നബാർഡ് ഫിനാൻഷ്യൽ സർവീസസിൽ ടെലി കോളർ- കസ്റ്റമർ സർവീസ് ഓഫീസർ ഒഴിവുകൾ, ബിരുദധാരികൾക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 ആണ്
NABFINS recruitment for Tele Caller Customer Service Officer vacancies for graduates
NABARD Financial Services (NABFINS) invites applications from graduates for Tele Caller – Customer Service Officer positions.NABFINS
Updated on
1 min read

നബാർഡ് ഫിനാൻഷ്യൽ സർവീസസിൽ (നാബ്ഫിൻസ്-NABFINS) ടെലി കോളർ- കസ്റ്റമർ സർവീസ് ഓഫീസർ (CSO) തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 ആണ്. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് നാബ്ഫിൻസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ nabfins.org വഴി ഓൺലൈനായി വേണം അപേക്ഷ നൽകേണ്ടത്.

NABFINS recruitment for Tele Caller Customer Service Officer vacancies for graduates
ജെഡിസിക്ക് ചേരാം,യോഗ്യത പത്താംക്ലാസ്; ഏപ്രിൽ 18 വരെ അപേക്ഷിക്കാം

മൈക്രോഫിനാൻസ് രംഗത്ത് സുതാര്യത സൃഷ്ടിക്കുന്നതിന് നബാർഡി​ന്റെ അനുബന്ധസ്ഥാപനമായി ആരംഭിച്ചതാണ് നാബ്ഫിൻസ് (എൻഎബിഎൻഎസ് -NABFINS).

ഗ്രാമപ്രദേശങ്ങളിലും അർദ്ധനഗരങ്ങളിലും നഗരപ്രദേശങ്ങളിലും അവരുടെ അഭിവൃദ്ധി ഉറപ്പാക്കുന്നതിന് സമൂഹത്തിലെ ദരിദ്രരും പിന്നാക്കം നിൽക്കുന്നവരുമായ വിഭാഗങ്ങൾക്ക് മൈക്രോഫിനാൻസും മറ്റ് സാമ്പത്തിക സേവനങ്ങളും നാബ്ഫിൻസ് (NABFINS) നൽകുന്നു.

എസ്എച്ച്ജികൾക്കും ജെഎൽജികൾക്കും ധനസഹായം നൽകുന്നതിനും എംഎഫ്ഐകൾക്കിടയിൽ ഭരണ നിലവാരം നിശ്ചയിക്കുന്നതിനും, മാതൃകാപരമായി സുതാര്യതയോടെ പ്രവർത്തിക്കുന്നതിനും, നേരിട്ടോ ബിസിനസ് കറസ്‌പോണ്ടന്റുമാർ, ബിസിനസ് ഫെസിലിറ്റേറ്റർമാർ എന്നിവയിലൂടെയോ ആവശ്യക്കാരിലേക്ക് അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുമുള്ള മാതൃകാ മൈക്രോഫിനാൻസ് സ്ഥാപനമായി പ്രവർത്തിക്കുന്നു.

NABFINS recruitment for Tele Caller Customer Service Officer vacancies for graduates
കെ- ടെറ്റ് അപേക്ഷ: കാലാവധി രണ്ടാമതും നീട്ടി നൽകി സർക്കാർ, പ്രമോഷൻ ലഭിക്കേണ്ട സർക്കാർ/എയ്ഡഡ് അധ്യാപകർക്കും ഈ കാറ്റഗറിയിൽ അപേക്ഷിക്കാം

സ്ഥാപനത്തിന്റെ പേര് :നബാർഡ് ഫിനാൻഷ്യൽ സർവീസസ് (NABFINS)

തസ്തികയുടെ പേര്: ടെലി കോളർ - സിഎസ് ഒ (CSO)

യോഗ്യത: കുറഞ്ഞ യോഗ്യത ബിരുദമാണ്.ഇതിന് പുറമെ മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്.

ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ഉള്ള അറിവ് അഭികാമ്യം

പ്രധാന ഉത്തരവാദിത്തങ്ങൾ: മൈക്രോഫിനാൻസ് ഇടപാടിൽ കുടശ്ശികയുള്ള (PAR) അക്കൗണ്ടുകളിൽ സമയബന്ധിതമായി ടെലിഫോണിക് ഫോളോ-അപ്പ് നടത്തുക. കാര്യക്ഷമമായ റിപ്പോർട്ടിങ്ങിനായി എക്സൽ( Excel) അടിസ്ഥാനപ്പെടുത്തിയ രീതികൾ ഉപയോഗിച്ച് കുടിശ്ശിക തിരിച്ചുള്ള ഡേറ്റ കൈകാര്യം ചെയ്യുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുക. ഫോളോ-അപ്പ് കോളുകളുടെയും ഫലങ്ങളുടെയും വിശദമായ ഡോക്യുമെന്റേഷൻ സൂക്ഷിക്കുക.

ജോലിയുടെ സ്വഭാവം: ഫുൾടൈം

ഒഴിവുകളുടെ എണ്ണം, ശമ്പളം, പ്രായപരിധി എന്നിവ വിജ്ഞാപനത്തിൽ വിശദീകരിച്ചിട്ടില്ല.

NABFINS recruitment for Tele Caller Customer Service Officer vacancies for graduates
ഇന്ത്യൻ റെയിൽവേയിൽ 11,127 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകൾ, മെയ് 15 മുതൽ അപേക്ഷിച്ചു തുടങ്ങാം

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് 23

ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബയോഡേറ്റ careers@nabfins.org എന്ന വിലാസത്തിലേക്ക് അയക്കാമെന്നും അറിയിപ്പിൽ പറയുന്നു.

വിജ്ഞാപനം ഇവിടെ വായിക്കാം

വിശദവിവരങ്ങൾക്ക് ബന്ധപ്പെടാൻ:

Name: Srinivas M J

Contact No : 7337713030

Mail ID: srinivas.mj@nabfins.org

Summary

Job Alert: NABFINS (NABARD Financial Services) has announced vacancies for Tele Caller – Customer Service Officer posts. Graduates are eligible to apply for this opportunity.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com