കുസാറ്റിൽ സൗണ്ട് എൻജിനീയർ, പ്രോഗ്രാം എൻജിനീയർ,ഗ്രാഫിക്സ് ഡിസൈനർ തസ്തികകളിൽ ഒഴിവ്; മാർച്ച് 21 വരെ അപേക്ഷിക്കാം

പ്ലസ്ടു മുതൽ പിജി വരെ യോഗ്യയതയുള്ളവർക്ക് അപേക്ഷിക്കാം
CUSAT recruitment notification for Sound Engineer Program Engineer and Graphics Designer posts
Job opportunities announced at Cochin University of Science and Technology (CUSAT) for Sound Engineer, Program Engineer and Graphics Designer posts.CUSAT
Updated on
2 min read

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ് - CUSAT )യിൽ മൂന്ന് തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനായി റിക്രൂട്ട്മെന്റ് നടത്തുന്നു. പ്ലസ് ടു, നിർദ്ദിഷ്ട വിഷയത്തിൽ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം.

സൗണ്ട് എൻജിനീയർ, പ്രോഗ്രാം എൻജിനീയർ,ഗ്രാഫിക്സ് ഡിസൈനർ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 21 ആണ്. അപേക്ഷയുടെ ഒപ്പിട്ട കോപ്പി കുസാറ്റ് ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ നാല് ആണ്.

CUSAT recruitment notification for Sound Engineer Program Engineer and Graphics Designer posts
ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനിൽ ഒഴിവുകൾ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതകളുള്ളവർക്ക് അവസരം; മാർച്ച് 15 വരെ അപേക്ഷിക്കാം

തസ്തിക, യോഗ്യത, ശമ്പളം എന്നിവ അറിയാം

ഗ്രാഫിക്സ് ഡിസൈനർ

യോഗ്യത: പ്ലസ്ടു പാസായ ശേഷം അഡോബ് ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റർ, കോറൽ ഡ്രോ, പേജ് മേക്കർ, അഡോബ് പ്രീമിയർ എന്നിവയിൽ മികച്ച പരിജ്ഞാനം.

ശമ്പളം: 40,000 രൂപ

ഒഴിവുകളുടെ എണ്ണം : ഒന്ന്

പ്രോഗ്രാം എൻജിനീയർ

യോഗ്യത: ജേണലിസത്തിൽ ബിരുദാന്തര ബിരുദം ,

പ്രവൃത്തി പരിചയം : റേഡിയോയിൽ രണ്ട് വർഷത്തെ പരിചയം.

അഭികാമ്യം: വീഡിയോ എഡിറ്റിങ്ങിലും പബ്ലിഷിങ്ങിലും പ്രവർത്തന പരിജ്ഞാനം.

ശമ്പളം: 50,000 രൂപ

ഒഴിവുകളുടെ എണ്ണം : ഒന്ന്

സൗണ്ട് എൻജിനീയർ

യോഗ്യത: സൗണ്ട് എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ,

പ്രവൃത്തി പരിചയം : റേഡിയോയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം.

അഭികാമ്യം: വീഡിയോ എഡിറ്റിംഗിലും പ്രസിദ്ധീകരണത്തിലും പ്രവർത്തന പരിജ്ഞാനം.

ശമ്പളം: 50,000 രൂപ

ഒഴിവുകളുടെ എണ്ണം : ഒന്ന്

CUSAT recruitment notification for Sound Engineer Program Engineer and Graphics Designer posts
മികച്ച ശമ്പളമുള്ള കേന്ദ്രസർക്കാർ ജോലി, നവരത്ന കമ്പനിയിൽ എൻജിനീയർമാർക്ക് അവസരം, ഭാരത് ഇലക്ട്രോണിക്സിൽ ഇന്ന് മുതൽ അപേക്ഷിക്കാം

പൊതുവിവരങ്ങൾ

നിയമന രീതി: കരാർ അടിസ്ഥാനത്തിൽ ( തുടക്കത്തിൽ ഒരു വർഷത്തേക്കായിരിക്കും കരാർ. ആവശ്യമെങ്കിൽ ഒരു വർഷം കൂടി നീട്ടി രണ്ട് വർഷത്തേക്ക് കരാർ നൽകാം)

അപേക്ഷാ ഫീസ്

ജനറൽ/ഒബിസി : 900 രൂപ

എസ്‌സി/എസ്ടി: 185 രൂപ

പ്രായപരിധി: 18 -36 വയസ്

നിയമങ്ങൾ അനുസരിച്ച് അർഹരായവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

ഓൺലൈൻ അപേക്ഷ അവസാന തീയതി : 2026 മാർച്ച് 21

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

ഹാർഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി : 2026 ഏപ്രിൽ നാല്

അപേക്ഷയുടെ ഒപ്പിട്ട ഹാർഡ് കോപ്പി (പ്രായം, യോഗ്യത മുതലായവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം വേണം നൽകേണ്ടത്. കവറിന് മുകളിൽ ഏത് തസ്തികയിലേക്കുള്ള അപേക്ഷയാണ് എന്നത് എഴുതിയിരിക്കണം.

ഹാർഡ് കോപ്പി ലഭിക്കേണ്ട വിലാസം

Registrar,

Cochin University of Science and Technology,

Kochi-22

Summary

Job Alert: Cochin University of Science and Technology (CUSAT) has announced recruitment for Sound Engineer, Program Engineer and Graphics Designer posts. Candidates from Plus Two to postgraduate qualifications can apply. The last date to submit online applications is March 21.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com