Anthropic file
Business

ഐപിഒയില്‍ ചരിത്രം കുറിച്ച് ആന്ത്രോപിക്, സ്‌പേസ് എക്‌സിനെ മറികടന്നു, സമാഹരിച്ചത് 10730 കോടി ഡോളര്‍; ഇന്ത്യക്കാര്‍ക്ക് ഓഹരി വാങ്ങാന്‍ കഴിയുമോ?

ഐപിഒയില്‍ റെക്കോര്‍ഡ് ഇട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ഭീമനായ ആന്ത്രോപിക്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ഐപിഒയില്‍ റെക്കോര്‍ഡ് ഇട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ഭീമനായ ആന്ത്രോപിക്. എഐ ചാറ്റ്‌ബോട്ട് ക്ലൗഡ് വികസിപ്പിച്ച കമ്പനി ഐപിഒ വഴി 10730 കോടി ഡോളര്‍ സമാഹരിച്ചു. ലക്ഷ്യമിട്ടതിലും ഉയര്‍ന്ന വിലയാണ് ഓഹരിക്ക് കമ്പനി നിശ്ചയിച്ചത്.

ഇതോടെ സ്‌പേസ് എക്‌സിന്റെ റെക്കോര്‍ഡിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ഐപിഒ എന്ന നേട്ടം ആന്ത്രോപിക് സ്വന്തമാക്കി. ജൂണില്‍ പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഐപിഒ വഴി സമാഹരിച്ചത് 8600 കോടി ഡോളറാണ്. ആന്ത്രോപിക്കിന്‍റെ 98 കോടി ഓഹരികളാണ് വിപണിയില്‍ എത്തിയത്. ഇതില്‍ 95 കോടി ഓഹരികള്‍ ആന്ത്രോപിക് നേരിട്ടും 2.3 കോടി ഓഹരികള്‍ നിലവിലുള്ള ഓഹരിയുടമകള്‍ വഴിയുമാണ് വില്‍പ്പനയ്ക്ക് എത്തിയത്. ഒരു ഓഹരിക്ക് 70 മുതല്‍ 78 ഡോളര്‍ വരെ വില പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 83 ഡോളര്‍ എന്ന നിരക്കിലാണ് വില നിശ്ചയിച്ചത്.

ഇന്ത്യ ഈ ഐപിഒയുടെ റീട്ടെയില്‍ ഓഫറിങ്ങിന്റെ ഭാഗമല്ലാത്തതിനാല്‍, ഇന്ത്യയിലെ സാധാരണ നിക്ഷേപകര്‍ക്ക് നിശ്ചയിച്ചിട്ടുള്ള വിലയില്‍ നേരിട്ട് ഐപിഒയില്‍ അപേക്ഷിക്കാന്‍ കഴിയില്ല. എന്നിരുന്നാലും നാസ്ഡാക്കില്‍ ഓഹരി വ്യാപാരം ആരംഭിച്ചുകഴിഞ്ഞാല്‍ ഇന്ത്യക്കാര്‍ക്ക് ഓഹരികള്‍ വാങ്ങാവുന്നതാണ്. അമേരിക്കന്‍ ഓഹരികളില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കുന്ന അന്താരാഷ്ട്ര നിക്ഷേപ പ്ലാറ്റ്‌ഫോമുകള്‍ വഴി ഇന്ത്യക്കാര്‍ക്ക് ആന്ത്രോപിക് ഓഹരികള്‍ വാങ്ങാവുന്നതാണ്. റിസര്‍വ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം പ്രകാരമാണ് ഇത്തരം നിക്ഷേപങ്ങള്‍ നടത്തുന്നത്. ഇത് ഇന്ത്യയിലുള്ളവര്‍ക്ക് വിദേശത്ത് നിക്ഷേപം നടത്താന്‍ അനുമതി നല്‍കുന്നു.

Anthropic raises record 10730 crore dollar in IPO

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി ജയരാജനും ടിവി രാജേഷും കുറ്റക്കാരല്ല, സിബിഐ കോടതി വെറുതെ വിട്ടു

MG University-യിൽ 26 ഒഴിവുകൾ; അധ്യാപക, ടെക്നിക്കൽ, സെക്യൂരിറ്റി തസ്തികകളിൽ അവസരം

13 വർഷത്തെ കാത്തിരിപ്പിന് വിരാമം; 'ജിടിഎ 6' ഇന്ത്യയിൽ പുറത്തിറങ്ങി

'ചിലര്‍ അടിക്കുന്ന അമ്പത് റണ്‍സിലോ നൂറിലോ ഒന്നുമല്ല കാര്യം, ധോനി ഒരു ഇമോഷൻ ആണ്'; വൈറലായി നിവിന്റെ വാക്കുകൾ

കാനഡയില്‍ കത്തുന്ന കാറിനുള്ളില്‍ ഇന്ത്യക്കാരന്റെ മൃതദേഹം; ആസൂത്രിത കൊലപാതകമെന്ന് സംശയം