കൗൺസർമാരെയും വകുപ്പ് മേധാവികളെയും നിയമിക്കുന്നു. ഒഡെപെക് വഴി സൗജന്യമായാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.
ഓരോ തസ്തികയും വിവിധ പ്രായപരിധിയാണ്. ശമ്പളത്തിലും ഏറ്റക്കുറച്ചിലുകൾ ഉണ്ട്. 12 തസ്തികകളിലെ ഒഴിവുകളിലേക്കാണ് കേരള സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടന്റ്സ് വഴി സൗജന്യ റിക്രൂട്ട്മെന്റ് നടത്തുന്നത്. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ഈ മാസം ( മാർച്ച് 21 വരെ ) അപേക്ഷിക്കാം.
കുറഞ്ഞത് നാല് വർഷം മുതൽ 12 വർഷം വരെ പ്രവൃത്തി പരിചയവും എം. എസ്‌സി, ബി എഡ്ഡുമാണ് തസ്തികകളെ ആധാരമാക്കിയുള്ള അടിസ്ഥാന യോഗ്യതകൾ. ബിടെക്, എം എ എന്നിവയുള്ളവർക്കുള്ള തസ്തികകളും ഉണ്ട്.
മലയാളം, കെമിസ്ട്രി, ഫിസിക്സ്, സോഷ്യൽ സയൻസ് സ്റ്റീം (STEAM -സയൻസ്,ടെക്നോളജി, എൻജിനീയറിങ്, ആർട്സ്, മാത്തമാറ്റിക്സ് എന്നിവ സമന്വയിപ്പിക്കുന്ന അധ്യപകർ) എന്നീ മേഖലകളിൽ 11 വിഭാഗങ്ങളിലും കൗൺസലർ തസ്തികയിലുമാണ് ഒഴിവുകൾ ഉള്ളത്.
ഒമാൻ ശമ്പള സ്കെയിൽ 350 ഒമാൻ റിയാൽ മുതൽ 610 ഒമാൻ റിയാൽ വരെയാണ് ശമ്പളം ( ഇന്ത്യൻ രൂപയിൽ ഏകദേശം 85,000 രൂപമുതൽ 1,46,000 രൂപ വരെ) വരും ഇത്. ഇതിന് പുറമെ ശമ്പളം, യാത്ര എന്നിവ ശമ്പളത്തിനൊപ്പം ഉൾപ്പെടും. മെഡിക്കൽ ആനുകൂല്യങ്ങൾ കുട്ടികൾക്കുള്ള പഠന സൗകര്യം, ശമ്പളത്തോടുകൂടിയ വാർഷിക അവധി, ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
യോഗ്യത: കെമിസ്ട്രിയിൽ എം എസ്‌സി,ബി എഡ്
പ്രവൃത്തി പരിചയം: 10 വർഷം
ഉയർന്ന പ്രായപരിധി: 40 വയസ്സ്
ശമ്പളം: 610 OMR
ഒഴിവുകളുടെ എണ്ണം: ഒന്ന്
യോഗ്യത : കെമിസ്ട്രിയിൽഎം എസ്‌സി,ബി എഡ്
പ്രവൃത്തി പരിചയം: 10 വർഷം
ഉയർന്ന പ്രായപരിധി: 40 വയസ്സ്
ശമ്പളം: 610 OMR
ഒഴിവുകളുടെ എണ്ണം: ഒന്ന്
യോഗ്യത: മാത്തമാറ്റിക്സിൽ എം എസ്‌സി,ബി എഡ്
പ്രവൃത്തി പരിചയം: 12 വർഷം
ഉയർന്നപ്രായപരിധി: 45 വയസ്സ്
ശമ്പളം : 610 OMR
ഒഴിവുകളുടെ എണ്ണം : ഒന്ന്
യോഗ്യത: മാത്തമാറ്റിക്സിൽ എം എസ്‌സി,ബി എഡ്
പ്രവൃത്തി പരിചയം: നാല് വർഷം
ഉയർന്നപ്രായപരിധി: 40 വയസ്സ്
ശമ്പളം : 350 OMR
ഒഴിവുകളുടെ എണ്ണം : ഒന്ന്
യോഗ്യത: ഫിസിക്സിൽ എം എസ്‌സി,ബി എഡ്
പ്രവൃത്തി പരിചയം :10 വർഷം
ഉയർന്ന പ്രായപരിധി : 40 വയസ്സ്
ശമ്പളം: 610 OMR
ഒഴിവുകളുടെ എണ്ണം :ഒന്ന്
യോഗ്യത : എകോം,ബി എഡ്
പ്രവൃത്തി പരിചയം: 10 വർഷം
ഉയർന്ന പ്രായപരിധി: 40 വയസ്സ്
ശമ്പളം : 610 OMR
ഒഴിവുകളുടെ എണ്ണം: ഒന്ന്
യോഗ്യത : ഹിസ്റ്ററിയിലോ ജ്യോഗ്രഫിയിലോ എം എ, ബിഎഡ്
പ്രവൃത്തി പരിചയം: നാല് വർഷം
ഉയർന്നപ്രായപരിധി : 35 വയസ്സ്
ശമ്പളം : 350 OMR
ഒഴിവുകളുടെ എണ്ണം : ഒന്ന്
യോഗ്യത: ഫിസിക്സിലോ കെമിസ്ട്രിയിലോ എം എസ് സി, ബിഎഡ്
പ്രവൃത്തി പരിചയം: നാല് വർഷം
ഉയർന്നപ്രായപരിധി: 35 വയസ്സ്
ശമ്പളം: 350 OMR
ഒഴിവുകളുടെ എണ്ണം: ഒന്ന്
സീനിയർ സെക്ഷൻ (മലയാളം)
യോഗ്യത : മലയാളത്തിൽ എം എ, ബിഎഡ്
പ്രവൃത്തി പരിചയം : 10വർഷം
ഉയർന്നപ്രായപരിധി: 45 വയസ്സ്
ശമ്പളം: 610 OMR
ഒഴിവുകളുടെ എണ്ണം : ഒന്ന്
യോഗ്യത: മലയാളത്തിൽ എം എ, ബിഎഡ്
പ്രവൃത്തി പരിചയം: നാല് വർഷം
ഉയർന്നപ്രായപരിധി: 40 വയസ്സ്
ശമ്പളം: 350 OMR
ഒഴിവുകളുടെ എണ്ണം: ഒന്ന്
യോഗ്യത: സൈക്കോളജി (ക്ലിനിക്കൽ/അപ്ലൈഡ്/ചൈൽഡ് സൈക്കോളജി) എം എ അല്ലെങ്കിൽ ഗൈഡൻസ് ആൻഡ് കൗൺസിലിങ്ങിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ
പ്രവൃത്തി പരിചയം: നാല് വർഷം
ഉയർന്നപ്രായപരിധി : 45 വയസ്സ്
ശമ്പളം : 480 OMR
ഒഴിവുകളുടെ എണ്ണം: രണ്ട്
യോഗ്യത: ഇലക്ട്രോണിക്സിൽ ബിടെക് അല്ലെങ്കിൽ ബി ഇ ബിരുദവും റോബോട്ടിക്സിൽ പരിചയവും
പ്രവൃത്തി പരിചയം: അഞ്ച് വർഷം
ഉയർന്നപ്രായപരിധി: 40 വയസ്സ്
ശമ്പളം : 480 OMR
ഒഴിവുകളുടെ എണ്ണം :ഒന്ന്
കരാർ കാലാവധി : രണ്ട് വർഷം
താമസം,യാത്ര : ശമ്പളത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
പ്രൊബേഷൻ കാലയളവ് : മൂന്ന് മാസം
ജോലി സമയം : ഒമാനിലെ തൊഴിൽ നിയമം അനുസരിച്ച്
ഫാമിലി സ്റ്റാറ്റസ് : എച്ച്ആർ നയം അനുസരിച്ച് (ഫാമിലി വിസ ലഭിക്കുന്നത്)
മെഡിക്കൽ ഇൻഷുറൻസ് (RO 214)
ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ്
പ്രൊബേഷന് ശേഷം രണ്ട് വർഷ കരാറിൽ ജോലി സ്ഥിരപ്പെടുത്തുമ്പോൾ വർഷത്തിലൊരിക്കൽ നാട്ടിലേക്ക് പോയി മടങ്ങാനുള്ള ഇക്കണോമി ക്ലാസിലെ വിമാനടിക്കറ്റ് നിരക്ക്
സ്കൂളിൽ പോകുന്ന കുട്ടികളിൽ രണ്ട് പേർക്ക് വരെ സൗജന്യ വിദ്യാഭ്യാസം (ട്യൂഷൻ ഫീസ്)
നിയമങ്ങൾ പ്രകാരം വാർഷിക ശമ്പളത്തോടുകൂടിയ അവധി.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സിവി, പാസ്‌പോർട്ട്, ജോലിക്ക് ആവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളും teachingjobs@odepc.in എന്ന മെയിൽ ഐഡിയിലേക്ക് അയക്കണം. ഏത് തസ്തികയിലാണ് അപേക്ഷിക്കുന്നത് എന്ന് സബ്ജക്ട് ലൈനിൽ രേഖപ്പെടുത്തി വേണം അപേക്ഷ സമർപ്പിക്കാനുള്ളത്. അപേക്ഷസമർപ്പിക്കാനുള്ള കാലാവധി അവസാനിക്കുന്ന മാർച്ച് 21-നോ അതിനുമുമ്പോ അയക്കേണ്ടതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates