ഇന്ത്യൻ റെയിൽവേയിൽ 11,127 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകൾ, മെയ് 15 മുതൽ അപേക്ഷിച്ചു തുടങ്ങാം

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂൺ 14 ന് രാത്രി 11:59 മണിവരെ
RRB Assistant Loco Pilot recruitment 2026 for 11,127 vacancies in Indian Railways
Railway Recruitment Board (RRB) announces 11,127 Assistant Loco Pilot vacancies in Indian Railways with applications starting May 15.RRB
Updated on
2 min read

യാത്ര ചെയ്യാൻ ഇഷ്ടമാണോ? എങ്കിൽ യാത്രയോടൊപ്പം ശമ്പളം കിട്ടുന്ന ജോലിയുമായി ഇന്ത്യൻ റെയിൽവെ നിങ്ങളെ ക്ഷണിക്കുന്നു. പ്രായം 18 നും 30 നും ഇടയിലായണെങ്കിൽ അങ്ങനെയൊരു ജോലിക്ക് ഇപ്പോൾ ശ്രമിച്ചു തുടങ്ങാം

യാത്ര ചെയ്ത് ശമ്പളം വാങ്ങാൻ സാധിക്കുന്ന ഇന്ത്യൻ റെയിൽവേയിൽ ലഭിക്കുന്ന ചില ജോലികൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ലോക്കോ പൈലറ്റ്. 11,127 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകൾ നികത്തുന്നതിനായി റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി-RRB) നടപടികളാരംഭിച്ചു.

ഇതിനായുള്ള ഹ്രസ്വവിജ്ഞാപനം ആർആർബി പ്രസിദ്ധീകരിച്ചു. പൂർണ്ണ വിജ്ഞാപനം പിന്നാലെ പുറപ്പെടുവിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

RRB Assistant Loco Pilot recruitment 2026 for 11,127 vacancies in Indian Railways
ഡോക്ടർമാർക്ക് കേന്ദ്രസർക്കാർ ജോലികളിൽ അവസരം, കമ്പൈൻഡ് മെഡിക്കൽ സർവീസിലേക്ക് അപേക്ഷ ക്ഷണിച്ച് യു പി എസ് സി;1,358 ഒഴിവുകളിലേക്ക് മാർച്ച് 31 വരെ അപേക്ഷിക്കാം

2026 ജൂലൈ 01-ന് 18 നും 30 നും ഇടയിൽ പ്രായമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം.

ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കാനുള്ളത്. അപേക്ഷ 2026 മെയ് 15 മുതൽ സ്വീകരിച്ചു തുടങ്ങും. 2026 ജൂൺ 14 ന് രാത്രി 11:59 മണിവരെ അപേക്ഷിക്കാനുള്ള സൗകര്യം ലഭ്യമായിരിക്കും.

അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർ ഇപ്പോൾ തന്നെ ചെയ്തു തുടങ്ങേണ്ട കാര്യങ്ങൾ

പത്താം ക്ലാസ് പാസായ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള മുഴുവൻ പേരും ജനനത്തീയതിയുമായി 100% പൊരുത്തപ്പെടുന്ന തരത്തിൽ ആധാറിലെ പേരും ജനനത്തീയതിയും അപ്‌ഡേറ്റ് ചെയ്യണം. ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്നതിന് മുമ്പ് ആധാറിൽ ഏറ്റവും പുതിയ ഫോട്ടോയും ഏറ്റവും പുതിയ ബയോമെട്രിക്സും (വിരലടയാളവും ഐറിസും) അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

ശമ്പളം: ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ അടിസ്ഥാനമാക്കിയ പേ മാട്രിക്സ് പ്രകാരമുള്ള ലെവൽ-2 ആയിരിക്കും ശമ്പള സ്കെയിൽ. ഇത് പ്രകാരമുള്ള എല്ലാ അവലൻസുകളും ആനുകൂല്യങ്ങളും ലഭിക്കും.

RRB Assistant Loco Pilot recruitment 2026 for 11,127 vacancies in Indian Railways
ഒമാനിൽ ഒന്നര ലക്ഷം രൂപ വരെ ശമ്പളം, അധ്യാപകർ, കൗൺസലർ തുടങ്ങി 12 തസ്തികകളിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ്; ഒഡെപെക് വഴി മാർച്ച് 21 വരെ അപേക്ഷിക്കാം

ഹ്രസ്വ വിജ്ഞാപനം എന്തിന് വേണ്ടി?

വരാനിരിക്കുന്ന സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടിഫിക്കേഷ (CEN)നെ കുറിച്ച് ഉദ്യോഗാർത്ഥികളെ അറിയിക്കുന്നതിനും അപേക്ഷിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റുകളും രേഖകളും തയ്യാറാക്കാന്നതിനും വേണ്ടി വേണ്ടി മാത്രമാണ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ആർആർബി വ്യക്തമാക്കിയിട്ടുണ്ട്.

റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും വ്യവസ്ഥകളും യോഗ്യതാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും മറ്റ് ആവശ്യകതകളും പൂർണ്ണ വിജ്ഞാപനത്തിൽ മാത്രമേ ഉണ്ടാകുകയുള്ളൂ.

ലിസ്റ്റ് ചെയ്തിരിക്കുന്ന ആർആർബി(RRB)കളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ മാത്രമേ പൂർണ്ണ വിജ്ഞാപനം പ്രസിദ്ധീകരിക്കുകയുള്ളൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതിലായിരിക്കും യോഗ്യതയുടെ വിശദാംശങ്ങൾ, അപേക്ഷാ ഫീസ്, പരീക്ഷ രീതി, പരീക്ഷാ തീയതി, തെരഞ്ഞെടുക്കൽ മാനദണ്ഡങ്ങൾ എന്നിവ പ്രഖ്യാപിക്കുക.

RRB Assistant Loco Pilot recruitment 2026 for 11,127 vacancies in Indian Railways
ചാർട്ടേഡ് ഇലക്ട്രിക്കൽ സേഫ്റ്റി എൻജിനീയർമാരാകാം, സംസ്ഥാനത്ത് ആദ്യമായി പരീക്ഷ നടത്തുന്നു; മാർച്ച് 20 വരെ അപേക്ഷിക്കാം
Indian Railways (RRB) Assistant Loco Pilot recruitment for 11,127 vacancies starting May 15
Indian Railways (RRB) announces recruitment for 11,127 Assistant Loco Pilot posts with applications starting May 15.RRB

പൂർണ്ണ വിജ്ഞാപനത്തിനായി ലിസ്റ്റ് ചെയ്തിരിക്കുന്ന ആർആർബി(RRB)കളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ ഇവയാണ്.

തിരുവനന്തപുരം ഉൾപ്പടെ 21 ആർ ആർ ബികളുടെ വെബ്സൈറ്റുകളിലാണ് ഇവ പ്രസിദ്ധീകരിക്കുക. അവ കാണാൻ ഇനിയുള്ള പേരുകളിൽ ക്ലിക്ക് ചെയ്യുക

തിരുവനന്തപുരം

അഹമ്മദാബാദ്

അജ്മീർ

ബെംഗളൂരു

ഭോപ്പാൽ

ഭുവനേശ്വർ

ബിലാസ്പൂർ

ചണ്ഡീഗഢ്

ചെന്നൈ

ഗോരഖ്പൂർ

ഗുവാഹത്തി

ജമ്മു-ശ്രീനഗർ

കൊൽക്കത്ത

മാൾഡ

മുംബൈ

മുസഫർപൂർ

പട്ന

പ്രയാഗ്‌രാജ്

റാഞ്ചി

സെക്കന്തരാബാദ്

സിലിഗുഡി

Summary

Job Alert: Railway Recruitment Board (RRB) has announced 11,127 Assistant Loco Pilot (ALP) vacancies in Indian Railways. Online applications will begin on May 15 for this major railway recruitment drive.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com