിവുകളുടെ എണ്ണം : അഞ്ച്

ഉയർന്ന പ്രായപരിധി : 40 വയസ്സ് (13.03.2026. അടിസ്ഥാനമാക്കി)

ശമ്പളം: പ്രതിമാസം 50,000 രൂപയും രൂപ സമാഹൃത വേതനവും ടിഎ/ഡിഎ എന്നിവയും

ക്രെഡിറ്റ് ഓഫീസർ വിജ്ഞാപനം ഇവിടെ വായിക്കാം

ഓഫീസ് എക്സിക്യൂട്ടീവ്

നിയമന രീതി: കരാർ അടിസ്ഥാനത്തിൽ (പരമാവധി മൂന്ന് വർഷം കാലാവധി)

യോഗ്യത: ബിരുദം,കെജിടിഇ ടൈപ്പ്റൈറ്റിങ് ഇംഗ്ലീഷും കമ്പ്യൂട്ടർ വേഡ് പ്രോസസ്സിങ് ഹയറും പാസായിരിക്കണം

പ്രവൃത്തി പരിചയം: ടൈപ്പിങ് പ്രാവീണ്യവും ഒരു വർഷത്തെ പരിചയവും

ഒഴിവുകളുടെ എണ്ണം :മൂന്ന്

ഉയർന്ന പ്രായപരിധി : 35 വയസ്സ് (13.03.2026. അടിസ്ഥാനമാക്കി)

ശമ്പളം : പ്രതിമാസം 20,000രൂപ സമാഹൃതം

ഓഫീസ് എക്സിക്യൂട്ടീവ് വിജ്ഞാപനം ഇവിടെ വായിക്കാം

Kerala Financial Corporation office building representing recruitment for office executive and manager roles
നിഷിൽ അസിസ്റ്റന്റ് പ്രൊഫസർ,ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികകളിൽ ഒഴിവ്, മാർച്ച് 23 വരെ അപേക്ഷിക്കാം

ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ

നിയമന രീതി: കരാർ അടിസ്ഥാനത്തിൽ (പരമാവധി മൂന്ന് വർഷം കാലാവധി)

പ്രവൃത്തി പരിചയം : മാർക്കറ്റിങ്ങിൽ ഒരു വർഷത്തെ പരിചയം

യോഗ്യത: അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദം

എഞ്ചിനീയറിങ് /എം‌ബി‌എ ബിരുദധാരികൾ മാർക്കറ്റിങ്ങിൽ ഒരു വർഷത്തെ പരിചയമുള്ളവർ/ഫിനാൻഷ്യൽ ഉൽപ്പന്നങ്ങളുടെ മാർക്കറ്റിങ്ങിൽ പരിചയം/വ്യവസായ വകുപ്പിൽ എന്റർപ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്/ബിസിനസ് ഡെവലപ്‌മെന്റ് സർവീസ് പ്രൊവൈഡർ എന്നീ നിലകളിൽ പരിചയമുള്ളവർക്ക് മുൻഗണന.

ഒഴിവുകളുടെ എണ്ണം : ഒന്ന്

ഉയർന്ന പ്രായപരിധി : 35 വയസ്സ് (13.03.2026. അടിസ്ഥാനമാക്കി)

ശമ്പളം: പ്രതിമാസം 25,000 രൂപ സമാഹൃത വേതനവും ടിഎ / ഡിഎയും

ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ വിജ്ഞാപനം ഇവിടെ വായിക്കാം

Kerala Financial Corporation office building representing recruitment for office executive and manager roles
കെഎസ്ഇബിയിൽ പ്രോഗ്രാമർ തസ്തികയിൽ ഒഴിവുകൾ, ഏപ്രിൽ ഒന്ന് വരെ അപേക്ഷിക്കാം

മാനേജർ (ജനറൽ കേഡർ)

നിയമനരീതി: സ്ഥിരം നിയമനം

ഒഴിവുകളുടെ എണ്ണം: ഒന്ന്

(പട്ടികജാതി വിഭാഗം)

ഉയർന്ന പ്രായപരിധി: 40 വയസ്സ്

യോഗ്യത: ബിരുദവും CAIIB യും അല്ലെങ്കിൽ ബിഇ/ ബിടെക്ക് ഒപ്പം CAIIB യോ എബിഎയോ അല്ലെങ്കിൽ എൽഎൽബി ഒപ്പം CAIIB യോ എബിഎയോ അല്ലെങ്കിൽഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സിന്റെ അസോസിയേറ്റ്/ഫെലോ അംഗം(ACA/FCA)അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്ക്‌സിന്റെ അക്കൗണ്ടൻസി ഓഫ് ഇന്ത്യ അസോസിയേറ്റ്/ഫെലോ അംഗം (CMA) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യ (ICSI) അംഗം, കമ്പനി സെക്രട്ടറി (ACS)

പ്രവൃത്തി പരിചയം: കുറഞ്ഞത് ഏഴ് വർഷത്തെ യോഗ്യതാനന്തരപരിചയം, അതിൽ രണ്ട് വർഷം നിർദ്ദിഷ്ട ഓഫീസർ കേഡറിൽ ബാങ്ക്/എഫ്ഐകളിൽ ആയിരിക്കണം. എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് പ്രവൃത്തിപരിചയം ആവശ്യമില്ല.

ശമ്പളം: 76600-142200 രൂപ സ്കെയലിൽ, മറ്റ് ആനുകൂല്യങ്ങളും

മാനേജർ തസ്തികയിലേക്കുള്ള വിജ്ഞാപനം ഇവിടെവായിക്കാം

Kerala Financial Corporation office building representing recruitment for office executive and manager roles
നബാർഡ് ഫിനാൻഷ്യൽ സർവീസസിൽ ടെലി കോളർ- കസ്റ്റമർ സർവീസ് ഓഫീസർ ഒഴിവുകൾ, ബിരുദധാരികൾക്ക് അപേക്ഷിക്കാം

ഡെപ്യൂട്ടി മാനേജർ (ജനറൽ വിങ്)

നിയമന രീതി : സ്ഥിരം നിയമനം

ഒഴിവുകളുടെ എണ്ണം : നാല്

{ലത്തീൻ കത്തോലിക്ക/ആംഗ്ലോ ഇന്ത്യൻ (ഒന്ന്)

വിശ്വകർമ (ഒന്ന്), പട്ടികജാതി വിഭാഗം (രണ്ട്) }

ഉയർന്ന പ്രായപരിധി: 35 വയസ്സ്

യോഗ്യത: ബിരുദവും JAIIBയും അല്ലെങ്കിൽ ബി ടെക്, ബി ഇ എന്നിവയിലേതെങ്കിലും JAIIBയും ബി ടെക്, ബി ഇ എന്നിവയും എംബിഎയും അല്ലെങ്കിൽ എൽഎൽബിയുംJAIIBയും എൽ എൽ ബിയും എംബിഎയും അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സിന്റെ അസോസിയേറ്റ്/ഫെലോ അംഗം(ACA/FCA)അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്ക്‌സിന്റെ അക്കൗണ്ടൻസി ഓഫ് ഇന്ത്യ അസോസിയേറ്റ്/ഫെലോ അംഗം (CMA) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യ (ICSI) അംഗം, കമ്പനി സെക്രട്ടറി (ACS)

പ്രവൃത്തി പരിചയം: യോഗ്യത നേടിയതിന് ശേഷം കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം, അതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ബാങ്ക്/എഫ്ഐ ഓഫീസർ കേഡറിൽ ആയിരിക്കണം. എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് പ്രവൃത്തിപരിചയം ആവശ്യമില്ല.

ശമ്പളം : 65800-125200 രൂപ സ്കെയിലിൽ മറ്റ് ആനുകൂല്യങ്ങളും

ഡെപ്യൂട്ടി മാനേജർ വിജ്ഞാപനം ഇവിടെ വായിക്കാം

Kerala Financial Corporation office building representing recruitment for office executive and manager roles
ജെഡിസിക്ക് ചേരാം,യോഗ്യത പത്താംക്ലാസ്; ഏപ്രിൽ 18 വരെ അപേക്ഷിക്കാം

പൊതുവായ വിവരങ്ങൾ

എല്ലാ തസ്തികകളിലേക്കുമുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 18 വൈകുന്നേരം അഞ്ച് മണി ആണ്.

ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ സമർപ്പിക്കാനായി കെ എഫ് സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിർദ്ദിഷ്ട അപേക്ഷ ഫോം പൂരിപ്പിച്ച് ഓൺലൈനായി സമർപ്പിക്കണം.

കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ ഔദ്യോഗിക വെബ്സൈറ്റ് ഇവിടെ കാണാം

Summary

Job Alert: Kerala Financial Corporation (KFC) invites applications for Office Executive to Manager positions. Check eligibility, job details, and apply before April 18.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com