പ്രതീകാത്മക ചിത്രം 
Business

സൈബര്‍ തട്ടിപ്പ്; രണ്ട് ആപ്പുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്, നടപടി സ്വീകരിച്ച് ഗൂഗിളും ആപ്പിളും 

രാജ്യാന്തര ഇ- സിം സേവനം നല്‍കുന്ന രണ്ടു ഇ- സിം ആപ്പുകള്‍ നീക്കം ചെയ്ത് പ്രമുഖ ടെക് കമ്പനികളായ ഗൂഗിളും ആപ്പിളും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യാന്തര ഇ- സിം സേവനം നല്‍കുന്ന രണ്ടു ഇ- സിം ആപ്പുകള്‍ നീക്കം ചെയ്ത് പ്രമുഖ ടെക് കമ്പനികളായ ഗൂഗിളും ആപ്പിളും. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് സ്‌റ്റോറില്‍ നിന്നുമാണ് ആപ്പുകള്‍ നീക്കം ചെയ്തത്.സൈബര്‍ തട്ടിപ്പ് തടയാന്‍ Airalo, Holafly ആപ്പുകള്‍ നീക്കം ചെയ്യാനാണ് കേന്ദ്ര ടെലികോം മന്ത്രാലയം നിര്‍ദേശിച്ചത്. ഇതിന് പുറമേ ഈ രണ്ടു ആപ്പുകളുടെ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരോടും ടെലികോം കമ്പനികളോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആഗോളതലത്തില്‍ വിവിധ പ്രദേശങ്ങളില്‍ ഇ-സിം എനേബിളിങ് ടെലികോം സേവനം നല്‍കുന്ന ആപ്പുകളാണിവ.  രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്താനും നിരപരാധികളായ പൗരന്മാരെ കബളിപ്പിക്കാനും അന്താരാഷ്ട്ര ഫോണ്‍ നമ്പറുകളിലുള്ള അനധികൃത ഇ-സിമ്മുകള്‍ തട്ടിപ്പുകാര്‍ ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഫിസിക്കല്‍ സിം കാര്‍ഡ് ആവശ്യമില്ലാതെ തന്നെ വോയ്സ് കോളിങ്ങിനും ഇന്റര്‍നെറ്റ് ഡാറ്റ പാക്കുകള്‍ക്കുമായി ഡിജിറ്റല്‍ സിം കാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്ന സേവനമാണ് ഇ- സിം പ്രൊവൈഡര്‍മാര്‍ നല്‍കുന്നത്. ഇതിന് ടെലികോം മന്ത്രാലയത്തതിന്റെ എതിര്‍പ്പില്ലാ രേഖ മാത്രം മതി. മറ്റു ഇ- സിം പ്രൊവൈഡര്‍മാര്‍ക്ക് സേവനം തുടരുന്നതില്‍ തടസ്സമില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

'തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല,ജിന്റോ ജോണ്‍'; സതീശനിട്ടാണല്ലോ കൊട്ടെന്ന് കമന്റുകള്‍

'കറുപ്പി'ലെ ഇളയരാജയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം; മാപ്പ് പറഞ്ഞ് നിര്‍മാതാക്കള്‍

'കട്ടപ്പുറത്തിരിക്കുമോ കെഎസ്ആര്‍ടിസി'? സ്ത്രീകളുടെ സൗജന്യയാത്ര ഖജനാവു വറ്റിക്കുമോ? കണക്കുകളറിയാം

മഞ്ഞ ബിഎംഡബ്ല്യുക്കാരന്റെ തൂക്കിയടി! 'അതിരടി' 50 കോടിയിലേക്ക്

SCROLL FOR NEXT