പ്രതീകാത്മക ചിത്രം 
Business

അനിമേറ്റഡ് അവതാര്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്; വിശദാംശങ്ങള്‍ 

അവതാര്‍ പായ്ക്കിന്റെ പരിഷ്‌കരിച്ച പതിപ്പായ അനിമേറ്റഡ് വേര്‍ഷന്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അവതാര്‍ പായ്ക്കിന്റെ പരിഷ്‌കരിച്ച പതിപ്പായ അനിമേറ്റഡ് വേര്‍ഷന്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആന്‍ഡ്രോയിഡ് 2.23.16.12 അപ്‌ഡേറ്റിനായി പുതിയ വാട്‌സ്ആപ്പ് ബീറ്റാ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.

നിലവില്‍ അവതാര്‍ പായ്ക്ക് വാട്‌സ്ആപ്പില്‍ ലഭ്യമാണ്. ഇതിന്റെ പരിഷ്‌കരിച്ച പതിപ്പാണ് അനിമേറ്റഡ് വേര്‍ഷന്‍.  കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്നവിധമാണ് സംവിധാനം. പതിവായി അവതാര്‍ പായ്ക്ക് ഉപയോഗിക്കുന്നവര്‍ക്ക് പരിഷ്‌കരിച്ച പതിപ്പ് ഏറെ പ്രയോജനം ചെയ്യുമെന്നാണ് കരുതുന്നത്. 

അവതാര്‍ ടാബ് തുറന്നുനോക്കിയാല്‍ ഈ ഫീച്ചര്‍ ലഭ്യമാണോ എന്ന് അറിയാന്‍ സാധിക്കും. അനിമേറ്റഡ് അവതാറുകള്‍ കണ്ടാല്‍, അതിന്റെ അര്‍ത്ഥം ഈ ഫീച്ചര്‍ വാട്‌സ്ആപ്പില്‍ ലഭ്യമായി എന്നാണ്. ലേറ്റസ്റ്റ് അപ്‌ഡേറ്റിലേക്ക് മാറാത്തവര്‍ക്കും അനിമേറ്റഡ് അവതാറുകള്‍ അയക്കാന്‍ സാധിക്കും. അതായത് അനിമേറ്റഡ് അവതാര്‍ എനെബിള്‍ ചെയ്ത് വെയ്ക്കാത്ത സ്വീകര്‍ത്താവിനും അനിമേറ്റഡ് അവതാറുകള്‍ കാണാന്‍ സാധിക്കുമെന്ന് അര്‍ത്ഥം. ഉടന്‍ തന്നെ ഈ പരിഷ്‌കരിച്ച പതിപ്പ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21