കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

കെമിക്കൽ, മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
Engineers India Limited office building representing management trainee recruitment opportunity
Engineers India Limited (EIL)recruitment for Management Trainee positionsEIL
Updated on
2 min read

കേന്ദ്ര സർക്കാരിന് കീഴിലുള്ള നവരത്ന സ്ഥാപനവും ആഗോളതലത്തിൽ അറിയപ്പെടുന്ന പ്രമുഖ "ടോട്ടൽ സൊല്യൂഷൻസ്" എൻജിനീയറിങ് കൺസൾട്ടൻസി കമ്പനിയുമായ എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് (EIL) മാനേജ്മെന്റ് ട്രെയിനികളെ നിയമിക്കുന്നതിനായുള്ള ഹ്രസ്വ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

1965 ൽ സ്ഥാപിച്ച എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് EIL, പ്രധാനമായും എണ്ണ, വാതക, പെട്രോകെമിക്കൽ വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് എഞ്ചിനീയറിങ് കൺസൾട്ടൻസിയും EPC സേവനങ്ങളും നൽകുന്ന സ്ഥാപനമാണ്.

Engineers India Limited office building representing management trainee recruitment opportunity
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

മികച്ച സാങ്കേതിക കഴിവുകളും ട്രാക്ക് റെക്കോർഡും പ്രയോജനപ്പെടുത്തുന്നതിനായി കമ്പനി അടിസ്ഥാന സൗകര്യങ്ങൾ, ഇൻഫ്രാസട്രക്ചർ, ജല, മാലിന്യ സംസ്കരണം, സൗരോർജ്ജം, ആണവോർജ്ജം, വളങ്ങൾ തുടങ്ങിയ മേഖലകളിലേക്കും പ്രവർത്തനം വൈവിധ്യവൽക്കരിച്ചിട്ടുണ്ട്. ഇന്ന് 'കൺസെപ്റ്റ്' മുതൽ കമ്മീഷനിങ് വരെയുള്ള ഡിസൈൻ, എൻജിനീയറിങ്, നിർമ്മാണം, ഇന്റഗ്രേറ്റഡ് പ്രോജക്ട് മാനേജ്മെന്റ് സേവനങ്ങൾ നൽകുന്ന ടോട്ടൽ സൊല്യൂഷൻസ് കൺസൾട്ടൻസി സ്ഥാപനമാണ്.

എൻജിനീയറിങ് ബിരുദധാരികൾക്ക് മികച്ച തൊഴിലവസരം ലഭ്യമാക്കുന്ന ഒന്നാണ് ഇഐഎല്ലിലെ ജോലി. നിലവിൽ ഈ നവരത്ന സ്ഥാപനത്തിൽ അപേക്ഷ ക്ഷണിച്ചിട്ടുള്ള മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് കെമിക്കൽ, മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് അതത് വിഷയങ്ങളിൽ നിർദ്ദിഷ്ട ഗേറ്റ് സ്കോർ ആവശ്യമാണ്.

Engineers India Limited Opens Applications for Management Trainee Posts
Central Government PSU Engineers India Limited Opens Applications for Management Trainee Posts from March 20 to April 13EIL

പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരം മാർച്ച് 20 ന് രാവിലെ 12 മണി മുതൽ ഏപ്രിൽ 13 ന് രാത്രി 11.59 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ആകെ ഒഴിവുകളും വിഭാഗം തിരിച്ചുള്ള ഒഴിവുകളും

ആകെ 59 ഒഴിവുകളാണ് ഉള്ളത്. ഇത് വിഭാഗം തിരിച്ച് പ്രഖ്യാപിച്ചിട്ടുള്ളത് ഇങ്ങനെയാണ്

കെമിക്കൽ എൻജിനീയറിങ്

ഒഴിവുകളുടെ എണ്ണം : ഏഴ്

മെക്കാനിക്കൽ എൻജിനീയറിങ്

ഒഴിവുകളുടെ എണ്ണം : 24

സിവിൽ എൻജിനീയറിങ്

ഒഴിവുകളുടെ എണ്ണം : 21

ഇലക്ട്രിക്കൽ എൻജിനീയറിങ്

ഒഴിവുകളുടെ എണ്ണം : ഏഴ്

Engineers India Recruitment
Engineers India Recruitment, Apply for Management Trainee Posts from March 20 to April 13Engineers India

യോഗ്യത

അപേക്ഷകർ കെമിക്കൽ / മെക്കാനിക്കൽ / സിവിൽ / ഇലക്ട്രിക്കൽ എന്നീ വിഷയങ്ങളിലേതിലെങ്കിലും എൻജിനീയറിങ് ബിരുദം നേടിയിരിക്കമം. അവർ അപേക്ഷിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട വിഷയങ്ങളിലൊന്നിൽ ഗേറ്റ് 2026 പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്തിരിക്കണം.

കുറഞ്ഞ മാർക്ക്/ശതമാനം ആവശ്യകതകൾ, പ്രായപരിധി, മറ്റ് വ്യവസ്ഥകൾ എന്നിവ ഉൾപ്പെടെയുള്ള വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ ഇഐഎൽ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിശദമായ വിജ്ഞാപനത്തിൽ വ്യക്തമാക്കും. ഈ വിജ്ഞാപനം മാർച്ച് 19 നോ 20 നോ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതി : മാർച്ച് 20 രാവിലെ 12 മണി മുതൽ

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഏപ്രിൽ 13 രാത്രി 11.59 വരെ

എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് ഔദ്യോഗിക വെബ്സൈറ്റ് ഇവിടെ കാണാം

Summary

Job Alert: Engineers India Limited (EIL), a central government enterprise, invites applications for Management Trainee positions. Apply online between March 20 and April 13.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com